ആര്‍ദ്രമായ മിഴികളോടെ അപ്രകാരം പറഞ്ഞ ദലീലയുടെ ചുണ്ടുകള്‍ അവന്റെ മുഖത്ത് വിവിധ ഭാഗങ്ങളില്‍ തെരുതെരെ പതിഞ്ഞു. ഒരു യുദ്ധം ജയിച്ച ജേതാവിനെപ്പോലെ സാംസണ് അവളെ കോരിയെടുത്തു.
“ഇന്ന് നീയെങ്ങും പോകുന്നില്ല..ഇന്ന് രാവെളുക്കോളം നമ്മള് പ്രേമത്തില്‍ രമിക്കും..ഞാനുണ്ടാക്കിയ മേല്‍ത്തരം വീഞ്ഞ് കൊണ്ട് എനിക്ക് നിന്നെ സന്തോഷിപ്പിക്കണം..ഇന്നാണ് നീ എന്റെ സ്വന്തമായത്..ഇന്ന്..”
അതിശക്തമായ ഇണചേരല്‍ നല്കിയ ആലസ്യത്തില്‍ മയങ്ങിക്കിടക്കുമ്പോള്‍ ദലീല മന്ത്രിച്ചു. പ്രക്ഷുബ്ധമായ കടല്‍ പോലെ ഇരമ്പിയാര്‍ത്തിരുന്ന മനസും ശരീരവും ശാന്തമായിക്കഴിഞ്ഞിരുന്ന സാംസണ് അവളെ പ്രേമപൂര്‍വ്വം നോക്കി. ഒരു മേലങ്കി എടുത്തണിഞ്ഞ് വശ്യമായി പുഞ്ചിരിച്ച് ദലീല അലമാരയുടെ ഉള്ളറയില്‍ നിന്നും വീഞ്ഞ് നിറഞ്ഞ കല്‍ഭരണി പുറത്തെടുത്തു. തെളിഞ്ഞ സ്ഫടിക പാത്രത്തില്‍ വീഞ്ഞ് നുരഞ്ഞു പൊന്തുന്നത് നോക്കിക്കൊണ്ട് സാംസണ് എഴുന്നേറ്റ് ചാരിയിരുന്നു. ദലീല വീഞ്ഞ് അവന്റെ ചുണ്ടോട് ചേര്‍ത്തു. അല്‍പ്പം രുചിച്ചിട്ട് അവന് ആ പാത്രം അവള്‍ക്ക് നല്കി. അവളുടെ അധരങ്ങളും അതിനെ സ്പര്‍ശിച്ചു.
“അതീവ രുചികരം..നിന്നെപ്പോലെ തന്നെ നിന്റെ കൈകളുടെ പ്രവൃത്തിയും”
വീണ്ടും വീഞ്ഞ് നുണഞ്ഞുകൊണ്ട് സാംസണ് പറഞ്ഞു. ദലീലയുടെ വിരലുകള്‍ അവന്റെ നെഞ്ചില്‍ ചിത്രപ്പണികള്‍ തീര്‍ത്തു.
വീഞ്ഞ് ഏതാണ്ട് പകുതിയോളം തീര്‍ന്ന്, സിരകളില്‍ പടര്‍ന്നുപിടിച്ച ലഹരിയോടെ സാംസണ് പുറത്തെ ഇരുളിലേക്ക് ഇറങ്ങിയ നേരം, ദലീല വീണ്ടും സ്ഫടിക പാത്രത്തില്‍ വീഞ്ഞ് പകര്‍ന്നു; വീഞ്ഞിന്റെ ഒപ്പം അവള് മറ്റൊന്ന് കൂടി ചേര്‍ത്ത് അവനെ കാത്തിരുന്നു.
“പ്രിയേ..നിന്റെ ഉദ്യാനം എത്ര മനോഹരമാണ്..ഇന്ന് രാത്രി ഇവിടെയല്ല..നിന്റെ ഉദ്യാനത്തില്‍ നമ്മള് ശയിക്കും..നീ വളര്‍ത്തുന്ന പൂക്കളുടെ മണം ആസ്വദിച്ച്..” തിരികെ വന്ന സാംസണ് അവളെ ചേര്‍ത്ത് നിര്‍ത്തി പറഞ്ഞു.
“തീര്‍ച്ചയായും എന്റെ പ്രിയനെ….ഇത് സ്വീകരിക്കൂ…”
അവള് വീഞ്ഞ് അവന്റെ നേരെ നീട്ടി. കൈകള്‍ക്ക് ബാധിച്ചിരുന്ന വിറയല്‍ അവന് ശ്രദ്ധിക്കാതിരുന്നത് ദലീലയ്ക്ക് ആശ്വാസം പകര്‍ന്നു. സാംസണ് അത് വാങ്ങി ഒരു വലിക്ക് കുടിച്ചു തീര്‍ത്ത് പാത്രം അവള്‍ക്ക് തിരികെ നല്കി.
“കള്ളന്..എനിക്ക് അല്‍പ്പം ബാക്കി വച്ചില്ല…”