Author : Reshma Raveendran
“മാളവികയുടെ ആരാ വന്നിട്ടുള്ളത്? ”
നേഴ്സിന്റെ ചോദ്യം കേട്ടതും സുധി ഇരിപ്പിടത്തിൽ നിന്നും ചാടി എണീറ്റു ചെന്ന് ആവലാതിയോടെ ചോദിച്ചു.
“സിസ്റ്റർ മാളവിക എന്റെ പെങ്ങളാണ്. അവൾക്കെന്തു പറ്റി. ”
ചോദിച്ചു തീർന്നതും സുധിയുടെ കണ്ണുകൾ നിറഞ്ഞു.
തന്നേക്കാൾ ഏഴു വയസ്സിന് ഇളപ്പമാണ് മാളവിക. പെങ്ങളായിട്ടല്ല മകളെ പോലെ ആണ് അവളെ സ്നേഹിക്കുന്നത്.
രാവിലെ തലചുറ്റി വീണ അവളെയും കൊണ്ട് വന്നതാണ് സുധി..
“മാളവികയെ റൂമിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഒന്ന് ചെന്ന് ഡോക്ടറെ കണ്ടേക്കു. ”
“മോനെ…. ”
“അച്ഛൻ എന്തിനാ ഇപ്പൊ അമ്മയെയും കൂട്ടി വന്നത്. അവൾക്ക് കുഴപ്പമൊന്നുമില്ല. റൂമിലേയ്ക്ക് മാറ്റി. ”
മാളുവിനെ എടുത്തു കൊണ്ട് വരുന്നതിനിടയിൽ ആരെയും നോക്കിയില്ല . അച്ഛനും അമ്മയും പിന്നാലെ വരുകയായിരുന്നു.
“അമ്മ വിഷമിക്കണ്ട അവൾക്ക് ഒന്നുമില്ല. കരഞ്ഞു തളർന്നിരിക്കുന്ന സരോജിനി അമ്മയെ സുധി ചേർത്ത് പിടിച്ചു. ഒപ്പം അച്ഛനെയും. മാളവികയെ അത്രയ്ക്ക് ജീവനാണ് എല്ലാവർക്കും.
അവർ റൂമിലേയ്ക്ക് ചെന്നു.
വാടിത്തളർന്ന താമര മൊട്ടു പോലെ അവൾ. മാളവിക. ..
“മോളെ….. ”
“ഉണർത്തണ്ട സെഡേഷന്റെ മയക്കത്തിലാണ്. “കുട്ടി ഉറങ്ങിക്കോട്ടെ. ”
“അച്ഛാ ഞാനൊന്ന് ഡോക്ടറെ കണ്ടിട്ട് വരാം. ”
“ശരി മോനെ ”
“ഡോക്ടർ. ഞാൻ മാളവികയുടെ ബ്രദർ ആണ്. ”
ഡോക്ടറുടെ മുഖത്തേയ്ക്കു അങ്കലാപ്പോടെ സുധി നോക്കി.