ഗീത !!! 35

.

ആ നടത്തം അവസാനിച്ചത് ഈ മുറിയുടെ താക്കോല്‍ അംബികാമ്മയെന്നെ ഏല്‍പ്പിച്ചുകൊണ്ടാണ്.. അന്നും ഇന്നും സ്വന്തമെന്നു പറയാനുള്ള ഏക വസ്തു..

അനുസരണക്കേട് കാണിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം ശിക്ഷയായി കിട്ടിയ കുപ്പിച്ചില്ലുകൊണ്ട് കീറിയ വൃണങ്ങളും.. ഇരുമ്പുദണ്ഡേറ്റ പൊള്ളലുകളും നീറ്റലായി അവശേഷിയ്ക്കുന്നുണ്ട് ശരീരത്തിലിന്നും..

ഇവിടെ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ലെന്ന് ബോധ്യമായി തുടങ്ങിയപ്പോള്‍ വരുന്നതെന്തിനേയും നേരിടുവാന്‍ ശീലിയ്ക്കുകയായിരുന്നു ഞാന്‍..

അതിനിടയില്‍ സമപ്രായക്കാര്‍, ഇളയവര്‍, മുതിര്‍ന്നവര്‍.. അങ്ങനെ എത്രയോ പേര്‍.. ഏതൊക്കെയോ സമയങ്ങളില്‍… നിര്‍വികാരതയോടെ അവര്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോഴെല്ലാം കനലുകള്‍ എരിയുകയായിരുന്നു..

ആര്‍ക്കോ വേണ്ടി മെഴുതിരിപോലുരുകിയ ഇരുപത് വര്‍ഷം.. യൌവ്വനത്തെ വാര്‍ധക്യം കവര്‍ന്നെടുത്തതിന്‍റെ ലക്ഷണങ്ങളായി മുഖത്തു വീണ ചുളിവുകളും… തലയില്‍ ഇടയ്ക്കിടയ്ക്ക് കാണുന്ന വെളുത്ത മുടികളും…

ഇനിയും എത്രനാളെന്നറിയില്ല.. മരിച്ചാല്‍ ആ മൃതദേഹം കൊണ്ടുപോലും പണമുണ്ടാക്കും… എങ്കിലും..

“അരേ.. ഗീതാ.. ഇതര്‍ ആവോ..” അംബികാമ്മയുടെ ശബ്ദം ചിന്തകളില്‍ നിന്നുണര്‍ത്തി..

മുഖം ഒന്നുകൂടെ മിനുക്കി അടുത്തേയ്ക്ക് ചെന്ന നേരം ഒരു മധ്യവയസ്ക്കനെ കിടക്കയിലിരുത്തി പുറത്തേയ്ക്കിറങ്ങുകയായിരുന്നവര്‍…

“മലയാളി ആണല്ലേ?” കതകടച്ചുകൊണ്ട് അയാളുടെ അടുത്ത നീക്കത്തിനായി കാത്തിരുന്ന എന്നെ ഞെട്ടിയ്ക്കുന്നതായിരുന്നു ആ ചോദ്യം..

“ഇവിടെ നിന്ന് രക്ഷപ്പെടണം എന്നുണ്ടോ?? ഞാന്‍ സഹായിക്കാം…” മറുപടിയ്ക്ക് കാത്തുനില്‍ക്കാതെയുള്ള അടുത്ത ചോദ്യം.

കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളില്‍ ഈ മുറിയിലെത്തിയവര്‍ക്കെല്ലാം ആവശ്യം സ്ത്രീ ശരീരമായിരുന്നു.. പലരോടും കെഞ്ചിയിട്ടുണ്ടൊന്നു രക്ഷപ്പെടുത്താന്‍..

ആ ചോദ്യം കേട്ടമാത്രയില്‍ മനസ്സാകെ തളരുന്ന പോലെ.. തൊണ്ടയില്‍ വെള്ളം വറ്റുന്നപോലെ.. മറുപടിയ്ക്കായി കാത്തിരുന്ന ആ വ്യക്തിയോട് സര്‍വ്വശക്തിയും വീണ്ടെടുത്ത് സംസാരിച്ച് തുടങ്ങുകയായിരുന്നു ഞാന്‍..

“സര്‍..നിങ്ങള്‍ വന്ന വഴിയിലിരുവശത്തും കണ്ട മുറികളിലോരോന്നിലും ഓരോ പെണ്‍മനസ്സുകളുണ്ട്.. ഒരിക്കല്‍ ഇവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിന്‍റെ വേദനകള്‍ ഏറ്റുവാങ്ങി സ്വപ്നത്തിലെങ്കിലും രക്ഷപ്പെടാന്‍ ആഗ്രഹിയ്ക്കുന്നവര്‍ !!

സാറിന് അവരെയെല്ലാം സഹായിക്കാന്‍ കഴിയുമോ? എന്ന ചോദ്യചിഹ്നം ആ വ്യക്തിയ്ക്ക് നേരെ തിരിയ്ക്കുംപോള്‍ അത്രയും നേരം അദ്ദേഹത്തിന്‍റെ കണ്ണുകളില്‍ കണ്ട പ്രകാശം അല്‍പ്പം കുറഞ്ഞിരുന്നു..

“സാറിന്‍റെ നല്ല മനസ്സിന് നന്ദി.. പ്രണയത്തിന്‍റെയും വിവാഹത്തട്ടിപ്പിന്‍റെയും ചതിയിലകപ്പെട്ടിവിടെ എത്തിയവരാണ്