ഗീത !!! 35

ഞങ്ങളോരോരുത്തരും.. ഈ നെരിപ്പോടിലെരിഞ്ഞടങ്ങാന്‍ വിധിയ്ക്കപ്പെട്ട മാംസപിണ്ഡങ്ങള്‍..

സാറൊന്ന് ആലോചിച്ചു നോക്കൂ.. നമ്മുടെ നാട്ടില്‍ കുഞ്ഞുങ്ങള്‍ മുതല്‍ മുത്തശ്ശിമാര്‍ വരെ പീഡനത്തിനിരയാകുന്നു.. ഒരു ദിവസം പല സമയങ്ങളായി ഇവിടേയ്ക്ക് വരുന്നവര്‍ ഏകദേശം ആയിരത്തോളമാണ്..

ഒരു പക്ഷെ ഞങ്ങളില്ലാതിരുന്നെങ്കില്‍ ആ ആയിരം പേരും നാട്ടിലെ സ്ത്രീകളുടെ അടുത്തെത്തിയാല്‍…

വേണ്ട സാറെ… ബാക്കി സ്ത്രീകളെങ്കിലും അഭിമാനത്തോടെയും സന്തോഷത്തോടെയും ജീവിയ്ക്കട്ടെ..

ഈ റെഡ് സ്ട്രീറ്റില്‍ പടര്‍ന്ന ചുവന്ന രക്തത്തില്‍ ഞങ്ങളോരോരുത്തരും അലിയും.. ഇന്നല്ലെങ്കില്‍ നാളെ.. ”

ശബ്ദമിടറി ഇടയ്ക്ക് വെച്ച് നിര്‍ത്തുമ്പോള്‍ കണ്ണുനീര്‍ ഒഴുകി പടര്‍ന്നിരുന്നു..

“അനിയത്തീ.. കൈകള്‍ കൂപ്പി നിന്നെയൊന്നു തൊഴട്ടെ.. ഞാനും സ്ത്രീ ശരീരം മോഹിച്ചാണ് ഇവിടെ എത്തിയത്.. പക്ഷെ ഇവിടെയെത്തി നിന്നെ കണ്ടപ്പോള്‍ പ്രാപിക്കാനല്ല.. മറിച്ച് സഹായിക്കുവാനാണ് തോന്നിയത്..

മറ്റൊരു സ്ത്രീയുടെ മാനം സംരക്ഷിയ്ക്കാന്‍ സ്വയം മാനം നഷ്ടപ്പെടുത്തുന്ന നിങ്ങളെ അറപ്പോടെയും വെറുപ്പോടെയും നോക്കുന്നവരാണേറെയും.. ആ നിങ്ങള്‍ സ്വയം ഉരുകി കൊണ്ട് മറ്റുള്ളവര്‍ക്ക് വെളിച്ചം പകരുകയാണ്‍.. വലിയ മനസ്സാണ് നിങ്ങള്‍ക്ക്”

അനുവദിയ്ക്കപ്പെട്ട സമയം തീരുന്നതിനു മുന്‍പേ അയാള്‍ പുറത്തിറങ്ങുമ്പോള്‍ നേരത്തേയെടുത്ത തീരുമാനത്തില്‍ തന്നെയുറച്ച്..

മൂര്‍ച്ചയേറിയ ബ്ലേഡിന്‍റെ അരികുകള്‍ ഇടതുകൈത്തണ്ടയില്‍ തീര്‍ത്ത മുറിവില്‍ നിന്ന് ധാരപോലൊഴുകിയ രക്തത്തിലലിയുകയായിരുന്നവളും.. ആര്‍ക്കും കണ്ടുപിടിയ്ക്കാനാകാത്ത.. തിരികെ കൊണ്ടുവരനാകാത്ത മരണമെന്ന സുരക്ഷിതത്വത്തിലേയ്ക്ക്..