ഖുനൂസിന്റെ സുൽത്താൻ EP-4 [umar] 123

 

“വാപ്പിയാ മൂപ്പർക്ക് ഞങ്ങൾ കളിയ്ക്കാൻ പോണതെ ഇഷ്ടല്ലായിരുന്നു.നിങ്ങളെ ആരേം കണ്ടൂടാർന്നല്ലോ  എന്തൊക്കെയാ നടക്കണത് പടച്ചോനെ..”

 

ഉമർ അവിശ്വസനീയത തെല്ലും വിടാതെ പറഞ്ഞു.

 

“ആദ്യം ഞങ്ങൾക്കും ഷോക് ആര്ർന്നുടാ.. പക്ഷെ നിങ്ങൾ കളിച്ചു വളർന്ന ക്ലബ്ബല്ലേ അതങ്ങനെ പൂട്ടണ്ടാ എന്ന പറഞ്ഞെ.ആള്ക് നല്ല മാറ്റം ഉണ്ടായിരുന്നു ഇടക്ക് ക്ലബ്ബിൽ വന്നിരിക്കും നിങ്ങളെ പറ്റിയൊക്കെ ചോദിച്ചിരുന്നു.”

 

അവർ സംസാരം മതിയാക്കി പതിയെ എഴുന്നേറ്റ് ഗ്രൗണ്ടിന് വെളിയിലേക്ക് വരും വഴി  ഓട്ടോയിൽ സച്ചി അങ്ങോട്ട് കടന്നു വന്നു.

 

“പുതുമുഖങ്ങളൊക്കെ എത്യേല്ലോ ഇനിയിപ്പ നമ്മളൊന്നും വേണ്ടല്ലേ സുധിയേട്ടാ…”

 

സച്ചി ഒരു കള്ളപരിഭവം മുഖത് വരുത്തി ചിരിച്ചുകൊണ്ട് ചോദിച്ചു.

 

“ഇവന്മ്മാരാ പുതുമുഖങ്ങൾ നമ്മടെ പിള്ളേരല്ലേടാ ..നീ കാലത്തേ ഇതെവിടെ പോയതാടാ”

“മ്മടെ ഫാത്തിമാടെ ഉമ്മാക്ക് വയ്യ രാത്രി ചിറ്റൂർ ഹോസ്പിറ്റൽ കൊണ്ട് പോയതാ അവർക്ക് ശ്വാസംമുട്ട് കൂടിയത് കൊണ്ട് അവിടെ അഡ്മിറ്റ് ആക്കി. അവളൊറ്റക്കല്ലേ കൂടെ കൊച്ചും അതാ പിന്നെ നേരം വെളുത്തിട്ട് പോരാഞ്ഞ് വെച്ച് നിന്നത്.ഇപ്പൊ അവളുടെ ബന്ധുക്കളാരോ വന്നു അപ്പൊ ഞാൻ പോന്നു കാലത്തു സ്കൂൾ ഓട്ടം ഉള്ളതല്ലേ…”

 

ഫാത്തിമ എന്ന് കേട്ടതും ഗ്യാസ് പോയി നിക്കുന്ന ഉമറിനെ സുഹൈലും ഖാലിദും നോക്കി പല്ലിളിച്ചു.

 

സച്ചിയും സുധിയേട്ടനും കൂടി അതിൽ പങ്കു ചേർന്ന് രംഗം പന്തിയല്ലെന്ന് കണ്ട ഉമർ പതിയെ വിഷയം തിരിച്ചു.

 

“വിശക്കണ്ട് വീട്ടിലിപ്പോ ഒന്നും ആയിട്ടിണ്ടാവില്ല നമ്മക്ക് അടുത്തെവിടെലും കടേൽ പോയാലോ”

 

അവൻ ഖാലിദിനോട് ചോദിച്ചു ..

 

“നീ വിഷയൊന്നും മാറ്റേണ്ട പോയി കുളിച്ചു റെഡിആവ് ഞാൻ ജോലിക്ക് പോണ വഴി നമുക് ഷംസുക്കടെ കടേന്ന് കഴിക്കാ…” സുഹൈലാണ് പറഞ്ഞത്.

 

ഉമർ പിന്നൊന്നും പറഞ്ഞില്ല സുഹൈലിനോട് പറഞ്ഞു ജയിക്കാൻ പണ്ടേ പഞ്ചായത്തിൽ ആളില്ല എന്നവനറിയാം.

 

“ടാ ഇന്ന് വീട്ടീന്നാക്കം ചായ കുടി ”

 

സുധി അവരെ സ്നേഹത്തോടെ ക്ഷണിച്ചെങ്കിലും പിന്നീടാവാം എന്നുപറഞ്ഞവർ അത് നിഷേധിച്ചു.

 

എങ്കിലും ചായ മാത്രം കുടിച്ചിട് പോകാം എന്ന് പറഞ്ഞവരെ സുധി തന്റെ വീട്ടിലേക് കൂട്ടി പോയി ബാക്കിയുള്ളവരെല്ല്ലാം അവരവരുടെ തിരക്കുകളിലേക്ക് തിരിഞ്ഞു നടന്നു.സുഹൈൽ അവരോടൊപ്പം സുധിയുടെ വീട്ടിലേക് പോയി.സുധി ഒറ്റ മകനാണ്  അച്ഛൻ പണ്ടേ മരിച്ചതാണ്.

അമ്മയെ രണ്ടാൾക്കും നല്ല പരിജയമായിരുന്നു പണ്ട് എവിടെ കളിയ്ക്കാൻ പോകുമ്പോഴും വരുമ്പോഴും എല്ലാരും ആദ്യം സുധിയുടെ വീട്ടിലാണ് കൂടുക അതിനു ശേഷം മാത്രമേ അവരെങ്ങോട്ടും പോകാറുള്ളൂ.അതുപോലെ നാട്ടിലെ യുവാക്കൾ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്ന സ്ഥലം കൂടിയാണത്.സുധിയില്ലെങ്കിൽ കൂടി അവിടെ അവർക്ക് പൂർണ സ്വാതന്ത്രം ആയിരുന്നു. എപ്പോ ചെന്നാലും ഒരു ഗ്ലാസ് ചായ എങ്കിലും കുടിപ്പിക്കാതെ ആരെയും വിടാത്തൊരമ്മ.

Updated: October 8, 2024 — 11:10 pm

Leave a Reply

Your email address will not be published. Required fields are marked *