—— ഗ്രാമിണി – നിയോഗം —–2 [Santhosh Nair] 1007

^^^ (ഈ ശ്ലോകം മുഴുവനല്ല, അക്ഷരത്തെറ്റും ഉണ്ട്  – മുകളിൽ ഠ എന്ന അക്ഷരം കീ ബോർഡ് സപ്പോർട്ട് ചെയ്തില്ല)

 

മന്ത്രം ചൊല്ലി തലയ്ക്കു മേൽ കൈ വെച്ച് നമസ്കരിച്ചശേഷം ദേവൻ നാഗാമാതാവിനു മുൻപിൽ സാഷ്ടാംഗം പ്രണമിച്ചു.

 

ശരീരമാസകലം ജലത്തുള്ളികൾ വീഴുന്നതറിഞ്ഞു ദേവനും ഗ്രാമിയും എഴുനേറ്റു കൈകൂപ്പിനിന്നു.  മുൻപിൽ ഐശ്വര്യം നിറഞ്ഞ, സുന്ദരിയായ ഒരു വൃദ്ധ സ്ത്രീ നിന്നിരുന്നു.  അവരുടെ പുറകിലായി മറ്റൊരു സ്ത്രീയും.  തലയിൽ നാഗ കിരീടം ധരിച്ച ആ അമ്മയുടെ കണ്ണുകൾ സർപ്പത്തിന്റേതുപോലെ തീഷ്ണം ആയിരുന്നു.  അവരുടെ കയ്യിലുണ്ടായിരുന്ന നാഗാകൃതിയിൽ ഉള്ള കമണ്ഡലുവിൽനിന്നും വീണ തീർത്ഥമാണ് തങ്ങളുടെ മേൽ വീണത് എന്ന് രണ്ടുപേർക്കും മനസ്സിലായി.

 

ആ നാഗ കമണ്ഡലു കൂടെയുള്ള സ്ത്രീയുടെ കയ്യിൽ കൊടുത്തശേഷം രണ്ടു കൈകളും ഉയർത്തി അവർ ദേവനെയും ഗ്രാമിയെയും അനുഗ്രഹിച്ചു (മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ പോയിട്ടുള്ളവർ ഒരു പക്ഷെ  കണ്ടിരിക്കും,അവിടുത്തെ പൂജാരി അമ്മ ഭക്തരെ അനുഗ്രഹിക്കുന്ന രീതി).

 

“ദേവാ നീ നിന്റെ നിയോഗത്തിലേക്കു അടുത്തുകഴിഞ്ഞു.  എന്താണ് നടക്കാൻ പോകുന്നത് എന്ന് പറയാൻ എനിക്കനുവാദമില്ലെങ്കിലും ഒന്നു പറയാം, നീ വിജയിയായി തന്നെ തിരിച്ചു വരും.  നിന്റെ കൂടെയുള്ള ഈ വനദേവത, ഗ്രാമി അതിനു നിനക്കു തുണയാകും.  അതിനുള്ള ആയുധങ്ങൾ നിന്റെ വശം ഉണ്ട്. പക്ഷെ സൂക്ഷിക്കുക.  മാർഗ തടസ്സങ്ങളും വെല്ലുവിളികളും ഇനിയും വരും.  നിങ്ങളുടെ രണ്ടുപേരുടെ മേലും ഞാൻ തളിച്ച ഈ തീർത്ഥം എല്ലാവിധ സർപ്പങ്ങളിൽനിന്നും മറ്റു ഇഴജന്തുക്കൾ, പക്ഷികൾ, ഷഡ്പദങ്ങൾ, ക്ഷുദ്രജീവികൾ ഇവയിൽനിന്നും നിങ്ങൾക്ക് രക്ഷ നൽകും.”

