ഖുനൂസിന്റെ സുൽത്താൻ EP-2 [Umar] 76

കുഞ്ഞി ഊഞ്ഞാലിന്റെ കാൽസറയിൽ കൈ വെച്ച് മുഖം അമർത്തി തേങ്ങുന്നുണ്ട്.എന്തോ അവൾ വിളിച്ചപ്പോഴൊന്നും ഇതൊന്നും പറഞ്ഞിട്ടില്ല.

ചില മനുഷ്യരങ്ങനെയാണ് ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ സഹായിക്കുന്നു. അങ്ങനെ ചിലരുള്ളത് കൊണ്ടാവാം ആളുകൾ ദൈവത്തിൽ വിശ്വസിക്കുന്നത്.

അവൻ ജീവിതത്തെ ഒന്നുകൂടി ഓർത്തു.

 

“ഇവൾ കരയാണോ.. ചിരിക്കാണോ…”

“ഒരാൾ സീരിയസ് ആയിട്ട് ഒരു കാര്യം പറയുമ്പോ ഇങ്ങനെ ചിരിച് അപമാനിക്കരുത് കുഞ്ഞീ…”

അബു പറഞ്ഞത് കേട്ടു കയ്യിന്റെ അടുത്തിരുന്ന ചെറിയ തലയിണ എടുത്ത് അവൾ അവനെ എറിഞ്ഞു.

എല്ലാരും അത് കണ്ട് ചിരിച്ചു

അവളൊന്ന് നോർമലായ ശേഷം എല്ലാവരോടും ആയി പറഞ്ഞു.

 

“നാളെ മരിപ്പ് കഴിഞ്ഞ് മൂന്നാണ്..

മാമമാരും അമ്മായിമാരും വേറെ ബന്ധുക്കളും ഒകെ വരും.”

 

വലിഞ്ഞു മുറുകിയ നാല് മുഖങ്ങളെയും നോക്കി ചെറിയൊരു പേടിയോടെ തന്നെ അവൾ തുടർന്നു.

“നിങ്ങൾ എനിക്ക് രണ്ട് ഉറപ്പ് തരണം

ഒന്ന്..

നിങ്ങളായി ഒരു പ്രശ്നത്തിന് നിക്കരുത്. പല കുത്തുവാക്കുകളും ഉണ്ടാവും എനിക്ക് വേണ്ടി നിങ്ങൾ ക്ഷമിക്കണം.

രണ്ട്..

ഇനി നിങ്ങൾ ഇവിടെന്ന് എങ്ങോട്ടും പോകരുത് ഞാൻ വിടില്ല.”

 

പ്രതീക്ഷയോടെ അവളവരെ തല ഉയർത്തി നോക്കി.

“ആദ്യത്തെ കാര്യം സമ്മതിക്കാം ഞങ്ങളായി ഒരു പ്രശ്നം ഉണ്ടാക്കില്ല പരമാവധി താഴാം നിനക്ക് വേണ്ടത് അതാണെങ്കിൽ.”

നാല് പേരെയും പ്രതിനിഥീകരിച്ച പോലെ ഖാലിദ് ആണ് പറഞ്ഞത്..

“പക്ഷെ രണ്ടാമത്തെ കാര്യം അത് നടക്കില്ല കുഞ്ഞീ.. ഒരിക്കൽ പടിയിറങ്ങി പോയിടത്ത് തിരികെ വന്നത് സ്ഥിര തമാസത്തിനല്ല..”

ഉമർ ഖാലിദിന്റെ ബാക്കി പറഞ്ഞു തുടങ്ങി.

ബാക്കിയുള്ളവർ അവരുടെ വാക്കുകൾക് തലയാട്ടി അംഗീകാരം കൊടുത്തു.

“അങ്ങനെയെങ്കിൽ നിങ്ങളുടനെ വീണ്ടും വരേണ്ടി വരും..

3 Comments

  1. കഥ സൂപ്പർ ആണ് (NB:കുറച്ച് പാർട്ട് കഴിയുമ്പോൾ ഇട്ടിട്ട് പോകരുത് plzzz നല്ല പല കഥകളും പകുതിക്ക് കിടപ്പുണ്ട അതുകൊണ്ട് പറഞ്ഞതാ)

    1. ഇല്ല ബ്രോ വലിയൊരു ത്രെഡ് ആണ് ഫ്രീ ടൈമിൽ ആണ് എഴുതുന്നത്. പക്ഷെ ഇവിടെ സബ്‌മിറ്റ് ചെയ്ത് പബ്ലിഷ് ആവാൻ ടൈം എടുക്കുന്നുണ്ട് വായനക്കാർക് അത് ഒരുപക്ഷെ ഒരു പ്രശ്നം ആയേക്കാം.
      ഈ പാർട്ട്‌ തന്നെ സബ്‌മിറ്റ് ചെയ്തിട്ട് ഒരു മാസം അടുത്തായിട്ടുണ്ട് ഇപ്പോഴാണ് പബ്ലിഷ് ആയത്.

Comments are closed.