ഖുനൂസിന്റെ സുൽത്താൻ EP-4 [umar] 29

 

അവൻ അംഗശുദ്ധി വരുത്തി അകത്തു കയറി നമസ്കരിച്ചിറങ്ങി.

 

സമയം വൈകിയതുകൊണ്ട് തന്നെ പള്ളിക്കകത്തു ആരും തന്നെ ഉണ്ടായിരുന്നില്ല അവൻ നമസ്കാരം കഴിഞ്ഞ ശേഷം പള്ളിക്ക് മുറ്റത്തായി പനയോല കൊണ്ട് മറച്ച പന്തലിന്റെ ഉൾവശം അവിടെ മൂലയിലായി ഇരുന്നിരുന്ന ഒരു ചൂലെടുത്തടിച്ചു വൃത്തിയാക്കി.പള്ളിക്കകത്തു ചുരുട്ടി വെച്ചിരുന്ന പനമ്പായ നിലത്തു വിരിച്ചു.അവനെല്ലാം ചെയ്തു കഴിഞ്ഞപ്പോഴേക്കും സന്ധ്യാനമസ്കാരത്തിനുള്ള സമയമായിരുന്നു.

 

സന്ധ്യാനമസ്കാരത്തിനു ശേഷമാണ് പൊതുവെ നാട്ടുകൂട്ടം കൂടുന്നത് അന്നേരം പുറത്തു ജോലി ആവശ്യങ്ങള്ക്കും മറ്റും പോയ പുരുഷന്മാരും ജോലികളെല്ലാം കഴിഞ്ഞു സ്ത്രീകളും വിശ്രമിക്കുന്ന സമയമാണ്.നാട്ടുക്കൂട്ടത്തിന് വരുന്ന ആളുകൾക്കു വേണ്ടിയാണവൻ പായ വിരിച്ചത്. പള്ളിയിൽ ജോലികളെന്തെങ്കിലും ഉണ്ടെങ്കിൽ പൊതുവെ വെല്ലുപ്പ അവനെ ആളെ വിട്ട് വിളിപ്പിക്കലോ അല്ലെങ്കിൽ അവൻ തന്നെ ആവശ്യം അറിഞ്ഞു ചെല്ലാറോ ആണ് പതിവ്.

 

എല്ലാം കഴിഞ്ഞവൻ വെല്ലുപ്പയെ അവിടെ മൊത്തം അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല.

സാദാരണ പള്ളിയിൽ തന്നെ മുഴുവൻ സമയം ചിലവഴിക്കുന്നയാൾ അവിടെയില്ലാതിരുന്നത് അവനൊരു അതിശയമായിരുന്നു.

അവൻ നോക്കെത്താ ദൂരം പരന്നു കിടക്കുന്ന കടലിലേക്ക് നോക്കി അവിടെ കാശുകുടുക്കയിലേക് നാണയത്തുട്ട് വീഴും പോലെ സൂര്യൻ കടലിലേക് ആണ്ടുപൊയ്ക്കൊണ്ടിരുന്നു.

സൂര്യൻ മുക്കാലും ആഴിയിലാണ്ടാനേരം അവനോർത്തു.മഗ്‌രിബിന്റെ (സന്ധ്യാ നമസ്കാരം)സമയമായിരിക്കുന്നു. അവൻ പള്ളിക്ക് വലതു വശമുള്ള മിനാരത്തിനടുത്തേക്ക് നടന്നു.അവിടെ മുകളിലേക്കു കയറാൻ ചാരി വെച്ചിരുന്ന ഏണിയിൽ ചവിട്ടി കയറി മുകളിൽ നിന്ന് അവൻ ഉറക്കെ അസാൻ (ബാങ്ക്) വിളിച്ചു.

ആധുനിക ജീവിത സൗകര്യങ്ങൾ എത്തിനോക്കാൻ മടിച്ച ആ പ്രദേശത്തു ഇന്നും വൈധ്യുതിയോ മറ്റു സൗകര്യങ്ങളോ ലഭിച്ചിരുന്നില്ല. അവരിപ്പോഴും പുരാതന സംസ്കാര രീതികൾ തന്നെ തുടർന്ന് പൊന്നുകൊണ്ടിരുന്നു. ഹസ്സൻ ബാങ്ക് കൊടുത്ത ശേഷം മിനാരത്തിനു മുകളിൽ നിന്ന് ഇറാമിനെ ഒന്ന് നോക്കി  നോക്കെത്താ ദൂരത്തോളം മരുഭൂമിയും പുറകിൽ കടലും പരന്നു കിടക്കുന്നു . മരുപ്പച്ച മരുഭൂമിയിൽ ഏക്കറുകളോളം നീണ്ടുകിടക്കുന്ന പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളാണ്. മനുഷ്യവാസം ഉള്ള മേഖലകളാണ് പൊതുവെ മരുപ്പച്ചകൾ വെള്ളത്തിന്റെ സ്രോതസ്സുള്ള ഭൂമിക അതിനു ചുറ്റും ചെടികളും മരങ്ങളും സാദാരണ ഭൂമിയിലെന്ന പോലെ വളർന്നു നില്കും.

ഇറാമുൾപ്പെടെ അഞ്ചോളം ഗ്രാമങ്ങളാണ് ഇവിടെ ഈ മരുപ്പച്ചയിൽ ഉള്ളത്.എല്ലാരും ഐക്യത്തോടെയും വിശ്വാസ്യതയോടെയുമാണ് കഴിഞ്ഞു പോരുന്നതെന്നവനോർത്തു നാട്ടിൽ കള്ളന്മാരോ പിടിച്ചുപറിക്കാരോ ഇല്ല പരസ്പരം അറിയുന്ന ആളുകൾ മാത്രം അങ്ങോട്ടുമിങ്ങോട്ടും സഹായിച്ചും സഹകരിച്ചും ജീവിച്ചുപോരുന്ന ചതിയൊ വഞ്ചനയോ അറിയാത്ത പാവങ്ങൾ.

Updated: October 8, 2024 — 11:10 pm

Leave a Reply

Your email address will not be published. Required fields are marked *