ഖുനൂസിന്റെ സുൽത്താൻ EP-2 [Umar] 76

“നിങ്ങളൊക്കെ എവടെ ആയിരുന്നെടാ “??

ഉടൻ അബുവിന്റെ മറുചോദ്യം വന്നു

“നീയെവിടാർന്നു”?

“ഞാനല്ലേ ആദ്യം ചോദിച്ചേ നിങ്ങ ആദ്യം പറ എന്നിട്ട് ഞാൻ പറയാം ”

ആദ്യ ചോദ്യത്തിന്റെ പ്രിവിലേജ് ഉമർ ഉന്നയിച്ചു.

അധികം ചോദ്യങ്ങൾ ചോദിച്ചാൽ തിരിച്ചു പച്ച മലയാളം വരും എന്ന് അറിയാവുന്നത് കൊണ്ടും

പെങ്ങളുടെ മുന്നിൽ അത് കേൾക്കാൻ താല്പര്യം ഇല്ലാത്തതു കൊണ്ടും അബു ഒന്നടങ്ങി അവന്റെയും ഷാനുവിന്റെയും കഥ ചുരുക്കി വിവരിച്ചു .

 

“ഞാനും ഷാനും ഒന്നിച്ചാണ് ഇറങ്ങിയത്.

 

അന്നത്തെ സെക്യൂരിറ്റി ആയിരുന്ന റസാഖികാടെ മകൻ ഉസ്മാൻ പഠിച്ചിരുന്നത് ബാംഗ്ലൂർ ആയിരുന്നു. ഇവിടെത്തെ വാപ്പാടെ സ്വഭാവവും നമ്മൾ അനുഭവിക്കുന്ന മനോ വിഷമവും മനസിലാക്കി റസാഖിക്ക ആണ് അവന്റെ അടുത്ത് ഒരു റൂമും അവൻ പഠിക്കുന്ന കോളേജിൽ ഒരു അഡ്മിഷനും ശരിയാക്കി തന്നത്.

ഫ്രീ ടൈം അവിടെത്തെ ഷോപ്പുകളിൽ പാർടൈം ആയും ഞായറാഴ്ചകളിൽ കാറ്ററിങ്ങിനും ഒകെ പോയി പഠിക്കാനും താമസത്തിനും ഫുഡിന്നും ഒകെ കാശ് ഉണ്ടാകും.

ഡിഗ്രി കഴിഞ്ഞ് അവിടെ അടുത്ത തന്നെ ഒരു ഇന്സ്ടിട്യൂട്ടിൽ രണ്ടാളും പ്രൊഫഷണൽ കോഴ്സിന് ചേർന്നു ഷാൻ വീഡിയോ എഡിറ്റിങ്ങും ഞാൻ ഗ്രാഫിക് ഡിസൈനിങ്ങും പഠിച്ചു. പഠിച്ച ഇന്സ്ടിട്യൂട്ടിലെ സർ സഹായിച്ച് ബാംഗ്ലൂർ തന്നെ ഉള്ള ഒരു കമ്പനിയിൽ പ്ലസ്മെന്റും കിട്ടി.”

അബു പറഞ്ഞവസാനിപ്പിച്ച് തുടർച്ചക്കായി ഖാലിദിനെ നോക്കി ഒരു ദീർഘ നിശ്വാസം എടുത്ത് അവനും പറഞ്ഞു തുടങ്ങി.

3 Comments

  1. കഥ സൂപ്പർ ആണ് (NB:കുറച്ച് പാർട്ട് കഴിയുമ്പോൾ ഇട്ടിട്ട് പോകരുത് plzzz നല്ല പല കഥകളും പകുതിക്ക് കിടപ്പുണ്ട അതുകൊണ്ട് പറഞ്ഞതാ)

    1. ഇല്ല ബ്രോ വലിയൊരു ത്രെഡ് ആണ് ഫ്രീ ടൈമിൽ ആണ് എഴുതുന്നത്. പക്ഷെ ഇവിടെ സബ്‌മിറ്റ് ചെയ്ത് പബ്ലിഷ് ആവാൻ ടൈം എടുക്കുന്നുണ്ട് വായനക്കാർക് അത് ഒരുപക്ഷെ ഒരു പ്രശ്നം ആയേക്കാം.
      ഈ പാർട്ട്‌ തന്നെ സബ്‌മിറ്റ് ചെയ്തിട്ട് ഒരു മാസം അടുത്തായിട്ടുണ്ട് ഇപ്പോഴാണ് പബ്ലിഷ് ആയത്.

Comments are closed.