ഖുനൂസിന്റെ സുൽത്താൻ EP-2 [Umar] 76

ഖാലിദ് ഷാനുവിനെ കൂട്ടി പോർച്ചിൽ കിടന്നിരുന്ന നിസ്സാൻ പാട്രോൾ എടുത്ത് ഷംസുക്കാന്റെ തവക്കൽ റെസ്റ്റോറന്റ് ലക്ഷ്യമാക്കി പോയി.

ഷാനു വണ്ടിയിലിരുന്ന് ഫോണിൽ വിളിച്ചു വരുന്നുണ്ടെന്നും സാധനങ്ങളുടെ ലിസ്റ്റ് റെഡി ആക്കാനും പറഞ്ഞു.

വെപ്പുകാരൻ ഷംസുക്ക നാട്ടിലെ തന്നെ ആദ്യ കാല കുക്ക് ആണ്.

മൂപരുടെ പൊറോട്ടയും ബീഫും ഒരു ബാല്യകാല സ്മരണ ആണ്.

പോരാത്തതിന് മൂത്തപ്പാടെ ബാല്യകാല സുഹൃത്തും.

മൂപര് നടത്തുന്ന ചെറിയ ഒരു റെസ്റ്റോറന്റ് ആണ് തവക്കൽ.

അടുത്തായി പുതിയ രണ്ട് ഹോട്ടലുകൾ വന്നെങ്കിലും ഷംസുകാക്ക് കച്ചോടം ഒന്നും കുറവില്ല ഒരു പ്രാവശ്യം മൂപരുടെ ഫുഡിന്റെ രുചി അറിഞ്ഞവർ തേടി വരും അതാണ്‌ ശാസ്ത്രം.

ബാക്കി എല്ലാവരും ഗ്യാസിലേക്കു മാറിയപ്പോഴും ഷംസുക്ക മാത്രം വിറകടുപ്പിൽ ആണ് ഇന്നും പാചകം.ചായ മാത്രം ഗ്യാസിലും.

അത്കൊണ്ട് തന്നെ അത്താണിയിലെ പാചകത്തിലെ കിരീടം വെക്കാത്ത രാജാവാണ് മൂപ്പർ.

ഖാലിദ് ഷാനുവിനെ കൂട്ടി തവക്കൽ റെസ്റ്റോറന്റ് എന്നെഴുതിയ ബോർഡിന്റെ മുന്നിൽ വണ്ടി നിർത്തി ഇറങ്ങി.

അവരൊന്ന് ചുറ്റുപാടും നോക്കി റോഡിന്റെ സൈഡിൽ ആയി മൂന്ന് കടമുറികളുള്ള ഒരു ബിൽഡിങ് അതിന്റെ ആദ്യ രണ്ട് മുറികളിലാണ് ഷംസുക്കാടെ കട നിൽക്കുന്നത്.

ബാക്കിയുള്ള ഒരു കടമുറിയിൽ  ഇലക്ട്രോണിക് സാധനങ്ങൾ റിപ്പയർ ചെയ്യുന്ന ഒരു കടയാണ്.

ആദ്യകാലത്ത് കട കോൺക്രീറ്റ് കെട്ടിടം ആയിരുന്നെങ്കിലും കടയുടെ മുൻവശം മരത്തിന്റെ കാലുകൾ നാട്ടി ഓലമേഞ്ഞതായിരുന്നു.

ഇപ്പോ അത് ജി ഐ പൈപ്പ് അടിച്ചു സ്‌ട്രെസ് വർക്ക്‌ ചെയ്ത് ആസ്പറ്റോസ് ഷീറ്റ് വിരിച്ചിരിക്കുന്നു.

കടയുടെ മൊത്തം ചുറ്റുപാടും ഒന്ന് ശരിക് കണ്ണോടിച്ച് ഷാനു കടയിലേക്ക് കയറി ഒപ്പം ഖാലിദും.

3 Comments

  1. കഥ സൂപ്പർ ആണ് (NB:കുറച്ച് പാർട്ട് കഴിയുമ്പോൾ ഇട്ടിട്ട് പോകരുത് plzzz നല്ല പല കഥകളും പകുതിക്ക് കിടപ്പുണ്ട അതുകൊണ്ട് പറഞ്ഞതാ)

    1. ഇല്ല ബ്രോ വലിയൊരു ത്രെഡ് ആണ് ഫ്രീ ടൈമിൽ ആണ് എഴുതുന്നത്. പക്ഷെ ഇവിടെ സബ്‌മിറ്റ് ചെയ്ത് പബ്ലിഷ് ആവാൻ ടൈം എടുക്കുന്നുണ്ട് വായനക്കാർക് അത് ഒരുപക്ഷെ ഒരു പ്രശ്നം ആയേക്കാം.
      ഈ പാർട്ട്‌ തന്നെ സബ്‌മിറ്റ് ചെയ്തിട്ട് ഒരു മാസം അടുത്തായിട്ടുണ്ട് ഇപ്പോഴാണ് പബ്ലിഷ് ആയത്.

Comments are closed.