ഖുനൂസിന്റെ സുൽത്താൻ EP-4 [umar] 248

 

നടന്നവർ ഗ്രൗണ്ടിലെത്തി പണ്ടതൊരു തുറസായ പറമ്പായിരുന്നു രണ്ടറ്റത്തും ഫുട്ബോൾ പോസ്റ്റ് കെട്ടിയ പറമ്പ്. ഇന്നാ ഗ്രൗണ്ടിന് ചുറ്റും ബോൾ പുറത്തേക്ക് പോകാതിരിക്കാൻ പച്ചകളറിൽ നെറ്റ് അടിച്ചിട്ടുണ്ട് .ഉള്ളിലേക്ക് കയറാൻ ചെറിയൊരു വാതിലുണ്ട് അതിലൂടെ അവർ അകത്തു കടന്നു.

കുറച്ചുപേര് ബൂട്ടുകെട്ടി വാംഅപ് എക്സർസൈസുകൾ ചെയ്യുന്നുണ്ട്  മറ്റുചിലർ വർത്തമാനം പറഞ്ഞുകൊണ്ട് ബൂട്ട് കെട്ടുന്നുണ്ട്. മൂന്ന് നാലു സ്ത്രീകൾ വണ്ണം കുറയ്ക്കാൻ ഗ്രൗണ്ടിനെ വലംവെക്കുന്നുണ്ട്.

ബൂട്ട് കെട്ടുന്ന ആളുകൾക്കെതിർവശത്തായുള്ള കോൺക്രീറ്റ് ബെഞ്ചിൽ രണ്ടാളും ഇരുന്നു.ആകെ കൂടി പത്തോ പന്ത്രണ്ടോ ആൾക്കാരെ കളിയ്ക്കാൻ ഉള്ളു.പുതുതായി വന്ന അതിഥികളെ ഗ്രൗണ്ടിലുള്ളവരെല്ലാം കൂടി സൂക്ഷിച്ചുനോക്കി രണ്ടാൾക്കും അതൊരു തെല്ല് അസ്വസ്ഥത ഉണ്ടാക്കി.

ഗ്രൗണ്ടിലേക്ക് ഒരു യമഹയുടെ ആർ എക്സ് 100 അതിന്റെ സകല പ്രൗഢിയും എടുത്തു വെടി പൊട്ടിച്ചു വന്നു നിന്ന് അതിൽ നിന്ന് മൂന്നാളുകൾ ഇറങ്ങി. ഗ്രൗണ്ടിലെ കൂട്ടുകാർക് കൈ വീശി കാണിച്ചു വണ്ടിയിറങ്ങി നടക്കവേ അവരും പുതിയ അതിഥികളെ സൂക്ഷിച്ചു നോക്കി അതിൽ നിന്ന് ഒരാൾ ഓടി വന്ന് അവർക്ക് മുന്നിൽ നിന്ന് അവരെ സസൂക്ഷം വീക്ഷിച്ചു.

 

“സൂക്ഷിച്ചു നോക്കേണ്ട ഡാ ഉണ്ണി ഇത് ഞങ്ങളല്ല”…

 

അവന്റെ സൂക്ഷിച്ചുള്ള നോട്ടം കണ്ട രണ്ടാളും ഒരുമിച്ച് പറഞ്ഞു.

 

അവൻ രണ്ടാളെയും കയ്യിലിരുന്ന ഫുട്ബോൾ എടുത്ത് വീക്കി.

 

“പോടാ മലരുകളെ…നീയൊക്കെ എന്തിനാടാ ഗ്രൗണ്ടീ കേറിയേ … ” പിന്നീടങ്ങോട്ട് ഒരഞ്ചു മിനിറ്റ് നേരം രണ്ടാളും കാതു പൊത്തി നിൽക്കേണ്ടി വന്നു.

 

സുഹൈലിന്റെ തെറിവിളി കേട്ട് അടുത്തുള്ള വീടുകളിൽ  മുറ്റമടിക്കുന്ന ചേച്ചിമാരും ഗ്രൗണ്ടിലുള്ളവരും  വായും പൊളിച്ചു കണ്ണ് മിഴിച്ചു നിന്നു.

 

“ഒന്ന് നിർത്തടാ സുഹൈലേ…ഭരണിക്കാര് തോൽക്കൂലോ.

ഇത്ര വെറൈറ്റി ഒക്കെ നീ എവ്ടെന്ന കണ്ടെത്തണത്.. ”

 

സഹികെട്ട് ഉമറൊരു ചിരിയോടെ പറഞ്ഞു.

ഉമറിന്റെ ഉറ്റ ചങ്ങാതി എന്തിനു ഏതിനും ഒപ്പം നടന്നിരുന്നവൻ ഒരു വാക് പറയാതെ നാടുവിട്ട ദേഷ്യം മൊത്തം അവൻ തന്റെ മലയാള ഭാഷ പ്രാവീണ്യത്തിൽ വെളിപ്പെടുത്തി.

 

കോപം അടങ്ങാത്ത സുഹൈൽ പിന്നെയും എന്തൊക്കെയോ പറഞ്ഞു ഗ്രൗണ്ട് ചവിട്ടി കുലുക്കി അവൻ രണ്ടാളും ഇരുന്ന കോൺക്രീറ്റ് ബെഞ്ചിൽ അരികിൽ വന്നിരുന്നു.അവന്റെ പ്രവൃത്തി കണ്ട ഗ്രൗണ്ടിൽ കളിയ്ക്കാൻ വന്ന ചെറുപ്പകാരെല്ലാം അവർക്ക് ചുറ്റിലും കൂട്ടം കൂടി. ഉമറിന് ചിരിയാണ് വന്നത് അവനത് പണിപ്പെട്ട് അടക്കി പിടിച്ചു.

Updated: October 8, 2024 — 11:10 pm

Leave a Reply

Your email address will not be published. Required fields are marked *