 

അല്പം മുൻപോട്ടു നടന്നു വന്ന അവർ ഗ്രാമിയുടെ കൈകവർന്നുകൊണ്ടു പറഞ്ഞു “ഗ്രാമീ, കാമാസുരന്റെ സ്വാധീനത്തിൽ നിന്നും നീ രക്ഷപ്പെട്ടു തിരികെ വന്നതിൽ സന്തോഷം.  പക്ഷെ സൂക്ഷിക്കുക.  അവൻ അത്ര പെട്ടെന്നു പരാജയം സമ്മതിക്കുന്നവൻ അല്ല.  താന്ത്രിക  വിദ്യ, മായാജാലം, മഹേന്ദ്രജാലം ഇവയിലെല്ലാം അഗ്രഗണ്യനായ അവൻ കൂടു വിട്ടു കൂടുമാറ്റം ചെയ്യാനും കഴിവുള്ളവനാണ്.  നിനക്കറിയാവുന്നതുപോലെ മാനായും മയിലായും നാഗമായും മനുഷ്യനായും വന്യമൃഗമായും മാറാൻ കഴിവുള്ളവനായ അവനു ഘോര മൃഗങ്ങളെ വരുതിയിലാക്കി അവയെ ശത്രുക്കൾക്കെതിരായി പ്രയോഗിക്കും. ഒരു കാരണവശാലും നീ ദേവനെ വിട്ടു മാറിനിൽക്കരുത്.”

 

പിന്നെ രണ്ടുപേരോടുമായി “മംഗളം ഭവന്തു, വിജയീ ഭവ” എന്ന് അനുഗ്രഹിച്ച നാഗ മാതാവിനോട് നന്ദി പറഞ്ഞു തൊഴുതശേഷം രണ്ടുപേരും മുൻപോട്ടു നടന്നു, അവരുടെ ലക്‌ഷ്യം അടയാനുള്ള, നിയോഗം നേടാനുള്ള യാത്ര.

 

——– കാമാസുരൻ

24 Comments

  1. Alpam thirakkilaanu
    Will post by this weekend

  2. സന്തോഷേ…
    Really sorry…
    ആദ്യ ഭാഗം വായിക്കാൻ വിട്ടുപോയി… ആലപ്പുഴ വന്നിരുന്നു.. അവിടുന്ന് ബിന്ദുന്റെ വീട്ടിൽ.. അവിടെ. അമ്പലത്തിൽ ഉത്സവം.. അളിയനും ചേട്ടനും അനിയനും അവരുടെയൊക്കെ ഫാമിലിയും… ???. പോരാൻ പറ്റീല.. പിന്നെ ഞങ്ങൾ രണ്ടാളും ലീവ് ആക്കി… ഇപ്പോളിപ്പോ എല്ലാം ഒന്ന് സെറ്റ് ആയി വരുന്നേ ഉള്ളൂ.. അപ്പോൾ അവർ കുറച്ച് ദിവസം കഴിഞ്ഞു പോകാം എന്ന് നിർബന്ധിച്ചാൽ… അനുസരിക്കാതെ തരമില്ലല്ലോ…. അവിടെ ആകുമ്പോ ഒറ്റയ്ക്ക് ഫ്രീ ടൈം കിട്ടില്ല എല്ലാവരും ഉള്ളത് കൊണ്ട് എന്തെങ്കിലും ഒക്കെ വരും ?????. ചക്ക മാങ്ങ തേങ്ങ ചേമ്പ് കാച്ചിൽ… ??
    അതുകൊണ്ട് skip ആയിപോയി…
    ഇന്ന് ആണ് രണ്ട് പാർട്ടും വായിച്ചേ..
    ഇതൊക്കെ എങ്ങനെ സാധിക്കുന്നെടാഉവ്വേ… മാന്ത്രികം ???….
    വലിയ ഇഷ്ടാണ് ഇത്തരം കഥകൾ.. പണ്ട് ഒത്തിരി വായിച്ചതാ… അടുത്ത കാലത്തായി ഇല്ലാരുന്നു… ഒറ്റ വാക്ക്.. അമേസിങ്…. പാതിയെ ഒരു താളത്തിൽ തുടങ്ങി പിന്നെ കൊട്ടിക്കേറുന്ന തായമ്പകവാദ്യം പോലെ അതി സുന്ദരം… സിറിൽ നെ പോലെ ഒരാൾ ഇങ്ങനെ ഒരു കമന്റ്‌ പറഞ്ഞത് താങ്കൾക്കുള്ള ഗോൾഡ് മെഡൽ ആണ് ????..
    ഒരാഴ്ച കൂടി ഇവിടുണ്ടാവും എന്നിട്ടേ കോഴിക്കോടിനുള്ളു…. ഇടയ്ക്കു വന്ന് നോക്കിക്കോളാം..
    ????
    ഒത്തിരി ഒത്തിരി ഇഷ്ടമാ സന്തോഷേ തന്റെ എഴുത്ത്…
    മിസ്സ്‌ ആക്കൂല്ല.. ❤❤❤❤
    സ്നേഹം മാത്രം..

