ഖുനൂസിന്റെ സുൽത്താൻ EP-4 [umar] 29

 

പക്ഷെ അവരെ വരവേറ്റത് ഒരു വെളുത്ത ഷമ്മീസ് ഇട്ട കൊച്ചു കുറുമ്പിയാണ്.കണ്ടാൽ ഏകദേശം നാലോ അഞ്ചോ വയസ് പ്രായം തോന്നുന്നൊരു സുന്ദരിക്കോത. കാലത്തെ ഉറക്കചടവിന്റെ സകല ലക്ഷണങ്ങളോടെ  ചുണ്ടിൽ മൊത്തം കോൾഗേറ്റിന്റെ പതയുമായി നിൽക്കുകയാണ് കക്ഷി .

 

സുധിയേട്ടനെ കണ്ടവൾ  അച്ഛാ എന്ന് വിളിച്ചു ഓടി വന്നു കാലിൽ കെട്ടി പിടിച്ചു.അവളെയെടുത് തോളത്തുവെച്ചു സുധിയേട്ടൻ അവരെ തിരിഞ്ഞു നോക്കി മകളാണെന്നും പേര് പാർവതി പാറു എന്ന് വിളിക്കും എന്നും പറഞ്ഞു.

സുധി മുന്നിലും അവർ മൂന്നുപേരും പിന്നിലും നടന്നു വീട്ടിൽ കയറി. രണ്ടു മുറികളും ഹാളും സിറ്റ് ഔട്ടും അടുക്കളയും അടങ്ങിയ ഒരു കുഞ്ഞു വീട് അവരവിടെ ഉമ്മറ കോലായിൽ ഉയർത്തിക്കെട്ടിയ മതിലിൽ ഇരുന്നു. സുഹൈലിനെ പരിചയമുള്ളതു കൊണ്ടവൾ അവനെ നോക്കി ചിരിച്ചു ഉമറും ഖാലിദും അവളെ നോക്കി ചിരിച്ചെങ്കിലും അവൾ ഒരു പരിചയകുറവിന്റെ ചിരി അവര്ക് സമ്മാനിച്ച് അവരെ ഇടക്കിടെ എത്തി നോക്കി കൊണ്ടിരുന്നു.

 

പണ്ടത്തെ പോലെ തന്നെ ഓടിട്ട വീടാണ് ഇപ്പോഴും അത് ചെറുതായി പെയിന്റ് ചെയ്തു ഭംഗിയാക്കിയിട്ടുണ്ട്.

മുറ്റത് ഒരു ചെറിയ പൂന്തോട്ടം റോസയും ജമന്തിയും നാലുമണിപ്പൂവും ഒക്കെയായി ഭംഗിയായി നിൽക്കുന്നുണ്ട്.

 

സുജേ … സുധിയേട്ടൻ നീട്ടി വിളിച്ചു വിളികേട്ടുകൊണ്ട് ഒരു ചുവന്ന കളർ മാക്സി ധരിച്ചു ഒരു സ്ത്രീ അകത്തു നിന്ന് ദോശ മറിച്ചിടുന്ന ചട്ടുകവുമായി വന്നു അവരും ഖാലിദിനെയും ഉമറിനെയും സൂക്ഷിച്ചു നോക്കി അത് കണ്ട സുധിയവരെ സുജക്ക് പരിചയപെടുത്തികൊടുതു. അവരെ നോക്കി സുജ ചിരിച്ചു അവർ തിരിച്ചും ചിരിച്ചു.

 

അടുക്കളയിൽ നിന്ന് ദോശ കരിഞ്ഞ മണം കേട്ട സുജ ഉള്ളിലേക്ക് ഓടി.

 

“ചേച്ചീ നാല് കട്ടനെടുത്തോ… “ഓടുന്ന സുജയെ നോക്കി സുഹൈൽ ഓർഡറിട്ടു.

 

“ആട ഇത് ഹോട്ടലല്ലേ…പോയി വീട്ടീന്ന് കുടിക്കട” സുജ കെറുവിച്ചു.

അവരവിടെ ഉമ്മറക്കോലായിൽ സംസാരിച്ചിരിക്കുന്നതിനിടെ സുജ ഒരു പ്ലേറ്റിൽ റസ്കും നാല് ഗ്ലാസിൽ ചായയും ആയി വന്നു.

 

ഏലക്കായിട്ടു തിളപ്പിച്ച ചക്കരയിട്ട ചായ,ഒരിറക് കുടിച്ചു ഉമറും ഖാലിദും ചായ നന്നായിട്ടുണ്ടെന്ന് പറഞ്ഞു. സുജ ചിരിച്ചു കൊണ്ട് പാറുവിനേയും കൊണ്ട് കുളിപ്പിക്കാനായി പോയി.അപ്പോഴും സുധിയേട്ടന്റെ അമ്മയെ കാണാത്തത് കൊണ്ട് ഉമർ അവരെ പറ്റി സുധിയോട് ചോദിച്ചു.

 

അമ്മ ബന്ധുവീട്ടിൽ പോയതാണെന്നും നാളെ തിരികെ വരുമെന്നും സുധിയവരോട് പറഞ്ഞു.ചായ കുടിച്ചു കഴിഞ്ഞു മൂന്നാളും സുധിയോട് യാത്ര പറഞ്ഞിറങ്ങി.

സുഹൈൽ ഗ്രൗണ്ടിനടുത് വെച്ചിരുന്ന അവന്റെ ബൈക്ക് എടുത്തു കൊണ്ട് വന്നു അവരെയും കയറ്റി വീട്ടിലേക് തിരിച്ചു.

Updated: October 8, 2024 — 11:10 pm

Leave a Reply

Your email address will not be published. Required fields are marked *