“പറ. പോയ പോട്ടെ… സമാധാനം എങ്കിലും കിട്ടും..
ആഹ് ഞാൻ പറയാനുള്ളത് പറഞ്ഞ് എന്താണെങ്കിലും നീ തീരുമാനിക്ക്… ”
ഗീതു വലതു കയ്യിലെ നഖം കടിച്ചുകൊണ്ട് അതിനെപറ്റി ആലോചിച്ചു.
“ഇനി ഒരുപക്ഷെ അവന്റെ മനസ്സ് മാറിയാലോ… പെട്ടന്നുള്ള ഒരിതിൽ പറഞ്ഞതാരിക്കും.മനുഷ്യരല്ലേ അതൊക്കെ സ്വാഭാവികം.
അറിഞ്ഞടത്തോളം അവനെപ്പോലെ ഒരാളെ ഞാനിതിനു മുൻപ് കണ്ടട്ടെ ഇല്ല …
“എന്താടി നീ അവനെ പ്രേമിക്കാൻ വല്ല ഉദ്ദേശവും ഉണ്ടോ ..”
അയ്യേ ശ്ശെ….അങ്ങനെ പ്രേമിക്കാനാണ് ഇതൊക്കെ നിന്നോട് ഞാനെത്തിന് പറയണം… നേരിട്ടങ്ങു പോയ് പ്രേമിച്ചുകൂടെ….
ഇപ്പൊത്തന്നെ ഫോൺ ഓൺ ചെയ്ത വിളിയോട് വിളിയാ… ദാ ഇത് കണ്ടോ 15 മിസ്സ് call… 6 എണ്ണം വിനീതിന്റെ 5 എണ്ണം ശരത്തിന്റെ 4 എണ്ണം ജിതിന്റെ പിന്നെ ഒരെണ്ണം ആദർശിന്റെ…
ഇതിനിടയ്ക്കു അവനും നീ നമ്പർ കൊണ്ടുത്തോ…
ഓ… ഒരുപാട് വട്ടം ചോയ്ച്ചപ്പോ….കുറെ കണ്ടിഷൻ ഒക്കെ വച്ചിട്ടാണ് നമ്പർ കൊടുത്തെ… നമ്പർ ഒക്കെ തരം പക്ഷേ അതിലോട്ടു വിളിക്കല്ലന്ന് പറഞ്ഞ്
“അടിപൊളി പിന്നെത്തിനാടി പോത്തേ നമ്പർ കൊടുത്തേ ..”
ചുമ്മാ പറഞ്ഞല്ലേ പക്ഷേ അവൻ 2 ദിവസം ആയിട്ടും വിളിച്ചില്ലടി…പിന്നെ തന്നെ അവനെ അങ്ങോട്ട് വിളിച്ചു.?
“എന്റെ മീരേ നിന്നെപ്പോലെ ഒന്നേ കാണു ….” ?
/
“ചീവിടുകൾ സംഗീതപൊഴിക്കുന്ന സന്ധ്യ, വാനിൽ നിലാവിന്റെ പാൽവെളിച്ചം, എവിടേനിന്നോ ഒഴുകി എത്തുന്ന പാതിരാക്കറ്റിന്റെ ഗന്ധം,കാതുകളിൽ മുഴങ്ങുന്ന ഭാനിന്റെ ടക് ടക് ശബ്ദം, ആ ഇളം തണുത്ത കാറ്റിൽ ഇളകിപറക്കുന്ന കർപ്പുരമണം വമിക്കുന്ന അവളുടെ മുടിയിഴകൾ…..
ആദ്രമായ കണ്ണുകളിൽ ഊളിയിടുന്ന പരൽമീനുകൾ, എന്തിനോ വേണ്ടി മനസിന്റെ കോണിലെവിടെയോ തുടിക്കുന്ന ഹൃദയ താളം, ആർക്കോവെണ്ടി………
നടന്നതെല്ലാം ഒന്നിലേക്ക് തന്നെ കൊണ്ടെത്തിക്കുന്നപോലെ, എല്ലാചോദ്യങ്ങൾക്കും ഉത്തരം ഒന്നിലേക്ക് തന്നെ തന്നോട് മറച്ചുവച്ച മനസിന്റെ മൗനരാഗം……
എല്ലാത്തിനും നടുവിൽ ചിന്താവിവശയായ അവൾ…….ഗീതു….
“അവൾ പറഞ്ഞതൊക്കെ സത്യമാരിക്കുമോ ഞാൻ പോലും അറിയാതെ ഞാൻ അവനെ…..
നാണം അവളുടെ വാക്കുകളെ തടഞ്ഞു……
/
ഇന്നാണ് കഥ വായിച്ചത് നല്ല കഥ നല്ല ഒഴുക്കുള്ള എഴുത്ത് പാർട്ടുകളിലെ കണ്ടന്റ് കുറച്ച് കുറവുള്ളതുപൊലെ തോന്നി. കഥാപാത്രങ്ങളെ ഒക്കെ ഒരുപാടിഷ്ടായി ❤️❤️❤️
അടുത്ത പാർടിനായി വെയ്റ്റിഗ് … പേജിന്റെ എണ്ണം കൂട്ടി എഴുതാൻ ശ്രമിക്കുമോ
സ്നേഹം മാത്രം❤️
Romance Lover
❤️
?
പലരുടെയും അഭിപ്രായത്തിൽ ഈ കഥ വളരെ lag നിറഞ്ഞതാണ് so അതോണ്ടാണ് കുറച്ച് പേജുകളിൽ part add ചെയ്യുന്നത്…
Tnk u for ur support ?