    1. സ്നേഹം നിറഞ്ഞ ജോർജ് . ഒരു പക്ഷെ മറന്നിട്ടുണ്ടാവും എന്ന് കരുതി / തിരക്കാവുമില്ലേ.
      എന്തായാലും കമന്റു വായിച്ചതിൽ വളരെ സന്തോഷം.
      ചില കേട്ടറിവുകൾ ഒക്കെ കൊണ്ടാണിത്. മാന്ത്രിക കഥ എന്നൊക്കെ പറയാനുള്ള വക ഇതിലുണ്ടാവുമോ എന്നറിയില്ല. കുറച്ചു കാര്യങ്ങളെ ഉണ്ടാവൂ. കാരണം അത്രഅറിവൊന്നും എനിക്കില്ല.
      മന്ത്രങ്ങൾ ഒന്നും ഷെയർ ചെയ്യില്ല (ചില കവചങ്ങൾ ഒക്കെ മാത്രം). വളരെ നന്ദി. വീണ്ടും വരിക.
      ബിന്ദുവിനോടും കുട്ടികളോടും അന്വേഷണം അറിയിച്ചേക്കണേ take care
      ????
      കോഴിക്കോട് ഒക്കെ കേട്ടിയിട്ടേയുള്ളൂ എറണാകുളം താണ്ടി അങ്ങനെ യാത്ര ചെയ്തിട്ടില്ല. (ഗുരുവായൂർ മൂന്നു നാല് തവണ വന്നിട്ടുണ്ട്). കോട്ടയം കാരൻ എന്നുള്ള പേരെ എനിക്കുള്ളൂ. ???

      1. മറക്കാനോ??? നല്ല കഥ….. പറഞ്ഞല്ലോ .. കുറേ കാലത്തിനു ശേഷം ആണ് അവരുമായി ഒക്കെ ഉള്ള ബന്ധം ഒന്ന് ശരിയായത്.. അത് തന്നെ അവളുടെ ചേട്ടനും ചേച്ചിയും മുൻകൈ എടുത്തിട്ട്.. അറിയാല്ലോ ഒരു യഥാസ്ഥിതിക നായർ ഫാമിലി… അപ്പോൾ കാര്യങ്ങൾ ഊഹിക്കാല്ലോ.. ഇപ്പോ ഒക്കെ ഈശ്വരാധീനത്താൽ ഒക്കെ ആയി.. അപ്പോൾ പിന്നെ അവരുടെ സന്തോഷത്തിൽ നമ്മൾ കൂടെണ്ടേ… അങ്ങനെ കുടുങ്ങി പോയതാ.. അതാണ്.. Skip ആയിപോയെ.. ഞാനും വേറൊരു ലോകത്താരുന്നു ???.. ജീവിതത്തിൽ ഏറ്റവും പ്രധാനം ബന്ധങ്ങൾ സൂക്ഷിക്കുക എന്നതാണ്.. അവർ നമ്മോട് കാണിക്കുന്ന സ്നേഹം തിരിച്ചു കാണിക്കേണ്ട…… ഇനി വിടാതെ പുറകെ ഉണ്ട് കെട്ടോ.. എഴുതിക്കോ.. ???

        1. ???
          I was just pulling your legs, brother ????
          Happy to read all that, you are such an energetic person throws lots of happiness and charm / charge around. I don’t wonder why she / they chose to keep you close emotionally and physically.
          God bless ?

          1. “””chose

  3. നന്ദി സൂര്യൻ. Namasthe
    അപ്പൂപ്പൻ മരിച്ചുപോയിട്ടു ഇരുപതു വർഷങ്ങൾ ആയി.
    അദ്ദേഹത്തിന് അത്യാവശ്യം വൈദ്യം മന്ത്രവാദം ജ്യോതിഷം മർമം ഒക്കെ അറിയാമായിരുന്നു.
    ഇനി കാണുമ്പോൾ ചോദിക്കാം.??

