ചന്ദനക്കുറി 2 [മറുക് ] 107

അവിടെ ഇരുന്നു ബോറടിച്ചപ്പോ ഞാൻ വെളിയിലേക്കിറങ്ങി

 

മാധവൻചേട്ടൻ കയ്യിലൊരു കവറും പിടിച്ചു പിറകുവശത്തു നിന്ന് ഉമ്മറത്തേക്ക് വന്നു

 

ആൾ വീട്ടിൽ പോകുവാണെന്നു എനിക്ക് മനസിലായി

 

“മാധവൻചേട്ടാ… അഭിയെ കണ്ടോ..?

 

ഞാൻ ഏട്ടനെ അന്വേഷിച്ചു

 

“കുഞ്ഞേ… അഭിമോനും ഇവിടുത്തെ ആണുങ്ങളെല്ലാം കൂടെ ക്ലബ്ബിലേക്ക് ആണെന്ന് പറഞ്ഞു ഇറങ്ങിയത.. എന്തായാലും ഇനി ഉണ്ണാനാവുമ്പോ നോക്കിയാൽ മതി..”

 

അതും പറഞ്ഞു അയാൾ പോയി… ഏഴ് മണിക്ക് മുന്നേ വീട്ടിൽ പൊക്കോളാൻ മുത്തശ്ശി പറഞ്ഞിട്ടുണ്ട്.. മൂപ്പരുടെ വീട്ടിൽ ഭാര്യയും രണ്ട് പെൺപിള്ളേരും ആണ്.. മൂത്തതിനെ ഇവിടെ അടുത്ത് തന്നെ ഉള്ള എങ്ങോട്ടോ കെട്ടിച്ചു വിട്ടു.. ഇളയവളുടെ കല്യാണം നിശ്ചയിച്ചു വച്ചിരിക്കുക ആണ്

 

ഇതൊക്കെ അമ്മ പറഞ്ഞു അറിവ് ആണ്

 

“അനുവേട്ടൻ എന്താ ഇവിടെ നിൽക്കണേ…?

 

പിറകിൽ നിന്ന് കീർത്തന ചോദിച്ചു

 

“ഏയ്യ് ഞാൻ ചുമ്മാ അവിടിരുന്നു ബോറടിച്ചപ്പോ ഇങ്ങട് വന്നതാ..”

 

“ബോറടിച്ചോ.. എന്നേ ഏട്ടന് എന്നേ വിളിച്ചൂടായിരുന്നോ…നാളെ ഫ്രീ ആണോ..?

 

അവൾ എന്നോട് ചോദിച്ചു.. അല്ലേലും എനിക്കെന്ത ഇത്ര തിരക്ക് ഉള്ളത്

 

“ഫ്രീ ആണല്ലോ.. എന്താ..?

 

“എന്നാ നമുക്ക് കാലത്തെ അമ്പലത്തിൽ പോക.. പിന്നെ ഏട്ടൻ കൊറേ കാലം മുൻപ് വന്നതല്ലേ ഇവിടെ.. എല്ലായിടവും ഞാൻ കാണിച്ചു തരാം..”

 

അവൾ സന്തോഷത്തോടെ പറഞ്ഞു.. അമ്പലത്തിൽ പോണത് ഒന്നും എനിക്ക് വല്യ താല്പര്യം ഉള്ളത് അല്ല.. പിന്നെ ഇവളിത്ര സന്തോഷത്തോടെ പറഞ്ഞപ്പോ മറിച്ചൊന്നും പറയാൻ തോന്നിയില്ല

 

പിന്നെയും കൊറേ നേരം ഞങ്ങൾ അവിടെ നിന്ന് സംസാരിച്ചു.. അധികവും അവളുടെ കോളേജിലെ വിശേഷങ്ങൾ ആണ് പറയാൻ ഉണ്ടായിരുന്നത്… ആൾ ഇപ്പോ 3rd ഇയർ ആണ്.. അതുകൊണ്ട് തന്നെ ജൂനിയർ പിള്ളേരുടെ മുൻപിൽ സീനിയർ കളിച്ചു നടക്കൽ ആണ് മെയിൻ കലാപരിപാടി

 

ഓരോന്ന് പറഞ്ഞു സമയം പോയത് അറിഞ്ഞില്ല.. കൊറേ കഴിഞ്ഞപ്പോ ഏട്ടത്തി വന്നു ഭക്ഷണം കഴിക്കാൻ വിളിച്ചു.. അപ്പോളേക്കും ക്ലബ്ബിൽ പോയ ആൺപട തിരിച്ചു വന്നു

 

