ഗീതുവിൻ്റെ കടലാസ്പൂക്കൾ 12 [Dinan saMrat°] 76

“”ആഹ് പറയടാ.. ഇല്ലടാ.. ഇല്ല. അത് ഞാൻ നേരത്തെ പറഞ്ഞില്ലേ.. ഹ ഹ ഹ.. ആണോ.. നിന്നെ സമ്മതിച്ചു…””എടാ പിന്നെ ഞാൻ  നിന്നോട് അന്ന് പറഞ്ഞ കാര്യം എന്തായി വല്ലോം നടക്കുവോ… സംഗതി കളർ ആക്കണം, അടിച്ചുപൊളിക്കണം നമക്ക്..”

മീരെടെ ചിരിയും സംസാരവും ഗീതുവിന്റെ ദേഷ്യം വർധിപ്പിച്ചു.
ദേഷ്യം കൊണ്ട് ഗീതു അവളുടെ ഫോൺ പിടിച്ച് വാങ്ങി  ആ  കറുത്ത മാർബിൾ തറയിലേക്ക് വലിച്ചെറിഞ്ഞു. നിലത്തു വീണ് പൊട്ടി ചിതറി.

” ഗീതു എന്താടി  നീ ഈ ചെയ്തേ … എത്രരുപേടെ  ഫോണന്നറിയോ  നിനക്ക് …

കലിയടങ്ങാതെ ഗീതു കട്ടിലിലേക്ക് ഇരുന്നു. അവളുടെ കണ്ണുകൾ ഒരിടത്തു നിൽക്കുന്നില്ല.    കുപ്പിയിൽ ഇട്ട കുഞ്ഞുമീനിനെ പോലെ അതിങ്ങനെ അങ്ങോട്ടും എങ്ങോട്ടും ഓടികൊണ്ടേ ഇരുന്നു …   2 കയ്കൊണ്ടും തലയിൽ കൈവച്ചു അവളെ നെടുവീർപ്പിട്ടു…

ഇതൊക്കെ കണ്ട  മീരയ്ക്ക് എന്തോ കാര്യമായി അവൾക്കു പറ്റിട്ടുണ്ടന്നു അവൾ പറയാതെ തന്നെ മനസിലായി.തറയിൽ കിടക്കുന്ന ഫോണിന്റെ വലിയ കഷ്ണങ്ങൾ അവൾ പറക്കികൂട്ടി..

“ഗീതു…”
ഒരാക്രമണം  മീര പ്രേതീക്ഷിച്ചാട്ടാവണം അല്പം പേടിച്ച് അവളുടെ തോളിൽ കൈവച്ചത്.
അവൾക്കരികിലായ് മീര ഇരുന്നു.

“ഗീതു ..എന്താടാ എന്തെങ്കിലും പ്രശ്നം ഉണ്ടോ..”

ചോദിച്ചത് ഇഷ്ട്പ്പെടാഞ്ഞിട്ടാവണം ഗീതു അവിടെനിന്ന് എണിറ്റു.  ജനലിനരികിൽ പോയ്‌ നിന്നത്.

ശെടാ ഇവൾക്കിതു എന്തുപറ്റി…?ഇവൾ ഇങ്ങനെയൊന്നും ആരുന്നില്ലല്ലോ.. ഇനി ശരണിന്റെ എന്തേലും കാര്യമാമാണോ …

“ദേ പെണ്ണെ ചുമ്മാ ഷോ കാണിക്കാതെ നീ കാര്യം എന്താണെന്നെന്നു പറ…”
ആ ശരൺ അവൻെറലും നിന്നോട് പറഞ്ഞോ ….? അതോ അവന്റെ കാര്യം വീട്ടിൽ അറിഞ്ഞോ…?”

അപ്പഴാണ് മീര അത് ശ്രെദ്ധിച്ചത് .

“ഇത് ഇതെന്താടി… നിന്നെ ആരാ തല്ലിയേ..  ഏടി നീ  മനുഷ്യനെ ടെൻഷൻ അടിപ്പിക്കാതെ എന്തേലും ഒന്ന് പറയടി പുല്ലേ…”

കവിളത്തു പിടിച്ച മീരയുടെ കയ് തട്ടിമാറ്റി.

ഗീതു നിന്നോടാ ചോദിച്ചേ എന്താ ഉണ്ടായെന്നു.

നടന്നതെല്ലാം ഗീതു അവളോട്‌ പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞ്  മീര തനിയെ മേശപ്പുറത്തിരുന്ന് ഒരു ഗ്ലാസ്സ് വെള്ളം കുടിച്ചു.

“ഈശ്വരാ… എന്തൊക്കെയാടി ഇതൊക്കെ…? എന്നിട്ട് ഇപ്പഴാണോ നീയെന്നോട് പറയുന്നേ..”

“അവന്റെ കാര്യം വീട്ടിൽ അറിഞ്ഞശേഷം ഞാനെല്ലാം അച്ഛനോട് തുറന്നുപറഞ്ഞു…

“എന്നിട്ട് അച്ഛൻ അവനെ കാണണമെന്ന് പറഞ്ഞോ..?”

“മ് ഞാൻ അച്ഛനെ എത്ര നിർബണ്ടിച്ചാട്ടന്ന്  അറിയോ അവനോടു സംസാരിക്കാമെന്നു സമ്മതിച്ചത്..
പക്ഷേ അവൻ….

ഇല്ല മീര..
അവനു എന്നോട് ഒരിഷ്ടവുമില്ല ഒരു പ്രേണയവുമില്ല.
ഞാനവന് ഒരു ഫ്രണ്ട് ആണത്രെ.. അതിനപ്പുറം ഒന്നും ചിന്തിച്ചട്ടുപോലുമില്ല ..  ഇതെല്ലാം അവനെന്റെ മുഖത്തുനോക്കിയ പറഞ്ഞത്.

ഗീതുവിടെ കണ്ണുകൾ നിറഞ്ഞു അവളെ എങ്ങലടിച്ചുകറയാൻ തുടങ്ങി.

അതുകണ്ട് മീര അവളെ ആശ്വസിപ്പിക്കാൻ ശ്രെമിച്ചു.
“അയ്യേ….  അതിനാണോ നീ ഇങ്ങനെ down ആകുന്നെ..?

എന്റെ ഗീതു..

ആഹ്  ഗീതൂൂൂ… എങ്ങോട്ട് നോക്കിയേ അവനെന്തേലും പ്രശ്നം കാണും.അല്ലേ എന്തേലും ആവശ്യം കാണും… എത്രയുമായില്ലേ..കുറച്ചുകൂടി കൂടി വെയിറ്റ് ചെയ്യ്..
ദേ ഞാനല്ലേ പറയുന്നേ… ”

“പെട്ടന്നൊരു തീരുമാനം എടുക്കാൻ കഴിയാഞ്ഞിട്ടാവും. ഇതൊക്കെ  പതിവുള്ളതാ…  അവൻ തീർച്ചയായും വരുമെന്നുതന്നെയാണ് ന്റെ മനസ്സ്പറയുന്നത് …

അവളുടെ ആശ്വാസവാക്കുകൾ ഒന്നും ഗീതുവിന്റെ മനസിനെ സമാധാനിപ്പിക്കാനായില്ല.

“പറ്റുന്നില്ലടി…. എനിക്ക് പറ്റണില്ല..അച്ഛൻ പറയണ പോലെ ഇനി അവനൊരു ചതിച്ചതാണോ…”

“ദേ ഒരെണ്ണം തന്നാലുടല്ലോ.. ഒരുക്കൽ നമ്മൾ രണ്ടുപേരും കൂടിയല്ലേ ആ പാവത്തിനെ ആവിശ്വസിച്ചതാണ് . അവനെപ്പറ്റി ഇത്രയൊക്കെ അറിയാവുന്ന നീ തന്നെ ചതിയാനാണെന്നാണോ പറയുന്നത് കേൾക്കുമ്പോ കഷ്ട്ടൊണ്ട്ട്ടോ…. ”

അവൾ  കരയാൻ തുടങ്ങി…

നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞല്ല.
ഗീതു നീ എങ്ങനർ കരയാതെ.. അവൻ വരും നീ എന്നെ നോക്കിയേ നിനക്കെന്നെ വിശ്വാസം ഇല്ലേ … ഗീതുവിന്റെ മുഖം ഇരുകയ്കൊണ്ടും ഉയർത്തി അവളുടെ കണ്ണുകളിലേക്ക് നോക്കി…. സത്യം…. 

ഇതൊക്കെ എത്ര സീരിയസ് ആയി എടുക്കണ്ട ഇതെല്ലാം നിന്നോടുള്ള ഇഷ്ടക്കൂടുതൽക്കൊണ്ട് ചെയ്യുന്നത്…

നമ്മളെ ഒത്തിരി സ്നേഹിക്കുന്നവർ മറച്ചുവയ്ക്കുന്ന സ്നേഹവും ഇഷ്ടവും കണ്ണീരയും അല്ലാതെയുമൊക്കെ പുറത്തുവരുന്നത് ഇങ്ങനെയുള്ള സന്ദർഭങ്ങളിലാണ്.”

“ഗീതു  നിനക്ക് അത്രയ്ക് ഇഷ്ടമാനാല്ലേ നിനക്കവനെ…”

കരഞ്ഞു കലങ്ങിയ കണ്ണുകൾ ഒരു നേരം നിഛലമായ നിന്നു. വീണ്ടും അവൾ പൊട്ടി പൊട്ടി കരഞ്ഞു.

അവളെ ഒന്ന് ഹാപ്പിയാക്കാൻ വേണ്ടി മീര അല്പം കൊഞ്ചിക്കൊണ്ട് ആ വിഷയം മാറ്റി.

“ഗീതു നിന്നോട് പറയാൻ വിട്ടുപോയി. ഞാൻ us ലേക്ക് പോവാണ് ..”
“ഡാ നീയ് കേൾക്കുന്നുണ്ടോ…..?

6 Comments

  1. ഇനി എപ്പോഴാ നെക്സ്റ്റ് പാർട്ട്‌???

    1. Bro next part…?

  2. കഴിഞ്ഞോ ?

  3. ♥♥♥♥

Comments are closed.