“ഏട്ടാ,… മനസ്സ് കൊണ്ടും, ശരീരം കൊണ്ടും ഏട്ടന്റെ മാളു ചീത്തയായിട്ടില്ലാ ”
അവൾ പൊട്ടിക്കരഞ്ഞു.
“ഡോക്ടർ വിളിക്കുന്നു ”
നേഴ്സ് പറഞ്ഞത് കേട്ട് പുറത്തേയ്ക്കു നടക്കുമ്പോൾ സുധി തിരിഞ്ഞു നിന്നു മാളവികയേ നോക്കി.
“ഇല്ല ടി നിന്റെ ഏട്ടൻ മരിച്ചു. എനിക്ക് ഇനി ഇങ്ങനെ ഒരു പെങ്ങളില്ല ”
മാളവിക കണ്ണീർപാടയിലൂടെ സുധി നടന്നു നീങ്ങുന്നത് അവ്യക്തമായി കണ്ടു.
“സുധി.. ഇരിക്കൂ”. ഡോക്ടറിന്റെ മുന്നിൽ സുധി മനസ്സ് മരവിച്ച അവസ്ഥയിൽ തളർന്നിരുന്നു.
“മിസ്റ്റർ സുധി. താങ്കൾ ഞങ്ങളോട് ക്ഷമിക്കണം . താങ്കളുടെ അനിയത്തിയുടെ ബ്ലഡ് റിസൾട്ട് മറ്റൊരു പേഷ്യന്റിനെതുമായി മാറിപ്പോയതാണ്.
മാളവിക ഗർഭിണിയല്ല
സുധി ഞെട്ടിപ്പോയി…
അവൻ ചാടിയെഴുന്നേറ്റു.. ഡോക്ടറുടെ ചെവിടടച്ചു ഒറ്റയടിയായിരുന്നു .
“ടാ കോപ്പേ .. ഒരു വാക്ക് കൊണ്ട് പോലും നോവിക്കാതെ വളർത്തിയ എന്റെ പെങ്ങളെ ഞാൻ……….. ”
“”””””””””””””””ഏട്ടാ “””””””””””””””
സുധി പറഞ്ഞു തീരുന്നതിനു മുൻപ് ആ അലർച്ച അവന്റെ കാതിൽ പതിച്ചു.
അവൻ പുറത്തേയ്ക്ക് പാഞ്ഞു…
അവിടെ. ആശുപത്രിയുടെ മുൻപിലേക്ക് മുകളിൽ നിന്നും വന്ന് വീഴുന്ന മാളവികയെ അവൻ ഒന്നേ കണ്ടുള്ളു..
ചോരപ്പൂക്കൾക്കു നടുവിൽ കിടക്കുന്ന തന്റെ പൊന്നനിയത്തിയെ കണ്ണുകൾ അവസാനമായി അടയുന്നതിനു മുൻപ് അവൻ കണ്ടു..