രാത്രി ഞാൻ ചപ്പാത്തി ആണ് കഴിക്കാറ്.. അമ്മ അതുകൊണ്ട് എനിക്ക് വേണ്ടി ചപ്പാത്തി ഒണ്ടാക്കി തന്നു.. അത് മൂന്നാലെണ്ണം കഴിച്ചു ഞാൻ കിടക്കാൻ പോന്നു

 

മുകളിലത്തെ നിലയിൽ അവസാനത്തെ രണ്ട് മുറികൾക്ക് മുൻപിൽ ലൈറ്റ് ഇട്ടിട്ടില്ലായിരുന്നു.. എങ്കിലും നല്ല നിലാവ് ഉള്ളത് കൊണ്ടു ആ ഭാഗത്തു നിലാവെളിച്ചം നന്നായി വീണിരുന്നു

 

അവിടെ പുറത്തായി ഇരിക്കാൻ രണ്ട് മൂന്ന് കസേരകളും ഉണ്ടായിരുന്നു… അപ്പോ തോന്നിയ ഒരാഗ്രഹത്തിന് ഞാൻ അവിടേക്ക് നടന്നു

 

വെറുതെ കസേരയിൽ ഇരുന്നു ആകാശം നോക്കി ഇരുന്നു

 

“ശെരിക്കും എന്തിനാ ഞാൻ ഇതൊക്കെ സ്വപ്നം കാണുന്നെ….?

 

ഞാൻ എന്നോട് തന്നെ ചോദിച്ചു..വക്തമായി ഒരുത്തരവും എനിക്ക് കിട്ടിയില്ല….

 

ഇതുപോലെ സ്വപ്നം കാണാൻ ആണെങ്കിൽ വേറെ എന്തൊക്കെ കാണാമായിരുന്നു.. വല്ല അംബാനി ആയോ… ഏതേലും സിനിമാനടൻ ആയോ സ്വപ്നത്തിൽ വരാമായിരുന്നു

 

“ഏട്ടനെന്താ ഇവിടെ ഇരിക്കണേ..?

 

പെട്ടെന്ന് ആണ് അടുത്ത് നിന്ന് ഒരു ശബ്ദം കേട്ടത്… കീർത്തി ആയിരുന്നു.. അവൾ കേറി വരുന്നതൊന്നും ഞാൻ കണ്ടില്ല. അതുകൊണ്ട് തന്നെ പെട്ടെന്ന് ചോദ്യം കേട്ടപ്പോൾ ശെരിക്കും ഒന്ന് പേടിച്ചു പോയിരുന്നു..

 

“ഹോ… നീ ആയിരുന്നോ.. പേടിപ്പിച്ചു കളഞ്ഞല്ലോ… നീ കേറി വരുന്നതൊന്നും കണ്ടില്ലല്ലോ..?

 

ഞാൻ ചോദിച്ചു.. അവൾ എന്റെ അടുത്തുള്ള കസേരയിൽ ഇരുന്നു എന്നേ സംശയഭാവത്തിൽ നോക്കി

 

“കണ്ടില്ലെന്നോ… അത് ശെരി.. സാറിവിടെ മാനത്തു നോക്കി സ്വപ്നം കാണിവായിരുന്നോ..”

 

“ഞാൻ സ്വപ്നം കാണുന്ന കാര്യം നിനക്കെങ്ങനെ അറിയാം…?

 

ഞാൻ ചോദിച്ചു.. അത് കേട്ടവൾ ചിരിക്കാൻ തുടങ്ങി

 

“എന്താടി ഇത്ര കിണിക്കാൻ…?

 

അവളുടെ ചിരി ഇഷ്ടപ്പെടാതെ ഞാൻ ചോദിച്ചു

 

“അല്ലേട്ടാ… ഈ സ്വപ്നം കാണാത്തതായി ആരെങ്കിലും ഒണ്ടോ..?

 

“നീ കാണാറുണ്ടോ..?

 

ഞാൻ ചോദിച്ചു

 

“ഒണ്ടല്ലോ…”

 

അവൾ നിസ്സാരമായി പറഞ്ഞു..

 

“വെറുതെ കാണുന്ന സ്വപ്നമല്ല.. നല്ല റിയലസ്റ്റിക്കായി.. ശെരിക്കും അനുഭവിക്കുന്നത് പോലെ..”

 

ഞാൻ ചോദിച്ചു.. ഇതിപ്പോ എനിക്ക് മാത്രം ഉള്ള പ്രശ്നം ആണോന്ന് അറിയണമല്ലോ

 

അവൾ കൊറച്ചു നേരം എന്തോ ആലോചിച്ചു ഇരുന്നു

 

“ഇടക്കൊക്കെ കാണുമായിരുന്നു…”

 

അവൾ പറഞ്ഞു..

