ഖുനൂസിന്റെ സുൽത്താൻ EP-2 [Umar] 76

എന്റെ മയ്യിത്ത് കൂടി കാണാൻ.. ”

“കുഞ്ഞീ…”

നാലാളും ഒരേ സ്വരത്തിൽ അലറി.

ഒരു ഭാവവ്യത്യസവും ഇല്ലാതെ വളരെ ദൃഡമായ സ്വരത്തിൽ അവൾ പറഞ്ഞു.

 

“അലറണ്ട..

ഇത്രയും സ്വത്തും ഞാനും മാത്രം..

ബന്ധുക്കളെ ഒകെ അറിയാലോ ആകെ വിശ്വസിക്കാൻ പറ്റുന്നത് മൂത്താപ്പാനെ മാത്രം ആണ്.

സ്വത്തിന് വേണ്ടി എന്നെ അവരെന്താ ചെയ്യാൻ പോണത് എന്ന് എനിക്കറിയില്ല അത്കൊണ്ട് പറഞ്ഞതാണ്.”

ഒരു തരം മരവിപ്പായിരുന്നു നാലാൾക്കും ഇത്രക്കൊന്നും അവർ ചിന്തിച്ചിട്ടില്ല.

സ്വന്തം ചോരയല്ലേ അങ്ങനൊക്കെ ചെയ്യോ അവരാലോചിച്ചു. എന്തെങ്കിലും അനുഭവം ഇല്ലാതെ അവളത് പറയില്ലെന്ന് എല്ലാവർക്കും തോന്നി.

ഒറ്റപ്പെട്ട ഒരു പാവം പെണ്ണിന്റെ പരിഭവം ആയിരുന്നില്ല ആ വാക്കുകളിൽ.കൂടെ നിൽക്കുന്നവരെ പോലും വിശ്വസിക്കാൻ പറ്റാതെ പോയതിന്റെ ഭയം ആയിരുന്നു.

“നീ പോകാൻ പറയുന്ന വരെ ഞങ്ങൾ ഇവിടെ നിനക്ക് കാവലായി ഉണ്ടാവും..ഇത് വാക്കാണ്…”

ഉമർ അത് പറഞ്ഞു ബാക്കി മൂന്നുപേരെയും നോക്കി ഒരു സമ്മതം ചോദിക്കൽ പോലെ.

മുകളിലോട്ടും താഴോട്ടും തലയാട്ടി അവർ അവനു പിന്തുണ പ്രഖ്യാപിച്ചു.

അവളുടെ മുഖവും കണ്ണുകളും വിടർന്നു.

ഏറെ ആഗ്രഹിച്ച കളിപ്പാട്ടം കിട്ടിയ കൊച്ചു കുഞ്ഞിന്റെ പോലെ.

“കണ്ണ് ഇപ്പോ പുറത്ത് ചാടും പോത്തേ..”

ഷാനു അവളെ ഒന്ന് ശുണ്ഠി പിടിപ്പിക്കാൻ പറഞ്ഞു.

“നീ പോടാ പട്ടി”

“എടി…ഇക്കാക്കനെ പട്ടിന്ന…”

അവനവളെ പിടിക്കാനായി ഓടിച്ചു.

പിടി കൊടുക്കാതെ അവൾ ബാക്കിയുള്ള തന്റെ സഹോദരങ്ങളെയും ഹാളിലെ തൂണുകളെയും ചുറ്റി ഓടികൊണ്ടിരുന്നു.

ഓടിച്ചു പിടിച്ചു കൈ രണ്ടും അവളുടെ പുറകിലാക്കി ഒരു കൈ കൊണ്ട് ലോക്ക് ചെയ്തവൻ മറ്റേ കൈ കൊണ്ട് അവളുടെ ചെവി പിടിച്ചു തിരിച്ചു.

“ഇനി വിളിക്കോ..”

 

“ഇല്ലാ…. ഹൂ… വിടെടാ…”

 

“എടാന്ന….”

അവൻ ചെവിയിൽ ഒന്നൂടെ ബലം കൊടുത്തു.

“അല്ലാ.. ഇക്കാക്ക.. ഇക്കാക്ക..വിട്..വിട്..”

 

“ആരാടാ ന്റെ മോളെ വേദനിപ്പിക്കണത് ”

 

ഘനഗംഭീര ശബ്ദത്തിൽ ചോദ്യം വന്ന സ്ഥലത്തേക്ക് എല്ലാരുടെയും തല തിരിഞ്ഞു.

3 Comments

  1. കഥ സൂപ്പർ ആണ് (NB:കുറച്ച് പാർട്ട് കഴിയുമ്പോൾ ഇട്ടിട്ട് പോകരുത് plzzz നല്ല പല കഥകളും പകുതിക്ക് കിടപ്പുണ്ട അതുകൊണ്ട് പറഞ്ഞതാ)

    1. ഇല്ല ബ്രോ വലിയൊരു ത്രെഡ് ആണ് ഫ്രീ ടൈമിൽ ആണ് എഴുതുന്നത്. പക്ഷെ ഇവിടെ സബ്‌മിറ്റ് ചെയ്ത് പബ്ലിഷ് ആവാൻ ടൈം എടുക്കുന്നുണ്ട് വായനക്കാർക് അത് ഒരുപക്ഷെ ഒരു പ്രശ്നം ആയേക്കാം.
      ഈ പാർട്ട്‌ തന്നെ സബ്‌മിറ്റ് ചെയ്തിട്ട് ഒരു മാസം അടുത്തായിട്ടുണ്ട് ഇപ്പോഴാണ് പബ്ലിഷ് ആയത്.

Comments are closed.