വായിച്ചു കഴിഞ്ഞു ലൈക് അടിച്ചില്ലേലും കമെന്റിൽ എങ്ങനെയുണ്ടെന്ന് അഭിപ്രായങ്ങൾ അറിയിച്ചാൽ എഴുതാനൊരു ഊർജം കിട്ടിയേനെ.
PL ഇൽ അപരാജിതൻ പുതിയ ഭാഗങ്ങൾ 10 – 20 പേജ് ഉള്ള ചെറിയ ഭാഗങ്ങളായി എഴുത്തു തുടങ്ങിയിട്ടുണ്ട്. താല്പര്യമുള്ളവർക് ഓതർ സബ്സ്ക്രിപ്ഷൻ ചെയ്താൽ സുഗമായി വായിക്കാം ഒരു മാസത്തേക്ക് 25 രൂപയെ ഒള്ളു.
തെക്കേ ഇന്ത്യയിൽ സഹ്യനും അറബിക്കടലിനും ഇടയിലായുള്ള മലയാള മണ്ണിലേക്കു ജാദവേധവർമ്മൻ തന്റെ ശത്രുവിനെ തേടി യാത്ര തിരിച്ചു…
അറേബ്യൻ ആഫ്രിക്കൻ സംസ്കാര പൈതൃകങ്ങൾ ഇഴമുറിച്ചൊഴുകുന്ന ചുവന്ന കടലിന്റെ ആഫ്രിക്കൻ തീരത്തായി ഈജിപ്തിനും സുഡാനും ഇടയിൽ ഉള്ള “ഇറാം” എന്ന് വിളിക്കുന്ന ഒരു കൊച്ചു പ്രദേശം.
ഒരുവശത്തു മുഴുവൻ നോക്കെത്താ ദൂരത്തോളം നീളുന്ന മരുഭൂമിയും മറുഭാഗത്തു കടലും.
കടലും കരയും ചേരുന്ന പ്രദേശത്തു വസിക്കുന്ന ഇറാം വാസികൾക് പൊതുവെ വരുമാനമാർഗം മീന്പിടുത്തമാണ് വളരെ വിദഗ്ദരായ മുക്കുവന്മാരാണ് അന്നാട്ടുകാർ.
വികസനം തൊട്ടുതീണ്ടാത്ത നാട്ടിൽ വീടുകളെല്ലാം മണ്ണിന്റെ കട്ടകൾ കൊണ്ട് ഭിത്തികെട്ടി പനയോല വിരിച്ചു മേൽക്കൂര കെട്ടിയാണുണ്ടാകുന്നത്.
പനയുടെ തന്നെ തടികൾ മേൽക്കൂരയ്ക്ക് താങ്ങായുപയോഗിക്കുകയും ചെയ്യുന്നു.പൗരാണിക അറബി വാസ്തുവിദ്യാ പ്രകാരം നിർമിക്കുന്ന വീടുകൾ.അവയ്ക്ക് സാധാരണയായി മൂന്നോ നാലോ മുറികൾ ഉണ്ടാകും. അതിൽ ഒരു മാസ്റ്റർ ബെഡ്‌റൂം, ഒരു ലിവിങ് റൂം, ഒരു സ്റ്റോർ റൂം , ആകാശത്തേക്ക് തുറന്ന മുകൾഭാഗം ഉള്ള ഒരു അടുക്കള എന്നിവ ഉൾപ്പെടുന്നു.
ഇറാമിൽ അൻപതിനടുത് മാത്രമേ വീടുകളുള്ളൂ അതിനടുത്തായി വേറെയും ചെറിയ ഗ്രാമങ്ങളും ഗ്രാമങ്ങൾ പരസ്പരം അവശ്യസാധനങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യാനായി അവർക്കൊരു പൊതു ചന്തയും ഉണ്ട്. ആവശ്യത്തിനുള്ള സാധനങ്ങൾ വീടുകളിൽ തന്നെ കൃഷി ചെയ്തു ബാക്കി വരുന്നവ ചന്തയിൽ കൊണ്ട് പോയി വിറ്റുമാണ് അവർ ജീവിച്ചു പോന്നിരുന്നത്. .
ഹസ്സൻ തന്റെ മീൻപിടുത്തം കഴിഞ്ഞു വന്നു അവൻ തന്റെ ഉമ്മയെ അവിടെയെല്ലാം നോക്കിയിട്ടും കണ്ടില്ല പുറത്തെവിടെയെങ്കിലും പോയതാകും എന്ന് കരുതി അവൻ വീടിന്റെ തിണ്ണയിൽ ഇരുന്നൊന്ന് മയങ്ങി.ഇന്നവന് നല്ല ദിവസമായിരുന്നു ഒരുപാട് മീൻകിട്ടുക മാത്രമല്ല അത് ചന്തയിൽ നല്ല വിലക്ക് മുഴുവനും പെട്ടെന്ന് തന്നെ വിറ്റു പോയിരുന്നു.
ഇങ്ങനെ നല്ല ചാകര രണ്ടുദിവസം കിട്ടിയാൽ ഉമ്മാക് ഒരു പുതിയ പർദ്ദ വാങ്ങികൊടുക്കണം ഉള്ളതെല്ലാം തുണി പിന്നി പഴഞ്ചൻ ആയത് അവൻ ശ്രദ്ധിച്ചിരുന്നു. ഉമ്മയായി അവനോടൊന്നും ആവശ്യപ്പെടില്ല എന്നവനറിയാം.