    താങ്കൾക്കും അറിയാവുന്നതുപോലെ മിക്കവാറും എല്ലാ മന്ത്രങ്ങൾക്കും കവചങ്ങൾക്കും ഫലശ്രുതി ഉണ്ട്. രാവിലെ പഠിച്ചാൽ ഇത് നടക്കും വൈകിട്ട് പഠിച്ചാൽ ഇത് നടക്കും എന്ന്.

    Adutha bhaagam idunnundu

  4. ഏട്ടാ നന്നായിരുന്നു ❤️

    1. Thank you so much ????

  5. സുഹൃത്തേ,

    എത്ര മനോഹരമായിട്ടാണ് നിങ്ങൾ ഈ കഥയെ അവതരിപ്പിച്ചിരിക്കുന്നത്! കഴിഞ്ഞ ഭാവവും ഈ ഭാഗവും ഒരുമിച്ചു തന്നെ വായിച്ചു.

    ദേവന്‍ നടത്തുന്ന ഈ നിയോഗ യാത്രയില്‍ ആദ്യം വനദേവത ഗ്രാമിണി കൂട്ട് ചേരുന്ന ഭാഗം നല്ല രാസമുണ്ടായിരുന്നു. അവരുടെ ഒരുമിച്ചുള്ള യാത്രയും.. നാഗമാതാവിന്റെ അനുഗ്രഹവും… ദേവനും ഗ്രാമിണിയും നേരിടുന്ന ആപത്തുകളും…. അവർ കാരണം കാമാസുരന്റെ ആഭിചാര ഫലത്തില്‍ നിന്നും മുക്തി നേടുന്ന ഗന്ധര്‍വ്വന്‍…. അങ്ങനെ എല്ലാം വളരെ നന്നായിരുന്നു.

    നിങ്ങളുടെ വാക്യ പ്രയോഗങ്ങള്‍ അതിമനോഹരം.. കഥയ്ക്കു അനുയോജ്യമായ ശ്ലോകവും കാളിയേ കുറിച്ചുള്ള നാലുവരി ഗാനവും എല്ലാം കഥയ്ക്ക് മാറ്റ്‌ കൂട്ടി.

    കഴിഞ്ഞ ഭാഗ്യത്തിന്റെ 2 പേജില്‍ നിന്നും 7 പേജിലേക്കുള്ള പുരോഗതി എനിക്ക് ഇഷ്ട്ടപ്പെട്ടു.

    പിന്നേ keyboard ന്റെ കാര്യം പറഞ്ഞല്ലോ…
    ഞാൻ ഉപയോഗിക്കുന്നത് “Microsoft SwiftKey Keyboard” ആണ്. എല്ലാ അക്ഷരങ്ങളും ഈ keyboard support ചെയ്യുന്നുണ്ട്. താല്‍പര്യം തോന്നിയാല്‍ പരീക്ഷിച്ചു നോക്കൂ.

    Mind ഒന്ന് ഫ്രെഷ് ചെയ്യാൻ ഇവിടെ സൈറ്റില്‍ എത്തിനോക്കിയതാ… അപ്പോ വ്യത്യസ്ത title കണ്ടപ്പോൾ ഒരു ആകാംഷ… കഥ ഇഷ്ട്ടപ്പെട്ടു.

    എഴുതാനുള്ള സമയം ഒരുപാട്‌ ലഭിക്കട്ടെ… ഇതുപോലെ മനോഹരമായി എഴുതാനും കഴിയട്ടെ.

    സ്നേഹത്തോടെ ഒരു വായനക്കാരന്‍ ❤️❤️

    1. പത്ത് വരി comment എഴുതിയപ്പോ തന്നെ ഇത്രയും അക്ഷരത്തെറ്റുകള്‍ എനിക്ക് വന്നെങ്കില്‍ പിന്നേ നിങ്ങളുടെ കഥയിലുള്ള അക്ഷരത്തെറ്റുകള്‍ അത്ര വലിയ കാര്യമൊന്നുമില്ല എന്നാണ് എന്റെ അഭിപ്രായം.

      1. ???❤️❤️????

