ചിത്രത്തിൽ ഇല്ലാത്തവൾ [Most Wanted] 2

 

അവൻ എല്ലാവരെയും വിളിച്ചു കൂട്ടി. മൂവരെയും ഒരേ ഇടത്തിൽ ഗ്രാമവാസികൾ സംസ്കരിച്ചു.

 

എല്ലാ ഘട്ടത്തിലും എന്നും തൻ്റൊപ്പം നിന്ന കൂട്ടുകാരെ ഓർക്കെ അവനിൽ തീരാദുഃഖം നിഴലിച്ചിരുന്നു..

 

രണ്ട് ആഴ്ചകൾക്ക് ശേഷം വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി മുൻപ് നിശ്ചയിച്ചിരുന്ന പെണ്ണുകാണൽ ചടങ്ങിന് അവൻ പോയി..

 

തങ്ങളുടെ ഏക മകളെ ഒരു മാസം മുന്നേ പട്ടണത്തിൽ വെച്ച് കാണാതായ വിവരം അവർ അവനെയും കുടുംബത്തെയും ധരിപ്പിച്ചു.

 

ശേഷം അവളുടെ മുറിയിലേക്ക് അവനെ അവർ കൊണ്ടുപോയി.. അവളുടെ അച്ഛൻ വരച്ച ഛായാചിത്രം അയാൾ അവനെ കാണിച്ചു. ഒരു നടുക്കത്തോടെ അവൻ ആ ചിത്രത്തെ നോക്കാൻ മുന്നോട്ട് നീങ്ങി നിന്നു. ജീവിച്ചു കൊതി തീരും മുന്നേ ചിത്രത്തിൽ നിന്ന് മാഞ്ഞു പോയവളെയും അതിനു കാരണക്കാർ ആയവരെയും ഓർക്കേ അവനിൽ ദുഃഖം അതിൻ്റെ പാരമ്യത്തിൽ എത്തിയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *