” ഗീതുവിൻ്റെ കടലാസ്പൂക്കൾ 12 ”
Geethuvinte Kadalasspookkal | Author : Dinan saMrat°
[ Previous Part ]
ഗീതുവിന്റെ ഭാഗത്തു നിന്നു അങ്ങനെ ഒരു പ്രീതികരണം അവൻ ഒട്ടും പ്രേതീക്ഷിച്ചില്ല…
എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ.. തന്റെ സൗഹൃദം അവളിൽ പ്രണയാവള്ളികളായ് പടർന്നുകയറിയിരിക്കുന്നു
ശരൺ തനിക്കായ് വരുമെന്ന് തന്നെ ഗീതു അടിയുറച്ചു വിശ്വസിച്ചു. ആ പ്രേതിക്ഷ മനസിനെപ്പോലെ അവളുടെ ശരീരത്തിലും പ്രേകടമായിരുന്നു. ആദ്യ ദിവസം അങ്ങനെ കടന്നുപോയി.
എങ്കിലും എവിടെയോ ആരോ,അവൻ വരുമെന്ന് തന്നെ പറഞ്ഞുകൊണ്ടേയിരുന്ന്.
അവളുടെ പ്രേതീക്ഷ രണ്ടാം ദിവസവും കടന്നുപോയ്.ഇല്ല, വന്നില്ല. 3ആം ദിവസവും കടന്നുപോയ്.
മൺകുടത്തിലെ വറ്റുമ്പോലെ അവളുടെ പ്രതീക്ഷയും വറ്റിതീരാറായ്.
അവനുകൊടുത്ത രണ്ട് ദിവസവും കഴിഞ്ഞ്
പ്രേതീക്ഷ നിരാശയായ മാറി..
അവൾക്കു എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ. പ്രാന്തുപിടിക്കുന്നപോലെ
” നീ എപ്പഴും വിശ്വസിക്കുന്നുണ്ടോ അവനെ..? ”
സങ്കടയും വിഷമവും നിരാശയും അച്ഛൻ കാണാതിരിക്കാൻവേണ്ടിയാവും മുഖം കൊടുക്കാതെ തിരിഞ്ഞത്.
“ഇത്രയും നീ അവനെ വിശ്വസിച്ചു.. എന്നിട്ടും ഒരു നിമിഷം നിനക്ക് വേണ്ടി അവനു മാറ്റിവെക്കാൻ പറ്റിയില്ലെങ്കിൽ അവനെ ഓർത്തു അവനുവേണ്ടി നീ എന്തിനാണ് ഇങ്ങനെ വേവലാതിപ്പെടുന്നത്…
അവളൊന്നും മിണ്ടിയില്ല.
“എന്താടാ നിന്നെ അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ എപ്പഴേ എവിടെ വന്നേനെ.. അവൻ ഒരു ചതിയാനാണ്.
അവളുടെ കണ്ണുകൾ അച്ഛന് നേരെ പാഞ്ഞു.
അതെ മോളെ.നിന്റെ മുന്നിൽ നല്ലവനായി വേഷം ചമഞ്ഞു നിന്നെ വഞ്ചിക്കുവാണു …ഇവനെ ഒക്കെ വെറുതെ വിടാതെ പോലീസിൽ ഏൽപ്പിക്കുകയാണ് വേണ്ടത്.. അപ്പഴേ ഇവമ്മാരോക്കെ നന്നാവൂ…
അവളുടെ തലയിൽ മെല്ലെ തലോടി…
ഗീതുവിന് അത് ഉൾക്കൊള്ളാൻ ആയില്ല..
അച്ഛന്റെ കൈ താട്ടിമാറ്റി അവിടെ നിന്നെണിറ്റ്.
“എനിക്കറിയാം അവനെപ്പറ്റി സംസാരിച്ചത് നിനക്ക് താങ്ങാൻ കഴിയില്ലെന്ന്.
ഇനി നീയ് തന്നെ പറ അവനെവിടെ…?
“വരും ഉറപ്പാ….”
