ഖുനൂസിന്റെ സുൽത്താൻ EP-4 [umar] 248

 

ഇതുകേട്ട് കൂട്ടത്തിലൊരു മനുഷ്യൻ ഉമയ്യദിന് നേരെ കയർത്തു.

 

“ഒരു സ്വപ്നത്തിന്റെ പേരിൽ നിങ്ങൾ ഞങ്ങള്ക് പ്രതീക്ഷകൾ നൽകരുത് ഉമയ്യദ്.എല്ലാ പ്രതീക്ഷകളുമറ്റ ഈ ജനങ്ങൾക് ഇനിയൊരു ദുരന്തം കൂടി താങ്ങാനാവില്ല.”

 

“വേറൊന്നു കൂടിയുണ്ട് മുദ്രമോതിരം അവൻ കയ്യിലേന്തിയതായ് കൂടി ഞാൻ കണ്ടു.”

ഉമയ്യദ് ഒരു പ്രവേശത്തോടെയാണത് പറഞ്ഞത് അയാളുടെ കണ്ണിൽ എന്തെന്നറിയാത്തൊരു വികാരം തത്തികളിച്ചിരുന്നു.

 

ഇതു കൂടി കേട്ട സദസ്സിൽ ചിലർ എഴുന്നേറ്റു ഉമ്മയ്യദിനോട് കയർക്കാൻ തുടങ്ങി.

 

“അലീവാന്റെ പേരുപറഞിനിയാരും ഞങ്ങളെ ചൂഷണം ചെയ്യണ്ട അലീവാന്റെ മകൻ എന്നെ അലീവാനൊപ്പം മരണപ്പെട്ടിരിക്കുന്നു…അത് മകനാണോ മകളാണോ എന്നുപോലും ആർക്കും അറിയാതിരിക്കെ…ഉമ്മയ്യദ് …ആവശ്യമില്ലാത്തത് പറയാതിരിക്കൂ.”

 

പൊടുന്നനെ ആകാശത്തുനിന്ന് അതിശക്തിയിൽ ഒരിടിമിന്നൽ ഭൂമിയെ പ്രഹരിച്ചു പള്ളിയുടെ കിഴക്ക് വശത്തായി ഒറ്റതിരിഞ്ഞു നിന്നിരുന്ന ഈത്തപ്പന നിന്ന നിൽപ്പിൽ കത്തിയമർന്നു.ആളുകളെല്ലാം സ്തബ്ധരായി ഒന്നും മിണ്ടാനാവാതെ നിന്നു.

ആരും കുറച്ചു നേരം ഒന്നും സംസാരിച്ചില്ല കൂട്ടത്തിൽ പ്രായം ചെന്നൊരു വൃദ്ധസ്ത്രീ ഉമയ്യദിനടുത് വന്നു അയാളുടെ കൈ പിടിച്ചു നന്ദി സൂചകമായി ഒന്ന് നെറുകയിൽ വെച്ച ശേഷം ആ കയ്യൊന്ന് മുത്തി.

ആ സ്ത്രീ നാട്ടുകാർക്ക് നേരെ തിരിഞ്ഞു നിന്ന് പറഞ്ഞു.

 

 

“അലീവാന് പുത്രൻ തന്നെയാണ് ജനിച്ചിരുന്നത് എന്റെ കയ്യിലേക്കാണവൻ പിറന്നു വീണത്. എനിക്കും അലീവാനും പടച്ച റബ്ബിനും മാത്രം അറിയുന്ന കാര്യം.അവനൊരിക്കൽ തിരികെ വരിക തന്നെ ചെയ്യും അവനു വരാതെ പോകാനാവില്ല.”

 

ഉറച്ച ശബ്ദത്തിൽ ആ സ്ത്രീ അത്രയും തന്റെ ജനങ്ങളോട് പറഞ്ഞു മറുപടി കാത്തു നിൽക്കാതെ നടന്നകന്നു.

 

പല മുറുമുറുപ്പുകൾ സദസ്സിൽ നിന്നുയർന്നു കേട്ടെങ്കിലും ഒരു കാര്യത്തിൽ ഉള്ളുകൊണ്ടെല്ലാവരും സന്തോഷത്തിലായിരുന്നു. അലീവാന്റെ മകൻ ഖുദ്സിന്റെ രാജാവ് തിരികെ വരും തങ്ങളെ ഖുദ്സിന്റെ മണ്ണിലേക്കു കൈ പിടിച്ചു കയറ്റും അതവന്റെ നിയോഗമാണ് തങ്ങളുടെയും.

തത്കാലം ഇത് കുട്ടികളോ യുവാക്കളോ അറിയേണ്ടെന്നും മുതിർന്നവർ മാത്രം അറിഞ്ഞാൽ മതിയെന്നുമുള്ള തീരുമാനത്തിലവർ പിരിഞ്ഞു.

 

ഏകദേശം ഇശാ നമസ്കാര സമയമായതിനാൽ തന്നെ എല്ലാവരും നമസ്കാരം നിർവഹിച്ച ശേഷം തിരികെ പോയി. പലരും ഉമയ്യതിനെ കണ്ടു അദ്ദേഹത്തിന്റെ സ്വപ്നത്തെക്കുറിച്ചും മറ്റും കൂടുതൽ വിവരങ്ങൾ ചികയാൻ നോക്കിയെങ്കിലും ഒരു പുഞ്ചിരിയോടെ കൂടുതലൊന്നും അറിയില്ലെന്ന് പറഞ്ഞയാളവരെ മടക്കി.

Updated: October 8, 2024 — 11:10 pm

Leave a Reply

Your email address will not be published. Required fields are marked *