“ഇല്ല..നിനക്കെന്നോട് പ്രണയമില്ല..ഉള്ളത് കാമം മാത്രം..സ്വന്തം കാമശമനത്തിന് മാത്രം എന്നെ തേടി വരുന്ന അധമനാണ് നീ..ഇനിയില്ല.. ഒരിക്കലും..എന്റെ ഈ ശരീരം ഒരിക്കലും നീയിനി അനുഭവിക്കില്ല…ഒരിക്കലും….”
ശക്തമായി ഉയര്‍ന്നു താഴുന്ന തന്റെ തെറിച്ച മാറിടങ്ങള്‍ അവനെ ഭ്രാന്തുപിടിപ്പിക്കുന്നുണ്ട് എന്ന് മനസിലാക്കിക്കൊണ്ട് അവള്‍ പറഞ്ഞു. അവളുടെ അപ്രതിരോധ്യ സൌന്ദര്യത്തില്‍ എല്ലാം മറന്നു നിന്നിരുന്ന സാംസണ്‍ കോപം ചുവപ്പിച്ച അവളുടെ വദനകാന്തിയില്‍ ഭ്രമിച്ചു വശായി നില്‍ക്കുകയായിരുന്നു. ചീറുന്ന പെണ്‍പുലി! കോപം അവളുടെ സൌന്ദര്യത്തെ ജ്വലിപ്പിക്കുകയാണ്! കരുത്തരില്‍ കരുത്തനായ സാംസണ്‍ ദുര്‍ബലനെപ്പോലെ അവളുടെ മുന്‍പില്‍ മുട്ടുകുത്തി.
“നിന്നെ ഞാന്‍ എന്റെ ജീവനേക്കാള്‍ ഏറെ സ്നേഹിക്കുന്നു ദലീല…നിനക്കതറിയാം..എന്നിട്ടും? ആരുടെ മുന്‍പിലും തോല്‍ക്കാത്ത സാംസണ്‍ നിന്റെ മുന്‍പില്‍ മാത്രമാണ് പ്രിയേ തോല്‍ക്കാന്‍ ഇഷ്ടപ്പെടുന്നത്..”
ദലീലയുടെ മനസ്സില്‍ ആഹ്ലാദത്തിരയിളക്കം ഉണ്ടായി. തോണി അവള്‍ കരുതിയിരുന്ന കരയ്ക്ക് അടുക്കുന്നതിന്റെ സൂചന ലഭിച്ചതിന്റെ ഉന്മാദം. കരുത്തന്മാരുടെ ചക്രവര്‍ത്തി ഒരു ശിശുവിനെപ്പോലെ തന്റെ സ്നേഹത്തിന് വേണ്ടി യാചിക്കുകയാണ്. അന്തരംഗം അതില്‍ ഊറ്റം കൊണ്ടെങ്കിലും, സ്വവദനത്തില്‍ അതിന്റെ ഒരു ലാഞ്ചന പോലും അവള്‍ വരുത്തിയില്ല. പുരുഷന്മാരില്‍ ലഹരി പടര്‍ത്തുന്ന ചുവന്ന റോസാദളങ്ങള്‍ പോലെയുള്ള തന്റെ അധരങ്ങള്‍ ലേശം വിടര്‍ത്തി, അവന്റെ കണ്ണിലേക്ക് അലസമായി നോക്കുക മാത്രം ചെയ്തു അവള്‍.
“നീയൊരു ചതിയനാണ്..പലവുരു നീയെന്നെ ചതിച്ചു..നിന്റെയീ കാളക്കൂറ്റന്റെ കരുത്തുള്ള ദേഹമല്ല, മനസ്സായിരുന്നു എനിക്ക് വേണ്ടിയിരുന്നത്. എനിക്കിടമില്ലാത്ത മനസ് പേറുന്ന നിന്റെ ഈ ശരീരത്തെ ഞാന്‍ വെറുക്കുന്നു…”
അവള്‍ മുഖം വെട്ടിച്ചു. ജാലകങ്ങള്‍ക്ക് പുറത്ത് അവളുടെ കണ്ണുകള്‍ ആ കാഴ്ച കണ്ടു. ലക്‌ഷ്യം സാധിക്കണം. സാധിച്ചേ തീരൂ. അവള്‍ മനസ്സില്‍ പലവുരു ആവര്‍ത്തിച്ചു.
“ദലീല..നീ ക്രൂരയാകരുത്..എന്റെ മനസ്സില്‍ നീയല്ലാതെ വേറെ ഏതു പെണ്ണാണ് ഉള്ളത്? ഈ രാജ്യത്തെ സ്ത്രീകള്‍ ഒന്നടങ്കം എന്നെ കാമിച്ചിട്ടും, അവരില്‍ ഒരാള്‍ക്ക് പോലും എന്റെ മനസ്സില്‍ ഇടം നേടാന്‍ സാധിച്ചിട്ടില്ല എന്ന് നിനക്കും അറിയാവുന്നതല്ലേ..എന്നിട്ടും നീ?”
സാംസന്റെ സ്വരം കാതുകളില്‍ പതിച്ചപ്പോള്‍ അവന് പുറം തിരിഞ്ഞു നില്‍ക്കുകയായിരുന്ന അവള്‍ ഒരു ഗൂഡസ്മിതത്തോടെ സുതാര്യമായ ആ വസ്ത്രത്തിന്റെ മേല്‍ഭാഗത്തെ രണ്ടു കുടുക്കുകള്‍ വിടര്‍ത്തി. പിന്നെ ഒരു അരയന്നത്തെപ്പോലെ തിരിഞ്ഞ് അപ്പോഴും മുട്ടുകളില്‍ തന്നെ