 

“നീ എന്താ കാണാർ..?

 

അറിയാനുള്ള ആഗ്രഹം കൊണ്ട് ഞാൻ ചോദിച്ചു

 

“അതിപ്പോ എന്നതാ… ആ.. ഇടക്ക് പശു കുത്താൻ വരുന്നത്… വണ്ടി ഇടിക്കുന്നത് അങ്ങനൊക്കെ ഓരോന്ന്…”

 

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു

 

“ഓ അങ്ങനെ.. അല്ലാതെ ഒന്നുമില്ല..?

 

“അല്ലാതിപ്പോ…. ആ ഇടക്ക് പണ്ടത്തെ കാര്യങ്ങൾ ഒക്കെ ഓർക്കും..”

 

അവൾ അല്പം ആലോചിച്ചു പറഞ്ഞു.. അത് കേട്ട് ഞാൻ ചിരിച്ചു

 

“എന്നേ സ്വപ്നത്തിൽ കണ്ടിട്ടുണ്ടോ..?

 

ഞാൻ ചോദിച്ചു.. ചോദ്യം കേട്ടപ്പോ പെണ്ണിന്റെ മുഖത്തെ നാണം ഒന്ന് കാണേണ്ടത് ആയിരുന്നു

 

നിലാ വെളിച്ചം മാത്രം ഉള്ളുവെങ്കിലും പെണ്ണിന്റെ മുഖത്തു ഭാവങ്ങൾ എനിക്ക് നന്നായി തന്നെ മനസിലാക്കാമായിരുന്നു

 

“അങ്ങനെ ചോദിച്ചാൽ… എനിക്ക് അറിയൂല.. സ്വപ്നം അല്ലേ.. അതോക്ക ആരേലും ഓർത്തിരിക്കോ..”

 

അവളുടെ കൈ മുട്ട് കൊണ്ടു അന്റെ നെഞ്ചിൽ പതിയെ അടിച്ചുകൊണ്ട് അവൾ പറഞ്ഞു.. പിന്നെ താഴേക്ക് നോക്കി ഇരുന്നു

 

“അയ്യെടി… പശു കുത്താൻ വരുന്നതും വണ്ടി ഇടിക്കാൻ വരുന്നതും ഓർമ ഒണ്ട്..നമ്മളെയൊക്കെ ഓർമ്മ ഉണ്ടോന്ന് ചോദിച്ചപ്പോൾ അവളുടെ ഒരു മറവി…”

 

ഞാൻ കളിയാക്കിക്കൊണ്ട് പറഞ്ഞു.. അത് അവള്ക്ക് ഇഷ്ടായില്ല.. അഞ്ചുവിന്റെ ബാക്കി ആണ് ഇവൾ.. പിച്ചാനും മാന്താനും ഒക്കെ തുടങ്ങി

 

“ടി കാര്യമായിട്ടാ.. പറ.. ആലോചിച്ചു നോക്ക്.. എന്തേലും ഒക്കെ ഓർമ്മ കാണാതിരിക്കില്ല..”

 

ഞാൻ പറഞ്ഞു

 

“ഏട്ടാ അതിപ്പോ എന്താ പറയാ.. പണ്ട് ഇവിടെ വന്നപ്പോ നമ്മൾ അമ്പലത്തിൽ പോയില്ലേ.. പിന്നെ ഇവിടെ നമ്മൾ കാണിച്ച ഓരോ മണ്ടത്തരങ്ങൾ ഒക്കെ ആണ് മിക്കപ്പോഴും സ്വപ്നം കാണാർ…”

 

അവൾ പറഞ്ഞു…

 

“നിനക്ക് അതൊക്കെ ഓർമ ഒണ്ടോ.. എനിക്ക് അതൊന്നും കാര്യമായി ഓർമ്മ ഇല്ല.. എന്തോ.. അമ്പലത്തിൽ പോയത് ഒക്കെ ഒരു മിന്നായം പോലെ അറിയാം..”

 

ഞാൻ പണ്ടത്തെ കാര്യങ്ങൾ ഒക്കെ ഓർത്തു പറഞ്ഞു.. അത് കേട്ട് അവൾ ചൂണ്ടുവിരൽ കൊണ്ടു എന്റെ വയറ്റിൽ കുത്തി.. നല്ല വേദന എടുത്തു.. അവളെ നോക്കിയപ്പോ ഒരുമാതിരി ആക്കുന്ന ഒരു ചിരിയും

 

“അത് അങ്ങനെ ഒന്നും മോൻ മറക്കില്ലല്ലോ.. അമ്പലം മറന്നാലും ആ പെണ്ണിനെ മറക്കില്ലല്ലോ..”

