” മ്മ്,USA ലേക്കോ എന്തിന്..
“ആഹ് അതൊക്കെ ഉണ്ട്.
തീരുമാനം എന്റേതല്ല അച്ഛന്റേതാണ്…
2 ഓപ്ഷൻ ആണ് അച്ഛൻ മുന്നോട്ടു വച്ചതു. ഒന്നേൽ എല്ലാം തമാശയും ആഘോഷങ്ങളും മാറ്റിവച്ച് തുടർന്നു പഠിക്കുക അല്ലേ ആരുടേലും തലേ എന്നെ കെട്ടിവയ്ക്കുക.
ഞാൻ ആദ്യത്തെ ഓപ്ഷൻ തന്നെ എടുത്തു. എല്ല പഠിത്തം മാത്രം എനിക്ക് താൽപ്പര്യം ഇല്ല അപ്പഴാണ് അങ്ങളിനെ ഓർത്തത്. അവിടെയാകുമ്പോ തുടർന്നു പഠിക്കാനും പറ്റും നമ്മുടെ സന്തോഷങ്ങൾ ഉപേക്ഷിക്കേണ്ട ആവശ്യവും ഇല്ല.
ചെറുപ്പത്തിൽ അങ്കിളിനെ കാണാൻ ഒന്ന് രണ്ട് തവണ പോയിട്ടുണ്ട് അവിടെ എവിടുത്തെപോലെയൊന്നുമല്ല . വേറേ ലെവൽ ആണു..
അവിടെ ചെന്നിട്ടു വേണം ഒന്നടിച്ചുപൊളിക്കാൻ . . അങ്കിൾ ഉള്ളതുകൊണ്ട് പേടിക്കാനൊന്നുമില്ല. ടിക്കറ്റ് ഒക്കെ എപ്പോഴേ റെഡി ആണു. പിന്നെ ഒന്നുരണ്ടുമാസം കൂടി കഴിയട്ടെ, റിസൾട്ട് കൂടി വന്നിട്ട് പോകാന്നു വച്ചു. ഇനി എപ്പഴാ മടങ്ങിവരികയെന്നറിയില്ലല്ലോ. അതുവരെ ഇവിടെ ഒന്ന് അടിച്ചുപൊളിക്കണം.
അവിടെത്തലും ചുള്ളൻ ചെക്കനെ കെട്ടി അവിടെത്തന്നെ കൂടിയാലൊന്നും ആലോചിക്കുന്നുണ്ട്.”
തമാശപോലെ പറഞ്ഞു.
“ആഹ് പിന്നെ നിനക്കൊരു അടിപൊളി സർപ്രൈസ് വച്ചിട്ടുണ്ട്.”
“സർ..സർപ്രൈസോ …?”
കവിളിൽ ഒഴുകാതെ ഉണങ്ങതെ നിന്ന കണ്ണീർ തുടച്ചു
“അത്.. ഏയ് അതൊന്നുമില്ല ഗീതു, അത് ഞാൻ അച്ഛൻ സമ്മാതിച്ചപ്പോൾ സർപ്രൈസ്ആയപ്പോയെന്ന ഉദ്ദേശിച്ചത്.
ചെറിയൊരു എക്സ്പ്രഷൻ ഇട്ടോണ്ട് വീണ്ടും മീര വിഷയം മാറ്റി.
” നീ എന്തായാലും വന്നല്ലേ.ഇവിടെ ഇപ്പൊ ആരുമില്ല. എനിക്കാണേൽ നല്ല വിശപ്പ്. ഇന്ന് നമുക്ക് അടുക്കളേൽ കേറി നിനക്കിഷ്ടപ്പെട്ട ഒരു ഡിഷ് തന്നെ ഉണ്ടാക്കിയേക്കാം അത് കഴിച്ചുകഴിഞ്ഞു എന്റെ വിശപ്പും നിന്റെ ഇല്ല സങ്കടങ്ങളും മാറും എന്തുപറയുന്നു…? ”
ഗീതുവിനു അതൊക്കെ കേട്ടിട്ടും മുഖത്തു ഒരു ഭാവ വ്യത്യസവും ഇല്ല.
പിന്നേം കരയുന്നു.ദേ ഉപദേശിക്കാനും വിളിക്കുമ്പോ കൂട്ടിനും ഒക്കെ ഞാനിനി ഉണ്ടാവില്ല.
