ഒരു ദിവസം രാത്രി വൈകി നല്ലവണ്ണം കുടിച്ചിട്ടാണ് വാപ്പി വന്നത് ബെല്ലടി കേട്ടു വാതിൽ തുറന്ന എന്നോട് എന്തോ പക തീർക്കും പോലെ ആണ് പെരുമാറിയത്. ശരീരത്തേക്കാൾ വേദന മനസിനായിരുന്നു.
ബാഗ് എടുത്ത് കിട്ടിയ ഡ്രെസ്സെല്ലാം വാരി ഇറങ്ങി എങ്ങോട്ട് എന്നൊന്നും ഉണ്ടായിരുന്നില്ല.
കൈ കാട്ടി ആദ്യം നിർത്തിയത് ഒരു നാഷണൽ പെർമിറ്റ് ലോറി ആയിരുന്നു അത് ചെന്നെത്തിയത് ചെന്നൈയിൽ.കയ്യിൽ ഉണ്ടായിരുന്ന കാശ് എല്ലാം രണ്ട് ദിവസം കൊണ്ട് തീർന്നു.
കിടക്കാൻ ഒരു പബ്ലിക് പാർക്കിൽ സ്ഥലം ഉണ്ടായിരുന്നു പക്ഷെ വെള്ളം മാത്രം കുടിച്ചു എത്ര നാള് പിടിച്ചു നിക്കും,നാല് നാളെ പിടിച്ചു നിക്കാൻ പറ്റിയൊള്ളു.
അഞ്ചാം ദിവസം രാത്രി വിശപ്പ് സഹിക്കാൻ പറ്റാതെ അടുത്തുള്ള തട്ടുകടയിൽ പോയി ഭക്ഷണം ചോദിച്ചു.
കഥ സൂപ്പർ ആണ് (NB:കുറച്ച് പാർട്ട് കഴിയുമ്പോൾ ഇട്ടിട്ട് പോകരുത് plzzz നല്ല പല കഥകളും പകുതിക്ക് കിടപ്പുണ്ട അതുകൊണ്ട് പറഞ്ഞതാ)
ഇല്ല ബ്രോ വലിയൊരു ത്രെഡ് ആണ് ഫ്രീ ടൈമിൽ ആണ് എഴുതുന്നത്. പക്ഷെ ഇവിടെ സബ്‌മിറ്റ് ചെയ്ത് പബ്ലിഷ് ആവാൻ ടൈം എടുക്കുന്നുണ്ട് വായനക്കാർക് അത് ഒരുപക്ഷെ ഒരു പ്രശ്നം ആയേക്കാം.
ഈ പാർട്ട് തന്നെ സബ്‌മിറ്റ് ചെയ്തിട്ട് ഒരു മാസം അടുത്തായിട്ടുണ്ട് ഇപ്പോഴാണ് പബ്ലിഷ് ആയത്.