” നിനക്കെങ്ങനെ സാധിക്കുന്നടി മീരേ ഇങ്ങനെ ഒക്കെ എന്നോട് വീണ്ടും വീണ്ടും പറയാൻ.
എന്റെ ഈ കവിളത്തോട്ട് നോക്കു.ഏട്ടന്റെ സമ്മാന…. എന്തൊക്കെ സഹിച്ചു മരിച്ചാലും കള്ളം പറയില്ലാന്നു വിശ്വസിച്ച അച്ഛനോട് ഞാൻ കള്ളംപറഞ്ഞു..”
ഗീതു ബാഗിൽ നിന്ന് കുറച്ച് പേപ്പർ കഷണങ്ങൾ എടുത്തു
ദാ നോക്ക് ഇതുകണ്ടോ..നിനക്കറിയോ അവന്റെ കയ്കൊണ്ടു വരച്ച എന്റെ ചിത്രം തന്നെ അവനെന്റെ മുന്നിൽ വച്ച വലിച്ചു കീറി ഈ കൈയിൽ തന്നത്… ”
“ഇതും നീയ് പറയുന്ന പോലെ ഇഷ്ടക്കൂടുതൽ കൊണ്ടാവും അല്ലേ… ഹും ”
” ഗീതു എനിക്ക് തോന്നുന്നത് ചിലപ്പോ അവൻ നിനക്കൊരു സർപ്രൈസ് തരാൻ വേണ്ടിയാകും എങ്ങനെയൊക്കെ ചെയ്യ്യുന്നെന്നാണ് . ചെറുതായി ഒന്ന് വിഷമിപ്പിച്ചട്ടു ഒത്തിരി സന്തോഷം തരാൻ വേണ്ടിയാകും.”
ഗീതുന് അതുകൂടി കേട്ടപ്പോൾ സകല മര്യാദകളും മറന്ന് അവൾക്കു നേരെ പൊട്ടിത്തെറിച്ചു.
തന്റെ വലതുകയ് മീരയുടെ മുഖത്തേക്ക് അടിക്കാനായ് ആഞ്ഞു വീശി, കവിളിൽ പതിക്കും മുൻപ് ആ ശ്രെമം ഉപേക്ഷിച്ചു.
മീര അറിയാതെ തന്നെ കയ് കവിളത്തു വച്ചു
“ഇനിയൊരക്ഷരം മിണ്ടിയ അടിച്ച് നിന്റെ പല്ലിളക്കും ഞാൻ. ”
” മനസാക്ഷി ഉണ്ടോടി നിനക്കൊക്കെ…?
സ്നേഹത്തിന്റെ വിലയെന്താണെന്നു അറിയാവോ നിനക്ക് .. അതറിയണമെങ്കിൽ യഥാർത്ഥ സ്നേഹം മനസിലാക്കാനുള്ള ഒരു മനസ്സ് വേണം .. ഉം അവളുപദേശിക്കാൻ വന്നേക്കുന്നു.”
“അല്ലേലും ഒരെ സമയം ഓരോരോ ആൺപിള്ളേരോട് കിന്നാരിച്ചു പുറകെ നടക്കുന്ന നിനക്കൊന്നും മനസിലാവാൻ പോണില്ല..”
“നീ എന്താടി കരുതിയെ എല്ലാരും നിന്നെപ്പോലെയാണെന്നോ…? നിനക്ക് തെറ്റി. നിന്നെപ്പോലെ അഴിഞ്ഞാടി നടക്കുന്ന ഒരുത്തിയെ എന്ന് ഞാൻ കൂട്ടുപിടിച്ചോ അന്നുത്തൊട്ട് ഇന്നുവരെ എനിക്ക് ഒരു ഗുണവും ഉണ്ടായിട്ടില്ല.”
കൊറേ നാളുകൊണ്ട് ഞാൻ സഹിക്കുവാ..
എടി നിന്റെ ജീവതം,നീ എങ്ങനേലും ജീവിക്ക്. എന്തിനാടി നീ മറ്റുള്ളവരുടെ ജീവിതത്തിൽ കൂടി മണ്ണുവാരിയിടുന്നെ…. ”
എല്ലാം കേട്ടുനിൽക്കുകയല്ലാതെ മറുത്തൊന്നും പറയാൻ മീരയുടെ നാവുയർന്നില്ല
ദേഷ്യം അടങ്ങാതെ ഗീതു റൂമിൽ അങ്ങോട്ടും എങ്ങോട്ടും നടന്നു.
