ഗസൽ 4 [ദത്തൻ ഷാൻ] 36

പരിപാടി കഴിഞ്ഞതും വേദിയിൽ നിന്ന് ഇറങ്ങി.. അവൻ നേരെ അവൾ പോകുന്ന വഴിയേ വേഗത്തിൽ നടന്നു.. ഓടീന്ന് പറയുന്നതാവും ശരി.. പക്ഷേ ആ തിരക്കിനിടയിൽ ഓടുന്നതിന് പരിധി ഉണ്ടല്ലോ…ഇന്ന് കൊച്ചിയിലെ അവസാന പരിപാടി ആയതുകൊണ്ട് ഇനിയൊരു അവസരം ഇല്ലന്ന് ഉറപ്പിച്ചാണ് അവൻ അവളേ പിന്തുടരുന്നത്.. ഇന്നലത്തെ അതേ സുഗന്ധം അവൾ നടന്നു നീങ്ങുന്ന വഴിയാകെ പടരുന്നതായി അവനു തോന്നി.. ഇടവഴിയിലേക്ക് കയറിയ അവൾക്ക് നേരെ അവൻ വേഗത്തിൽ നടന്നടുത്തു.. അവൾ വലത്തോട്ടുള്ള വഴിയിലേക്ക് കയറി.. പിന്നാലെ അവനും.. പെട്ടെന്ന് ഇന്നലത്തെപോലെ ശക്തമായ വെളിച്ചം അവിടേക്ക് വന്നിറങ്ങി.. പക്ഷേ അതവൻ കരുതിയത് പോലെ മിന്നലിന്റെ വെളിച്ചമല്ലായിരുന്നു.. ആ കാഴ്ച്ച കണ്ട് അവനാകെ അമ്പരന്നു..

(തുടരും)

 

1 Comment

Add a Comment
  1. നിധീഷ്

    ♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *