ഖുനൂസിന്റെ സുൽത്താൻ EP-4 [umar] 248

 

“എന്താ ശശി എന്തോ ന്യൂസ് ഉണ്ടല്ലോ നീ പറഞ്ഞോ” ഷംസുക്ക അയാളെ നോക്കി ചോദിച്ചു.

 

“ശംസുക്കാ നിങ്ങളറിഞ്ഞാ ചന്തേൽ ഇന്നലെ ഒരു സംഭവം നടന്നു.”

പരദൂഷണം സ്പെഷ്യലിസ്റ്റായ ശശിയുടെ ഇന്നത്തെ നാട്ടുവർത്തമാനം അറിയാൻ കടയിലെ അകത്തും പുറത്തും ഉള്ള പുരുഷാരം മൊത്തം ചെവിയും വട്ടം പിടിച്ചു.

 

“എന്താടാ എന്താ കാര്യം” കൂട്ടത്തിൽ ജിഞാസ അടക്കാനാവാത്ത ഒരു കിഴവൻ ചോദിച്ചു.

 

“ഇന്നലെ വൈകീട്ട് ചന്തേൽ ശിവമണിടെ പിള്ളേരെ ആരോ തല്ലീന്ന്…വെറും തല്ലല്ല നാലഞ്ചെണ്ണം കയ്യും കാലും ഒക്കെ ഒടിഞ് ആസ്പത്രീലാ…”

 

കേട്ടവർ കേട്ടവർ മൂക്കത്തു വിരൽ വെച്ച് ചർച്ചകളാരംഭിച്ചു.

 

ഖാലിദിന് വലിയ ഭാവവ്യത്യാസങ്ങളൊന്നും ഉണ്ടായിരുന്നില്ല.

 

“ആരാടാ ഈ ശിവമണി” ഉമർ സുഹൈലിനോട് ചോദിച്ചു.

 

“അതൊരു ശൈതാനാടാ ഇപ്പൊ ഇവിടെത്തെ ചന്ത ഫുൾ അവന്റെം ആൽക്കാർടേം കയ്യിലാ.”

 

“മോനേ…ശരിക്കവനല്ല ചന്ത ഭരിക്കണത് അവൻ നമ്മടെ കടമ്പോട്ടെ നൗഷാദില്ലേ അവന്റെ ശിങ്കിടിയാണ്.

ഈ ശിവമണി കൂലി തല്ലും കൊട്ടേഷനും ഒകെ ആയി കോടമ്പാക്കത്തോ മറ്റോ നടന്നിരുന്നതാ ഒരു അനാഥ ചെക്കൻ അച്ഛനും അമ്മയും ഒന്നുല്ല നൗഷാദവനെ ചെല്ലും ചെലവും കൊടുത്തു കൊണ്ട് നടന്നു ആളാക്കി. ഇപ്പൊ അവൻ ചന്ത ലേലം പിടിച്ചു നടത്താൻ ശിവമണിയെ ഏല്പിച്ചിരിക്കാണ് കഴിഞ്ഞ അഞ്ചുകൊല്ലമായിട് ചന്ത നടത്തിപ്പവകാശം നൗഷാദിനാണ്.

ചന്ത ലേലത്തിൽ വന്നപ്പോഴൊക്കെ ലേലം വിളിക്കാൻ വരുന്നവരെ ഈ ശിവമണിയും പിള്ളേരുമാണ് നൗഷാദിന് വേണ്ടി തല്ലിയോടിക്കുന്നത്.

അവൻ വെച്ചതാണ് ചന്തയിലിപ്പോ ചട്ടം.അവൻ പറയുന്നതിന് എതിര് നില്കുന്നവർക്കൊക്കെ അടിയാണ് ആളും തരവും ഒന്നും നോട്ടമില്ല. ആ അവന്റെ പിള്ളേരെ ആരാണാവോ തല്ലിയേത്.. എന്തായാലും കിട്ടേട്ടണ്ടത് തന്നെയാണ് കിട്ട്യേത്.”

 

തൊട്ടടുത്തിരുന്ന അപ്പാപ്പൻ ബാക്കി കഥ ഉമറിനായ് മുഴുവിച്ചു കൊടുത്തു.

 

പക്ഷെ ഇപ്രാവശ്യം ഖാലിദ് ഒന്ന് ഞെട്ടി ശിവമണി അനാഥനാണെങ്കിൽ അപ്പൊ ഭവാനിയമ്മയും ശരവണനും അവരാരാ അവരെന്തിനു ഞങ്ങളോട് നുണ പറഞ്ഞു..

 

Updated: October 8, 2024 — 11:10 pm

Leave a Reply

Your email address will not be published. Required fields are marked *