 

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.. ഇവളിത് ആരെക്കുറിച്ച പറയണേ… ഞാൻ ആലോചിച്ചു

 

“ഏത് പെണ്ണ്… നീ ആരെ കുറിച്ച പറയണേ..?

 

ഞാൻ അവളോട്‌ ചോദിച്ചു.. അങ്ങനെ വരാൻ സാധ്യത ഇല്ലല്ലോ എന്നാ ഭാവത്തിൽ അവളെന്നെ നോക്കി

 

താഴെ നിന്ന് അമ്മ കീർത്തിയെ വിളിക്കുന്ന ശബ്ദം കേട്ടു

 

അവൾ വേഗം ചാടി എണീറ്റു താഴേക്ക് ഓടി.. ഓടുന്നതിനിടയിൽ തിരിഞ്ഞു നിന്ന് പറഞ്ഞു

 

“ഏട്ടൻ ശെരിക്കും മറന്നു പോയോ…. ആരെ മറന്നാലും ആ ചന്ദനകുറിയിട്ട പെണ്ണിനെ ഏട്ടൻ മറക്കാൻ സാധ്യത ഇല്ലല്ലോ..”

 

അതും പറഞ്ഞവൾ കൺമുന്നിൽ നിന്ന് മറഞ്ഞു

 

ചന്ദനകുറിയിട്ട പെണ്ണോ.. ആരത്

 

ഞാൻ എണീറ്റു എന്റെ റൂമിലേക്ക് പോയി

 

ലൈറ്റ് ഇടാൻ ഒന്നും നിന്നില്ല.. ബനിയൻ ഊരി കസേരയിൽ ഇട്ടു ഞാൻ കട്ടിലിൽ കേറി കിടന്നു

 

കണ്ണടച്ച് ഉറങ്ങാൻ ശ്രമിച്ചിട്ടും കീർത്തി പറഞ്ഞ ചന്ദനകുറിയിട്ട പെണ്ണിനെക്കുറിച് ആയിരുന്നു ഓർമ്മ മുഴുവൻ

 

“ആരാവും അത്… പെട്ടെന്ന് ഒന്നും ഓർമ വരുന്നില്ല..

 

ജനലിനോട് ചേർന്ന് തന്നെ ആണ് കട്ടിൽ..മരം കൊണ്ടു നിർമ്മിച്ച പഴയ ഒരു മോഡൽ ജനലാണ്.. ഞാൻ ചുമ്മാ അത് തുറന്നിട്ടു

 

കട്ടിലിൽ വിലങ്ങനെ കിടന്നു ഞാൻ മുകളിലേക്ക് നോക്കി

 

ജനിൽ കൂടെ എനിക്ക് ആകാശം കാണാൻ പറ്റുമായിരുന്നു..ഒപ്പം എന്നേ തന്നെ നോക്കി നിൽക്കുന്ന പൂർണ്ണ ചന്ദ്രനെയും

 

ഞാൻ വെറുതെ ചന്ദ്രനെ നോക്കി ചോദിച്ചു

 

“ആരാ അവൾ…?

-തുടരും

അടുത്ത് part എപ്പോ post ചെയ്യാൻ പറ്റുമെന്ന് അറിയില്ല.. കാരണം ഇപ്പോളാണ് ക്ലാസ്സൊക്കെ start ചെയ്തത്.. കഥ ഞാൻ മറന്നു പോയില്ലെങ്കിൽ സമയം പോലെ എഴുതി ഇടാൻ ശ്രമിക്കുന്നതാണ്

9 Comments

  1. ❣️??

  2. Superb. Aaranu aa chandhanakuri ittaval ennariyan kaathirikkunnu. Nxt part vegam tharane bro….

  3. Nirthalle bhai… Interesting ayi varumbozhekkum!!?
    ‘Aaranu Aval’ Waiting….♥️♥️♥️

  4. മറന്ന്പോയില്ലെങ്കിൽ എഴുതിയിടാന്നാ…. പിന്നെ താനെന്തിനാ കഥ എഴുതാൻ തുടങ്ങിയത്…

    1. ?ariyilla… Ente main problem ith thanna.. Ee sitil thanne ond pakuthi ayi marannu poya 2-3 stories.. Ithenkilum theerkkanam ennund?.. Marannu pokan kaaranam thirakk thanne an vro

  5. ❤️❤️

Comments are closed.