” ശെരി അവസാനമായ ഈ ദിവസം കൂടി.. ഇന്നും അവൻ വന്നില്ലെങ്കിൽ.. ബാക്കി എന്താ ചെയ്യേണ്ടെന്നു എനിക്കറിയാം…
അത് നിനക്ക് ഇഷ്ട്ടമായാലും ഇല്ലെങ്കിലും….”
പൂക്കൾ വിരിഞ്ഞു…വിരിഞ്ഞപ്പൂക്കൾ കൊഴിഞ്ഞു. കൊഴിഞ്ഞപ്പൂവിന്റെ തണ്ടുകൾ ഉണങ്ങി…. കാത്തിരുന്നു കാത്തിരുന്നു നിഴൽപോലും അവളോട് പിണങ്ങി മുന്നിൽ നിന്നും പിന്നിലായ്.
സൂര്യന്റെ മറയണ നിമിഷം വരെ അവൾ അവനെ നോക്കി എന്നാൽ ആ വീടിന്റെ ഗൈറ്റ് കടന്നരും തന്നെ വന്നേയില്ല….
സങ്കടം സഹിക്കാവയ്യതെ
ഗീതു ഓടി റൂമിൽ പോയ് കാട്ടിലിലേക്ക് കമന്നുകിടന്നു അടക്കിവച്ച സങ്കടങ്ങൾ ഒക്കെ കരഞ്ഞുതീർത്തു.
അവനെ ഞാൻ വിശ്വസിച്ചു ആരെക്കാളും. പക്ഷേ അവനെന്നോട് ഒരു തുള്ളി ഇഷ്ടം പോലും ഇല്ല….
സങ്കടവും ദേഷ്യവും വെറുപ്പും കൊണ്ട് ഗീതു ആകെ വല്ലാതായി….
വീണ്ടും കഴിഞ്ഞുപോയതെല്ലാം ഓർത്തു. പക്ഷേ അതിൽ ഒരാളുടെ ചിരിയുടെ മാത്രം വീണ്ടും വീണ്ടും മുഴങ്ങി കേട്ടു.
ഒരുപക്ഷേ താൻ അതെ താൻ ചതിക്കപ്പെട്ടതാണോ…? അതോ ഒരു പരിഹാസകഥാപാത്രമായോ..?
അവൾ തന്റെ കൈ ചുരുട്ടി മൂന്നിലെ ടേബിളിൽ വലിച്ചിടിച്ചു. കണ്ണുകൾ ചുവന്നു, ദേഷ്യകൊണ്ടവൾ വിറച്ചു…
“ഇതിനെല്ലാം കാരണം നീയാണ്… മീര… നീ മാത്രം … ….
മുന്നറിപ്പുപോലും നൽകാതെ പിറ്റേന്ന് മീരയുടെ വീട്ടിലേക്കു നേരെചെന്നു….
റൂമിൽ ജനലിലൂടെ പുറത്തേക്കു നോക്കി ആരോടോ ഫോൺ ചെയ്യുകയാരുന്നു അവൾ…
ഗീതു അനുവാദത്തിനു കാത്തു നിൽക്കാതെ അകത്തുകയറി വാതിൽ വലിച്ചടച്ചു. വലിയ ശബ്ദം കെട്ട് ഞെട്ടി മീര തീരിഞ്ഞുനോക്കി.
“യേ ഗീതു നീയോ .. പേടിപ്പിച്ചുകളഞ്ഞല്ലോടി നീയ്.. വാ വാ വാ …..
“ഹലോ…ഹലോ… മീര കേൾക്കുന്നുണ്ടോ… ഫോണിന്റെ അങ്ങേതലയ്ക്ക് ആരോ…
ഏടി ഒരു 5 mint.
കുറച്ച് നിക്കാണെന്നോണം അവൾ കയ്കൊണ്ടു ആംഗ്യം കാട്ടി…
?
ഇനി എപ്പോഴാ നെക്സ്റ്റ് പാർട്ട്???
Bro next part…?
കഴിഞ്ഞോ ?
♥♥♥♥
??????