ഖുനൂസിന്റെ സുൽത്താൻ EP-2 [Umar] 65

 

” പതിനഞ്ചു വയസിൽ ഉപ്പ പറഞ്ഞ കാര്യങ്ങൾ ഉൾകൊള്ളാൻ പറ്റിയില്ലെങ്കിലും എപ്പോഴും മനസ്സിൽ ഉണ്ടായിരുന്നു പടിയിറങ്ങേണ്ട ഒരു ദിവസം,അതുകൊണ്ട് തന്നെ തയ്യാറായിരുന്നു.

പ്ലസ് ടുവിന് കൂടെ പഠിച്ച ഇല്യാസിനെ ഓർമയില്ലേ നിങ്ങൾക് അവന്റെ ഇക്ക ഇമ്തിയാസ് അവൻ മുംബയിൽ ആണ് ജോലി ചെയ്തിരുന്നത്.

ഇവിടെത്തെ അവസ്ഥകളൊക്കെ പറഞ്ഞപ്പോ ആളാണ് കേറിപോരാൻ പറഞ്ഞത്.

ഒരു കഫെയിൽ പാർടൈം ജോലിയും അടുത്ത് ഒരു പാരല്ലേൽ കോളേജിൽ അഡ്മിഷന്നും എടുത്ത് തന്നു താമസം ആളോടൊപ്പം തന്നെ.

ഡിഗ്രി കംപ്ലീറ്റ് ആക്കി

ശേഷം എംബിഎ കൂടി എടുത്തു.

എന്റെ ഡിഗ്രി കഴിഞ്ഞ സമയത്ത് ഇമ്തിയാസ്‌ക ജോലി രാജി വെച്ച് തിരികെ പോന്നു.

അപ്പോ പിന്നെയും ഒരു ഒറ്റപ്പെടൽ ആയിരുന്നു അതൊഴിവാക്കാൻ ആണ് എംബിഎ എടുത്തത്.

അത് കൊണ്ട് ഇന്ന് മുംബയിൽ അറിയപ്പെടുന്ന ഒരു കമ്പനിയിൽ നല്ലൊരു പോസ്റ്റിൽ ജോലിയുണ്ട്.”

അവനും പറഞ്ഞവസാനിപ്പിച്ച് എല്ലാ കാതുകളും ഉമറിലേക് വട്ടം പിടിച്ചു.

അവൻ പറഞ്ഞു തുടങ്ങി..

“നിങ്ങൾക്കൊക്കെ പോകാൻ ഒരിടം ഉണ്ടായിരുന്നു. എനിക്ക് ആ പ്രിവിലേജ് ഉണ്ടായില്ല കാരണം ഞാൻ പോകാൻ തീരുമാനിച്ചിരുന്നില്ല.

കുഞ്ഞി ഞാൻ കൂടി പോയാൽ ഒറ്റക്കാകും എന്ന് തോന്നിയത് കൊണ്ടാണ് നിന്നത്. പക്ഷെ നിങ്ങൾ പോയ ശേഷം വാപ്പിയുടെ പെരുമാറ്റം കുറച്ചൂടെ മോശമായിരുന്നു.നിങ്ങൾ പോയതിന്റെ കൂടെ കുറ്റം എനിക്കായിരുന്നു.

3 Comments

Add a Comment
  1. കഥ സൂപ്പർ ആണ് (NB:കുറച്ച് പാർട്ട് കഴിയുമ്പോൾ ഇട്ടിട്ട് പോകരുത് plzzz നല്ല പല കഥകളും പകുതിക്ക് കിടപ്പുണ്ട അതുകൊണ്ട് പറഞ്ഞതാ)

    1. ഇല്ല ബ്രോ വലിയൊരു ത്രെഡ് ആണ് ഫ്രീ ടൈമിൽ ആണ് എഴുതുന്നത്. പക്ഷെ ഇവിടെ സബ്‌മിറ്റ് ചെയ്ത് പബ്ലിഷ് ആവാൻ ടൈം എടുക്കുന്നുണ്ട് വായനക്കാർക് അത് ഒരുപക്ഷെ ഒരു പ്രശ്നം ആയേക്കാം.
      ഈ പാർട്ട്‌ തന്നെ സബ്‌മിറ്റ് ചെയ്തിട്ട് ഒരു മാസം അടുത്തായിട്ടുണ്ട് ഇപ്പോഴാണ് പബ്ലിഷ് ആയത്.

Leave a Reply

Your email address will not be published. Required fields are marked *