“അവനെയും നിന്നെയും വിശ്വസിച്ച എന്നെ പറഞ്ഞ മതി.. നിനക്കെല്ലാം തമാശ, ഒരാളുടെ ജീവിതം വച്ചതാണോടി നീയൊക്കെ തമാശകളിക്കുന്നെ…?
” നിന്നെ പറഞ്ഞിട്ട് കാര്യമില്ല. മക്കളെ നല്ല തല്ലുകൊടുത്തു വളർത്തണം എങ്കിലേ നീന്നെപോലുള്ളതൊക്ക നന്നാവൂ. ഇനിയവൻ വന്നലുമില്ലേലും ശെരി നിന്റെയാടുത്തേക്ക് ഞാനിനി വരില്ല. എന്താ ചെയ്യേണ്ടതെന്നു എനിക്കറിയാം…
നമ്മുടെ ഇത്രയും നാളത്തെ ഫ്രണ്ട്ഷിപ് ന്റെ പേരിൽ പറയുവാ..”
“ഇനിയെങ്കിലും പോയ് നന്നാവാടി.”
എന്റെ അച്ഛൻ പറഞ്ഞതുപോലെ ചതിയാനാണവൻ. എന്നോട് പറഞ്ഞതെല്ലാം നുണയാരുന്നു, എല്ലാം എന്നെ വിശ്വസിപ്പിക്കാൻ വേണ്ടി കെട്ടിച്ചമച്ച കഥകൾ മാത്രം. അന്ന് ബസിൽ നിന്നും ചേട്ടൻ വന്നില്ലാരുന്നെങ്കിൽ ഒരുപക്ഷേ ഞാനിന്നു അവന്റെ ഇരയാകുമാരുന്നു.അവൻ മാത്രമല്ല നീന്റെയും,
“ഗീതു…. ”
“അതേടി മനുഷ്യന്റെ ചോര ഊറ്റിക്കുടിക്കുന്ന അട്ടകളാണ് നീയൊക്കെ.”
ഹും ആഘോഷിക്കു നീ പറഞ്ഞപോലെ അമേരിക്കലോട്ടോ ആഫ്രിക്കേലോട്ടോ എവിടേലും പോ
“ദേ മീര നീ… ഇനി നീ മടങ്ങി വന്നാലും ഇല്ലങ്കിലും നീ, ഇനി എന്റെ ജീവിതത്തിലേക്ക് വരരുത്. അപേക്ഷയാണ് എന്റെ.
കൂടെ നിൽക്കുന്നവരുടെ കണ്ണിരുകണ്ടു സന്തോഷിക്കുന്ന നിന്നെപ്പോലെ ഒരുത്തിയെ എനിക്കിനി വേണ്ട.
ഗീതു കൈയിൽ ചുരുട്ടിപിടിച്ച ആ പേപ്പർ കക്ഷണങ്ങൾ അവളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു.
“ജയിച്ചുന്നു കരുതണ്ട നീ.”
ശേഷം ആ റൂമിൽ നിന്ന് പുറത്തെക്കിറങ്ങി, കതകുവലിചടച്ചുതും മീരയുടെ കണ്ണിൽ നിന്നും കണ്ണുനീർ നിർത്താതെ ഒഴുകി. അവൾക്കൊന്നു അനങ്ങുവാൻ പോലും സാധിച്ചില്ല.
അവളുടെ വാക്കുകൾ അത്രമേൽ ഹൃദയത്തിൽ കൊണ്ടിട്ടാവണം അവൾക്കു മറുത്തൊന്നും പറയാൻ കഴിയാത്തത്….
//
ഗീതു തിരികെ വീട്ടിലെക്ക് വന്നു..
“ഗീതു….
നീ എവിടാരുന്നു.നിന്നെ എത്രവട്ടം വിളിച്ചു…..”
“അത്,ഫോൺ സൈലന്റ് ആരുന്നു .”
ഒരു വിശതികരണത്തിന് നിൽക്കാതെ ഗീതു അകത്തേക്ക് കയറിപ്പോയ്..
“അവൻ ഇവിടെ വന്നിരുന്നു.”
?
ഇനി എപ്പോഴാ നെക്സ്റ്റ് പാർട്ട്???
Bro next part…?
കഴിഞ്ഞോ ?
♥♥♥♥
??????