    2. നന്ദി സ്നേഹം നിറഞ്ഞ സിറിൾ . താങ്കളുടെ തുടർക്കഥകൾ ഞാൻ വായിച്ചു നേരത്തെ കമന്റുകൾ ഇട്ടിരുന്നു. അനിതര സാധാരണമായ ഭാവന ശൂന്യതയിൽ കൂരിരുട്ടുരുക്കി കരിംകൊമ്പനാക്കി മാറ്റാനുള്ള അത്രയ്ക്ക് ചാതുര്യം ഉണ്ട് താങ്കൾക്കു. അമേസിംഗ്. അഭിപ്രായത്തിനു നന്ദി. അക്ഷരതെറ്റുകൾ പ്രശ്നം തന്നെയാണ്. കൂടുതൽ ശ്രദ്ധിക്കാം

      1. മനസില്‍ ഉദിക്കുന്നു കുഞ്ഞ് കാര്യങ്ങളെ കൂട്ടിയിണക്കി കഥയാക്കി എങ്ങനെയോ എഴുതുന്നു എന്നേയുള്ളു bro.

        അക്ഷരത്തെറ്റുകള്‍ ഒരു പ്രശ്നം തന്നെയാണ്… പക്ഷേ എന്റെ കാര്യത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒരു സാധനവും.

        1. ???
          Kannukittaathirikkaan

  6. സന്തോഷേട്ടാ,
    നല്ല രസമുണ്ട് വായിക്കാൻ,അടുത്ത ഭാഗം വരട്ടെ കാത്തിരിക്കാം…

    1. Nandi saho ??
      I will try my best to keep it apar with your expectations

  7. അനന്തം വാസുകിം ശേഷം പദ്മനാഭം ച കംബലം

    ശംഖപാലം ധാർത്രാഷ്ട്രം തക്ഷകൻ കാളിയം തഥാ.

    മന്ത്ര൦ ഇത്രെയുളളു ബാക്കി വ്യാഖ്യാനവരത്തിന്നായി അത് സാരമില്ല

    1. Baakkiyullathu phalaaruthiyum slokathinte gunavum aanu.
      Oru manthram chollumbol athinte phalasruthi add cheyyunnathu nannaayirikkum ennu appuppan paranjittundu

      1. അത് ശരിയാണ് എന്നാലും അത് ചെല്ലണമെന്ന് നിർബന്ധമില്ല മനസില്ലാക്കിയ മതി അപ്പൂപ്പനോട് തന്നേ ചൊദിക്കുന്നത നല്ലത്. അറിവ് ഉള്ളവരുടെ കയ്യിൽ നിന്ന് അഭിപ്രായം സ്വീകരിക്കുന്നത നല്ലത്.

        ഞാൻ പറഞ്ഞുന്നേ ഉള്ളു.ആരും പറഞ്ഞു തന്നതല്ല പറഞ്ഞു തരാ൯ ആരുമില്ലതാനു൦?.
        ഞാൻ ഇത് ചൊല്ലാറുളളത. അതുകൊണ്ട് പറഞ്ഞൂനേ ഉള്ളു.
        Waiting for next part?

        1. നന്ദി സൂര്യൻ. Namasthe
          അപ്പൂപ്പൻ മരിച്ചുപോയിട്ടു ഇരുപതു വർഷങ്ങൾ ആയി.
          അദ്ദേഹത്തിന് അത്യാവശ്യം വൈദ്യം മന്ത്രവാദം ജ്യോതിഷം മർമം ഒക്കെ അറിയാമായിരുന്നു.
          ഇനി കാണുമ്പോൾ ചോദിക്കാം.??

          താങ്കൾക്കും അറിയാവുന്നതുപോലെ മിക്കവാറും എല്ലാ മന്ത്രങ്ങൾക്കും കവചങ്ങൾക്കും ഫലശ്രുതി ഉണ്ട്. രാവിലെ പഠിച്ചാൽ ഇത് നടക്കും വൈകിട്ട് പഠിച്ചാൽ ഇത് നടക്കും എന്ന്.

          Adutha bhaagam idunnundu

  8. ❤❤❤

    നന്നായിരുന്നു

    പക്ഷെ വായിച്ചു രസം പിടിച്ചു വരുമ്പോൾ തീർന്നു പോകുന്നു… കുറച്ചു പേജ് കൂട്ടി എഴുതാൻ പറ്റുമോ

    1. Samayamaanu prashnam, bro

      Adutha aazhcha idaam

  9. നമസ്തേ എല്ലാവര്ക്കും. ???
    അല്പം തിടുക്കം ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ അക്ഷരതെറ്റുകൾ കൂടുതൽ ആണ്.
    ദയവായിക്ഷമിക്കുക

Comments are closed.