ഖുനൂസിന്റെ സുൽത്താൻ EP-4 [umar] 486

 

അവൻ കുറച്ചു നേരം മരുഭൂമിയിലേക് നോക്കിയിരുന്നു. ആഴിയിലാണ്ട ആദിത്യന്റെ ശോഭ അരുണവർണത്തിൽ മരുഭൂമിയെ പൊതിഞ്ഞിരുന്നു.പുലർച്ചെ മുതലേറ്റ ചൂടിന്റെ പ്രതിഫലനമെന്നോണം മണല്തരികളിൽ നിന്ന് ആവിയുയർന്നു പൊങ്ങി രാത്രികളെ അത്  പുകച്ചുകൊണ്ടിരിക്കും ആ ചൂട് തട്ടിയാണ് ഈത്തപ്പഴങ്ങൾ പാകമാകുന്നത്. കുറച്ചു നേരം പ്രകൃതിഭംഗി ആസ്വദിച്ചവൻ എഴുന്നേറ്റു.

താഴെയിറങ്ങി  നേരെ പള്ളിയിലേക് കയറാൻ നേരം വെല്ലുപ്പ അകത്തുണ്ടായിരുന്നു.

ആളുകൾ പള്ളിയിലേക്കെത്തിതുടങ്ങിയതുകൊണ്ട് അവനദേഹത്തോട് സംസാരിക്കാനായില്ല.

നമസ്കാരം കഴിഞ്ഞു ആളുകൾ പള്ളിമുറ്റത്ത് ഒത്തുകൂടി കുട്ടികളെല്ലാം പള്ളിക്കപ്പുറം കലപിലകൂടി നടന്നു സന്ധ്യ കഴിഞ്ഞു പുറത്തിറങ്ങാൻ കിട്ടുന്ന അപൂർവ നിമിഷങ്ങളവർ ആഘോഷിച്ചുകൊണ്ടിരുന്നു.

സ്ത്രീകളും പുരുഷൻമാരും നിലത്തുവിരിച്ച പായയിൽ അങ്ങിങ്ങായി ഇരുന്നു.മുതിർന്നവർക് മാത്രമാണ് സദസ്സിൽപങ്കെടുക്കാൻ അനുവദിക്കപ്പെട്ടിട്ടുള്ളത് അതുകൊണ്ട് തന്നെ കുറച്ചുമാറി നിൽക്കുന്ന തന്റെ പ്രായത്തിലുള്ള സുഹൃത്തുക്കൾക്കരികിലേക്ക്  ഹസ്സൻ ചെന്നുനിന്നു.

 

ഉമ്മയ്യദ് പള്ളിക്ക് പുറത്തുവന്നു അയാളെ കണ്ടതും കുട്ടികളൊഴികെ എല്ലാരും നിശബ്ദരായി.പള്ളിയുടെ തിട്ടയിൽ ഇരുന്ന് അയാൾ ഗ്രാമത്തിന്റെ പ്രധാന കാര്യങ്ങൾ ചർച്ചചെയ്തു തുടങ്ങി അഭിപ്രായങ്ങളും വാദപ്രതിവാദങ്ങളുമായി സമയം കടന്നു പോയി.എല്ലാം അവസാനിപ്പിച്ചു പിരിയാൻ നേരം ഉമയ്യദ് എല്ലാവരോടുമായി പറഞ്ഞു.

 

“എനിക്ക് നിങ്ങളോട് ഗൗരവമേറിയൊരു വിഷയത്തെ കുറിച്ച് സംസാരിക്കാനുണ്ട്.”

 

“മുഖവുര വേണ്ട ഉമയ്യദ് പറയാനുള്ളത് പറയൂ…” കൂട്ടത്തിൽ മുതിർന്നൊരാൾ പറഞ്ഞു.

 

“അലീവാന്റെ പുത്രൻ…അവൻ ജീവനോടെയുണ്ട്!!” ഇടക്കൊന്ന് നിർത്തി അയാളത് പറഞ്ഞു മുഴുവിച്ചു.

 

കൂടിയിരുന്നവരെല്ലാം അത്ഭുധത്താലും ആഹ്ലാദത്താലും മിഴിച്ചിരുന്നു.മുതിർന്നവരിൽ ചിലരുടെയെല്ലാം കണ്ണുകൾ തൂവി കണ്ണുനീർ ദാരയായൊഴുകി.

 

യാ അല്ലാഹ് ഖുദ്സിന്റെ പ്രാര്ഥനക്കുത്തരം ലഭിച്ചല്ലോ ..ഞങ്ങള്ക് ഉടയോനെ കിട്ടിയിരിക്കുന്നു..തിരികെ പിറന്ന മണ്ണിലേക്കു പോകാൻ സമയമായിരിക്കുന്നു….യാ അല്ലാഹ്…

 

കൂട്ടത്തിലൊരു വൃദ്ധൻ പുലമ്പിക്കൊണ്ടിരുന്നു പലരുടെയും അവസ്ഥ അതുതന്നെയായിരുന്നു.

 

“നിങ്ങൾക്കെങ്ങനെ മനസിലായി ഉമയ്യദ് ഇത്രനാൾ ഇല്ലാത്ത എന്താണ് താങ്കൾ കണ്ടെത്തിയത്.”

കൂട്ടത്തിലൊരാൾ ചോദിച്ചു.

ഉമ്മയ്യദ് അതുകേട്ട് ഒന്ന് പകച്ചു ശേഷം അയാൾ അവരോടായി പറഞ്ഞു.

 

“അലീവാന്റെ മകന്റെ കൈകളാൽ ഖുദ്സിന്റെ അവകാശികൾ അനാഥത്വത്തിൽ നിന്നും മോചിപ്പിക്കപ്പെടും എന്ന് സുബ്ഹിക്ക് മുൻപായി ഞാൻ സ്വപ്നം കണ്ടിരിക്കുന്നു.”

Updated: October 8, 2024 — 11:10 pm