അതോണ്ട് എന്റെ പൊന്നുമോൾ ഈ കരച്ചിലൊക്കെ കളഞ്ഞേ എന്നിട്ട് നല്ല മിടുക്കി കുട്ടിയായ് ഒന്ന് ചിരിച്ചേ…
മീര ഫ്ലാസ്കിന്നു ഒരു ഗ്ലാസ്സ് വെള്ളമെടുത്തു അവൾക്കുനേരെ നീട്ടി.
“ദാ വെള്ളം കുടിക്കു…എന്നിട്ട്
സ്വന്തം മനസിനെ വിശ്വസിക്ക്….
മ്മ് അവൻ അവന്റെ ഇഷ്ടം അത്ര പെട്ടന്നൊന്നും സമ്മതിക്കാനും വഴിയില്ല എന്നുകരുതിൽ സമ്മതിക്കുകയേ ഇല്ലന്നല്ല…. സമയം വരുമ്പോ എല്ലാം ശെരിയാകും…
“ദേ നിന്റെ അച്ഛൻ ഇപ്പൊ അവനോട് സംസാരിക്കാന്ന് സമ്മതിച്ചില്ലേ..
അതിനു നീ സന്തോഷിക്കുകയല്ലേ വേണ്ടത്.. ഇതുതന്നെയല്ലേ നമ്മളും ആഗ്രഹിച്ചത്.. ഹ് ”
“നമ്മളോ.. നീ നീ മാത്രം..”
മീരയ്ക്കു അവൾ പറഞ്ഞതിന്റെ അർത്ഥ പെട്ടന്ന് പിടികിട്ടിയില്ല..
“ആ അതെന്തേലുമാട്ടെ ദാ നീ ഈ ആദ്യം വെള്ളം കുടി, ”
നീട്ടിയ ആ ഗ്ലാസ്സ് തട്ടിയെറിഞ്ഞു ..
“നീ എന്താടി കരുതിയെ ഇത്രയും നേരം ഞാൻ മിണ്ടാതിരുന്നത് വെറും മണ്ടിയായിട്ടാണെന്നാണോ…?
ഗീതു കത്തിജ്യോലിക്കുന്ന കണ്ണുകൾ കൊണ്ട് അവളെ നോക്കി.
“കൂടെ നിന്ന് ചതിക്കുവാരുന്നല്ലെടി.. നിനക്കൊക്കെ പറഞ്ഞുചിരിക്കാൻ വേണ്ടി മനപ്പൂർവം കെട്ടിച്ചമാച്ച കഥയിൽ എന്നെയും ഒരു കഥാപാത്രം ആക്കിയല്ലേ…?”
” കഥയോ ഏത് കഥ… “ആര് ആരെ ചതിച്ചന്ന നീ പറയണേ…
“മിണ്ടല്ല് നീയ് .
വിറയ്ക്കുന്ന കൈയിലെ ചൂണ്ടുവിരൽ അവൾക്കു നേരെ ഉയർന്നു.
“നിനക്കൊന്നും അറിയില്ല അല്ലേ..നീ ഒറ്റയൊരുത്തിയാണ് ഇതിനൊക്കെ കാരണം.എല്ലാം മറക്കാൻ ശ്രെമിച്ച എന്നെ നീ പ്രേമം ആണ് മണ്ണാഘട്ടയാണന്നൊക്കെ പറഞ്ഞ് ഇത്രയും കൊണ്ടെത്തിച്ചില്ലേ…”
“പോകുന്നതിനു മുൻപ് എനിക്കൊരു സർപ്രൈസ് തരാമെന്ന് അല്ലേ.. ഹും ഇതൊക്കെ നിന്റെ പ്ലാൻ ആണെന്ന് പറയാനാണോ…?
“നീ എന്താ പറഞ്ഞെ അവൻ വല്ലോ അത്യാവശ്യത്തിന് പോയ് പോയ് കാണുമരിക്കും എന്നല്ലേ…
എന്നാ നീ കേട്ടോ
അവനെങ്ങും പോയിട്ടില്ല അവനൊരു ആവശ്യത്തിനും പോയില്ല . ആ മൂന്നുദിവസവും അവൻ ജോലിക്ക് പോയിരുന്നു.ഞാൻ അവിടെ പോയിട്ടാണ് എവിടേക്കു വന്നത്..”
“ഗീതു ഞാൻ പറഞ്ഞത് നിനക്ക് മനസിലാ…
?
ഇനി എപ്പോഴാ നെക്സ്റ്റ് പാർട്ട്???
Bro next part…?
കഴിഞ്ഞോ ?
♥♥♥♥
??????