ഖുനൂസിന്റെ സുൽത്താൻ EP-4 [umar] 29

 

“എന്താടാ എന്താ പ്രശ്നം സുഹൈലേ…?” കൂട്ടത്തിൽ മുതിർന്ന ഒരു ചേട്ടനാണ് ചോദിച്ചത്.

 

മൂന്നാളും മുഖമുയർത്തി ചോദിച്ച ആളെ നോക്കി.

 

ഒരു മധ്യവയസ്കനായ വണ്ണം തീരെ കുറഞ്ഞു എല്ലിച്ചൊരു മനുഷ്യൻ കവിളെല്ലാം ഒട്ടി നന്നേ ക്ഷീണം തോന്നിക്കുന്ന മുഖം. തലയുടെ മുൻഭാഗം നരച്ചു കഷണ്ടി കയറി താടിയിലും അങ്ങിങ്ങായി വെള്ളരോമങ്ങൾ നിറഞ്ഞു നിൽക്കുന്നുണ്ട് .

 

ഉമറും ഖാലിദും അയാളെ സൂക്ഷിച്ചു നോക്കി എങ്ങോ കണ്ടു നല്ല പരിചയം ഉള്ള മുഖം.

 

“ഡാ ഉമറേ…ഖാലിദെ നിങ്ങള് എപ്പോഴാടാ വന്നേ…”

 

അയാളുടെ ചോദ്യം കേട്ടിട്ടും ആളെ മനസിലാവാതെ തന്നെ തന്നെ നോക്കുന്ന അവരെ നോക്കി ആ മനുഷ്യൻ പരിചയപെടുത്തി

 

“സുധിയാടാ…സുധിച്ചേട്ടൻ”.

 

ഇപ്രാവശ്യം രണ്ടാളും ശരിക്കൊന്ന് ഞെട്ടി ആറടിക്ക് മേലെ ഉയരത്തിൽ നല്ല തടിച്ച തല നിറയെ മുടിയുള്ളൊരു മനുഷ്യനായിരുന്നു സുധി.ആ മനുഷ്യനാണ് മുന്നിൽ വന്ന നിൽക്കുന്നതെന്ന് അവര്ക് ഒരു നിമിഷത്തേക്ക് പോലും വിശ്വസിക്കാനാകുമായിരുന്നില്ല.

 

“സു…സുധി ചേട്ടാ …നിങ്ങൾക്കെന്താ പറ്റിയേ ഇതെന്താ…”

 

തൊണ്ട ഇടറിയാണ് ഒരേ സ്വരത്തിൽ രണ്ടാളും ചോദിച്ചത്.

 

“ഒന്നുല്ലടാ വണ്ണം കുറക്കാൻ ഒരു ഉഡായിപ് വൈദ്യന്റെ നാടൻ മരുന്ന് കഴിച്ചു. അതിന്റെ സൈഡ്‌ എഫ്ഫക്റ്റ് . മറുമരുന്ന് കഴിക്കുന്നുണ്ട് ഇതിലും കോലം കേട്ട അവസ്ഥ ആയിരുന്നു ഇപ്പോ കുറച്ചു ഭേദപെട്ടതാ മുടിയൊക്കെ  വരുന്നുണ്ട്.

രണ്ടു മാസം കൂടി മരുന്ന് ഉണ്ട് അതുകൂടി കഴിയുമ്പോഴേക്ക് പതിയെ ശരിയാകും എന്നാണ് പറഞ്ഞത്.ശരീരം ഒന്ന് നന്നായിട് വേണം അവനിട്ട് രണ്ടു കൊടുക്കാൻ

അത് പോട്ടെ നിങ്ങളെപ്പോവന്നു ഷാനിനേം അബൂനേം കണ്ടിരുന്നു.

നിങ്ങൾ ഇന്നലെ ആണോ വന്നേ …?”

 

“ആ.. ചേട്ടാ ഞാൻ ഇന്നലെ കാലത് ഇവൻ മിനിഞ്ഞാന്ന് രാത്രി.”  ഉമർ പറഞ്ഞു

 

“എന്തായാലും നന്നായി ആയിഷ മോൾ ഇനി അവിടെ ഒറ്റക്കല്ലലോ”

 

“നിങ്ങളെന്തെറിഞ്ഞിട്ടാ ചേട്ടാ ഇവന്മ്മാരെ വിശ്വസിക്കാൻ പറ്റൂല ചെലപ്പോ നിന്ന നില്പിൽ കാണാതാവും. പിന്നെ പൊങ്ങണത് ചെലപ്പോ അടുത്ത നൂറ്റാണ്ടിലാവും. ”

 

സുഹൈൽ തന്റെ ദേഷ്യം മൊത്തം വാരി വിതറിക്കൊണ്ടിരുന്നു.

 

“എടാ അതിനിനി പോണില്ല കുഞ്ഞി ഒറ്റക്കല്ലേ മുന്നേ വീട്ടിലെ അവസ്ഥ ഒക്കെ നിനക്കറിയണതല്ലേ. അന്നങ്ങനൊക്കെ പറ്റി പോയി ക്ഷമിക്കെടാ ”

 

ഉമറും ഖാലിദും അവനെ നോക്കി ദയനീയമായി പറഞ്ഞു. ആ പറച്ചിലും അവരുടെ മുഖഭാവവും കൂടി കണ്ട സുഹൈൽ തെല്ലൊന്നടങ്ങി.

 

“ഞാൻ വിട്ടിട്ടില്ല പിന്നെ പിടിച്ചോളാ നിങ്ങളെ ഒരു നല്ല ചെലവ് ഞാൻ ചെയ്യിക്കും.”

Updated: October 8, 2024 — 11:10 pm

Leave a Reply

Your email address will not be published. Required fields are marked *