ഖുനൂസിന്റെ സുൽത്താൻ EP-4 [umar] 29

സുഹൈലിന്റെ വീട് പുത്തൻപുരക്കൽ വീടിന്റെ അടുത്ത് തന്നെയാണ്.അവൻ അവരെ വീട്ടിൽ വിട്ട് അവന്റെ വീട്ടിലോട് പോയി.

 

അരമണിക്കൂർ കഴിഞ്ഞു സുഹൈൽ വന്നു വീടിനു വെളിയിൽ നിന്ന് ഹോണടിച്ചു പിടിച്ചു.

ചെവി പൊട്ടുന്ന ഹോണടി കേട്ട് ഗോപിച്ചേട്ടൻ എഴുന്നേറ്റ് വന്നവനെ ഒന്ന് സൂക്ഷിച്ചു നോക്കി അയാളെന്തോ പറയണഞ്ഞതും.

 

“എന്തിനാടാ വതൂരി ഇങ്ങനെ ഹോണടിക്കണേ”?

 

എന്ന് ചോദിച്ചുകൊണ്ട് ഉമർ വീട്ടിൽനിന്ന് ഇറങ്ങി വന്നു.

അതുകണ്ട ഗോപിചേട്ടൻ പറയാൻ വന്നത് വിഴുങ്ങി തന്റെ ഇരിപ്പിടത്തിൽ പോയിരുന്നു.അയാളെ നോക്കി ചുണ്ടു രണ്ടും കടിച്ചുപിടിച്ചു സുഹൈൽ ഒന്ന് ചിരിച്ചു.

 

“വേഗം വാടാ എനിക്ക് സമയായി”  സുഹൈൽ തിരക്ക് കൂട്ടി.

ഖാലിദും ഉമറും റെഡിയായി വന്നവന്റെ ബൈക്കിൽ കയറി.

സുഹൈൽ ബൈക്കെടുത്തു ശംസുക്കാടെ കട ലക്ഷ്യമാക്കി വണ്ടി പായിച്ചു.

 

“അല്ല മോനെ സുഗൂ എന്താ മൊത്തത്തിൽ ഒരു സ്റ്റൈൽ ആണല്ലോ”

എക്സിക്യൂട്ടീവ് ഡ്രെസ്സിൽ നെക് ടൈയും ഷൂസും എല്ലാം ധരിച്ചവൻ കാണാൻ ഒന്ന് കൂടി സുന്ദരനായിരുന്നു  ഖാലിദവനെ ഒന്ന് പൊക്കിയടിച്ചു.

 

“അതെ അവന്റൊരു ഖണ്ട കൗപീനം കൽസറായി തോളത്തൊരു ബാഗും ഒരു തലപ്പാവ് കൂടി വേണമായിരുന്നു… ഫൈവ്സ്റ്റാർ ഹോട്ടലിലെ വാതിൽ തുറക്കാൻ നിക്കണ ആളെ പോലെയിൻഡ് ”

 

പൊതുവെ സുഹൈൽ കാണാൻ സുന്ദരനാണെങ്കിലും  അംഗീകരിക്കാത്ത ഉമർ അവനെ നന്നായൊന്ന് വാരി ഖാലിദും ഉമറും പരസ്പരം അതും പറഞ്ഞു ചിരിച്ചു.

“ഉമറേ…ഫാത്തിമ….”

ആ പേര് മാത്രം പറഞ്ഞു സുഹൈൽ ഉറക്കെ ചിരിച്ചു. ഇപ്രാവശ്യം ഖാലിദ് അവനൊപ്പം നേരത്തേക്കാൾ ഉച്ചത്തിൽ ചിരിച്ചു.

 

“ഒരു പേര് കേട്ടപ്പോഴേക്കും അവന്റെ ഗ്യാസ് പോയി ഇത്രൊള്ളു നീ പോടാ”

 

ഉമറിനു മറുപടിയൊന്നും ഉണ്ടായില്ല അവൻ നല്ല കുട്ടിയായി മിണ്ടാതിരുന്നു.

വണ്ടി ഷംസുക്കാടെ കടക്കു മുന്നിൽ തണലത്ത്‌ സുഹൈൽ പാർക്ക് ചെയ്തു മൂന്നാളും ഇറങ്ങി അപ്പോഴും ഉമറിന്റെ മുഖം മ്ലാനമായിരുന്നു. അതുകണ്ട സുഹൈൽ അവനെ ഒന്നുകൂടി കളിയാക്കി അവന്റെ പുറത്തു നല്ലൊരിടിയായിട്ടാണ് ഉമറതിന് മറുപടി കൊടുത്തത് . തിരിച്ചടിക്കാൻ സുഹൈൽ നോക്കിയെങ്കിലും ഖാലിദ് ഒച്ചയിട്ടത് കൊണ്ടും റോഡ് സൈഡിൽ ആയത് കൊണ്ടും അവനൊന്നടങ്ങി.

മൂന്നാളും കടയിൽ കയറി പുട്ടും കടല കറിയും പറഞ്ഞു ഓരോ ചായയും.ഷംസുക്ക അവർക്കു മുൻപിലേക്ക് സ്റ്റീലിന്റെ പാത്രത്തിൽ ആവിപറക്കുന്ന പുട്ടും കടല കറിയും വിളമ്പി.

മൂന്നാളും കഴിച്ചു കൊണ്ടിരിക്കെ ഒരു മധ്യവയസ്ക്കനായ മനുഷ്യൻ ഓടി കയറി വന്നു ഒരു ചായ പറഞ്ഞയാൾ അവരിരുന്ന ബെഞ്ചിനടുത്  വന്നിരുന്നു.ഷംസുക്ക അയാൾക്കും ചായ കൊടുത്തു

Updated: October 8, 2024 — 11:10 pm

Leave a Reply

Your email address will not be published. Required fields are marked *