ഖുനൂസിന്റെ സുൽത്താൻ EP-4 [umar] 123

ഒരിക്കെ ചേട്ടന്മാരോടൊപ്പം നാലാളും കൂടി  വറ്റിച്ച കുളത്തിൽ മീനെ തപ്പാൻ ഇറങ്ങി തനിക് ആദ്യം ഒരു ചെറിയ ബ്രാലിനെയാണ് കിട്ടിയത് പിന്നീട് വന്നൊരു കൂരി വലത്തേ കയ്യിൽ ഒരു കുത്തു തന്നു കടന്ന് പോയി.

 

കൂരിക്കുത്ത് കിട്ടിയ കൈ കഴച്ചു പൊട്ടി ഒരു നിവർത്തിയില്ലാതെ കിടന്ന് ഓടി. ചുണ്ണാമ്പ് തേച്ചാൽ കഴപ്പ് മാറുമെന്ന് ആരോ പറഞ്ഞു കേട്ട് ചുണ്ണാമ്പ് തപ്പി നടന്ന് കിട്ടാതൊടുക്കം കുത്തുകിട്ടിയ ഭാഗത്തു മൂത്രം ഒഴിച്ചാൽ കഴപ്പിനു ശമനം കിട്ടും എന്നായി ചിലർ.പക്ഷെ ആ സമയം മൂത്രം പോലും സമരത്തിലായിരുന്നു. ഒടുക്കം കുളത്തിലിറങ്ങാതെ കരക്കിരുന്ന് സൂപ്പർ വിഷൻ ചെയ്യുന്ന ആദിയെ കൊണ്ടാണ് കയ്യിൽ മൂത്രമൊഴിപ്പിച്ചത്.

ഒരാൾ ചായ കുടിച്ച ഗ്ലാസിൽ ചായ കുടിക്കാത്ത താനാണ് അന്ന് അവനെക്കൊണ്ട് തന്റെ കയ്യിൽ മൂത്രമൊഴിപ്പിച്ചത് അവനൊന്നാലോചിച്ചു ചിരിച്ചു.ഉമർ കട്ടൻ അല്പാല്പമായി കുടിച്ചുകൊണ്ടിരുന്നു ഗൃഹാതുരത്വം അവന്റെ ചായക്ക് പലഹാരമായി.

കുളത്തിന്റെ ചുറ്റുമതിലിനടുത്തുകൂടി പറമ്പിൽ നിന്ന് വെളിയിലേക്ക് ഒരു വഴിയും വഴിക്കവസാനം ഒരു ഗേറ്റും ഉണ്ട്.പണ്ട് രാത്രി വൈകി സെക്യൂരിറ്റി വന്നടക്കും വരെ അതെന്നും തുറന്നിടുമായിരുന്നു.അവനങ്ങോട്ട് നടന്നു ഗേറ്റ് അടഞ്ഞാണ് കിടക്കുന്നത്.ഗേറ്റിനടുത് ഏതോ ഒരു കൊച്ചു പെൺകുട്ടി നിൽക്കുന്ന പോലവന് തോന്നി ആ കുട്ടി തന്നെ നോക്കി മുൻപരിചയമുള്ള പോൽ ചിരിക്കുന്നുമുണ്ട്. ആരാ ഈ നേരത് ഇവിടെ ഈ കാടുപിടിച്ച പ്രദേശത്തു വരാൻ എന്നാലോചിച്ചവൻ ഒന്നുകൂടി കണ്ണ് നന്നായി തിരുമ്മി തുറന്ന് നോക്കി അവിടെയെങ്ങും ആരും ഉണ്ടായിരുന്നില്ല തോന്നിയതാവും എന്നവൻ കരുതി.

ഗേറ്റിന്റെ ലോക്കിന്റെ കോലം കണ്ടാലറിയാം അത് ഉപയോഗിച്ചിട്ട് കാലങ്ങളായിട്ടുണ്ട് ആ നടപ്പാതയും ചെറുതായ് കാടു മൂടി കിടന്നിരുന്നു.ചായ മുഴുവന് തീർന്നു ഗ്ലാസിൽ ബാക്കി വന്ന മട്ടവൻ പൊന്തക്കാട്ടിലേക്കൊഴിച്ചു. ഗ്ലാസും കയ്യിൽ പിടിച്ചു തിരികെ വീട്ടിലെത്തി അടുക്കളയിൽ കയറി ചയായിട്ട പത്രവും ഗ്ലാസും കഴുകി തിരികെ വെച്ചവൻ പള്ളിയിലോട്ട് നടന്നു.

 

നടത്തിനിടയിലവൻ ബാങ്ക് കൊടുക്കുന്നത് കേട്ട് കയ്യിലെ സ്പോർട്സവാച്ചിൽ നോക്കി സമയം അഞ്ചു കഴിഞ്ഞിരുന്നു.അവൻ പാടവരമ്പത്തുകൂടി പ്രകൃതിയാസ്വദിച്ചു നടന്നു. നേരം പുലർന്ന് തുടങ്ങിയിരുന്നു മിഥുനമാസം പകലിന്റെ ദൈർക്യം കൂടുതലാണെന്നവൻ ഓർത്തു .

 

“ഡാ നിക്ക് ഞാനുണ്ട്.”

 

ഉമർ തിരിഞ്ഞു നോക്കി ഖാലിദാണ് ഒരു ട്രാക്ക് പാന്റും ടി ഷർട്ടും തന്നെ വേഷം.ഉമർ നടത്തത്തിന്റെ വേഗത കുറച്ചു ഖാലിദ് വേഗം നടന്നവന് ഒപ്പം എത്തി.

Updated: October 8, 2024 — 11:10 pm

Leave a Reply

Your email address will not be published. Required fields are marked *