ചിത്രത്തിൽ ഇല്ലാത്തവൾ [Most Wanted] 2

1890.. ഒരു ജനുവരി കാലഘട്ടം.. ചൈനയിലെ ചാങ് മിൻ പ്രവിശ്യയിലെ ഒരു തണുത്ത സായാഹ്നം.. നാല് കൂട്ടുകാർ തങ്ങളിലൊരുവൻ്റെ വീട് സന്ദർശിക്കാൻ മിങ് ൻ്റേ വീട്ടിലേക്കുള്ള യാത്രയിൽ ആണ്.. തിങ്ങി നിറഞ്ഞ പൈൻ മരങ്ങളുള്ള പ്രദേശത്തുകൂടെയുള്ള യാത്ര..

 

 

ആ യാത്ര അവരെ തികച്ചും ക്ഷീണിതരാക്കിയിരുന്നു. മിങ് നെ ഇതൊന്നും അത്ര ബാധിക്കുന്നില്ല. അവൻ്റെ മനസ്സ് വീട്ടിൽ ചെന്ന ശേഷം ഉള്ള തൻ്റെ പെണ്ണുകാണൽ മാത്രമായിരുന്നു.. വീട്ടിൽ നിന്ന് കത്ത് വന്നപ്പോൾ പെണ്ണിന് തന്നെ അറിയാം എന്നും അവള് ഒരിക്കൽ തന്നെ പട്ടണത്തിൽ വെച്ച് കണ്ടിട്ടുണ്ടെന്നും അറിഞ്ഞിരുന്നു.. എന്നാല് അവന് അവളെ യാതൊരു പരിചയവും ഇല്ല എന്നുള്ളത് യാഥാർത്ഥ്യം..

 

 

കുന്നിറങ്ങി വരും വഴി മഞ്ഞിൽ പുതഞ്ഞ ഒരു വീടും അതിനു മുകളിൽ തങ്ങളെ നോക്കി ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു യുവതിയെയും അവർക് കാണായി.

 

ഇത്ര തണുപ്പത്തും ഇത്ര സാധാരണയോടെ ഇരിക്കുന്നവളെ കണ്ട് ഏവരും ഉറ്റുനോക്കുന്നത് കാണെ അവള് അല്പം ഗൗരവത്തോടെ എന്തേ എന്ന ചോദ്യം തൊടുത്തുവിട്ടു.

 

കൺ പിരികത്തിലും മുഖത്തും മഞ്ഞ് വീണിട്ടുണ്ടെങ്കിലും അവളെ അതൊന്നും ബാധിക്കുന്നുണ്ടായില്ല.. തെല്ലൊരു അതിശയത്തോടെ നാലും ചുമൽ കൂചി.

 

നിങ്ങളിതുപോലെ പോയാൽ ഈ ജന്മം എവിടെയും എത്തിച്ചീരില്ല എന്നും, തൻ്റൊപ്പം വന്നാൽ ഗ്രാമത്തിലേക്ക് ഉള്ള എളുപ്പവഴി കാണിച്ചു തരാം എന്നും പറഞ്ഞ് അവരെ നയിച്ചു.

 

വീട്ടിനു മുന്നിലെത്തി അവൻ തിരിഞ്ഞ് നോക്കുമ്പോ. അവളെ മാത്രേ കണ്ടിരുന്നുള്ളൂ.. നാടൻ സുന്ദരിയായ അവളെ ഇപ്പോഴാണ് അവൻ ഒന്ന് നേരെച്ചൊവ്വെ കാണുന്നത്.. മുഖത്ത് ഉണ്ടായിരുന്നു മഞ്ഞെല്ലാം അവള് തുടച്ചു മാറ്റിയിരുന്നു.. നേർത്തൊരു പുഞ്ചിരി അവന് സമ്മാനിച്ചു കൊണ്ട് മുന്നോട്ട് അവള് കൈ നീട്ടി.

 

അവരെ അന്വേഷിച്ചു എങ്കിലും അവർ പുറകെ വന്നോളും എന്ന് പറഞ്ഞ് അവൻ്റെ വീട്ടിലേക്ക് അവള് പറഞ്ഞയച്ചു..

 

ഒരു നന്ദി പറയാൻ തിരിഞ്ഞ അവൻ നടന്നകലുന്നവളെ കണ്ട് പുഞ്ചിരി തൂകി.. അത്രയും സുന്ദരിയായൊരുവളെ അവൻ ആദ്യമായാണ് കാണുന്നത്..

 

ഏറെ നേരം കാത്തിരുന്ന അവൻ വീട്ടിൽ പറഞ്ഞ് തൻ്റെ കൂട്ടുകാരെ തപ്പിയിറങ്ങി.. ഇങ്ങോട്ട് വന്ന വഴിയേ തിരിച്ചു നടന്ന അയാൾ അധികം ദൂരെ അല്ലാതെ അവരിൽ ഒരുവനെ കണ്ടെത്തി.. വിവസ്ത്രനാക്കപ്പെട്ട അവൻ്റെ ശരീരം മഞ്ഞിൽ നിന്നവൻ പുറത്തെടുക്കവെ നടുക്കത്തോടെ അവൻ പിന്നോട്ട് വേച്ചുപോയി..

 

മൂവരുടെയും മൃതുദേഹങ്ങൾ ഒരേ പാറ്റേണിൽ ക്രൂരമായ ചെയ്തികളിൽ മരണപ്പെട്ടവയായിരുന്നു. അവരുടെ ജനനേന്ദ്രിയങ്ങൾ പറിച്ചെടുത്ത നിലയിൽ കാണപ്പെട്ടു..

Leave a Reply

Your email address will not be published. Required fields are marked *