“ചുംബനം?? 46

അധരങ്ങൾക്കിടയിലെ നേരിയ

ചലനം പോലും അവളെ വികാര

ഭരിതയാക്കി..

ശരീരത്തെ പോലും നൂല്കൊണ്ട്

ബന്ധിക്കാൻ കഴിഞ്ഞില്ല

പിന്നെ എങ്ങനെയാണ്

അധരങ്ങളെ ബന്ധിക്കുക..

പരസ്പരം കൈകൾ കൊണ്ട്

ശരീരത്തെ വലിഞ്ഞ്

മുറുക്കിയപ്പോഴും

ചുണ്ടുകളുടെ ചലനത്തെ

സ്വാതന്ത്രമാക്കി..

 

അവ രണ്ടും പരസ്പരം

തഴുകി തലോടി അകലുന്നു.

കണ്ണുകൾ അടഞ്ഞു തന്നെ കിടന്നു.

എന്നിട്ടും ചുണ്ടുകളുടെ സ്ഥാനം

മാറാതെ ചുംബനം സംഭവിക്കുന്നു.

നെഞ്ചുകൾ പരസ്പരം

ചേർന്നമരുന്നൂ..

അവളുടെ പാദത്തിലെ ഉപ്പൂറ്റികൾ

ഉയർന്നു തന്നെ ഇരിക്കുന്നു..

അവളുടെ ഭാഗീകമായ ഭാരം

എന്നിൽ ചേർന്ന് അടിഞ്ഞു..

 

 

അവസാന ശ്വാസം നഷ്ടപ്പെട്ട്

മരണം സംഭവിക്കും എന്നുറപ്പ്

ആകുമ്പോൾ ചുണ്ടുകളിൽ

വിടവ് വരുന്നു..

ശ്വാസം പൂർണമായും എടുത്ത്

വീണ്ടും ആ ലോകത്തേക്ക്..

അപ്പോഴും കണ്ണുകൾ തുറന്നില്ല.

ശരീരത്തിന്റെ ചലനം മാറുന്നില്ല..

ചുംബനം മാത്രം…

 

?©️?

 

 

Updated: September 18, 2023 — 11:34 am