“നാളെ മൂന്നല്ലേ അപ്പോ അതിന്റെ സാധനങ്ങൾ ഒകെ എടുക്കണം.
പിന്നെ പള്ളീൽ പോയി ഉസ്താദിനെ കണ്ട് ദിക്‌റിനു വരാൻ പറയണം.
ബന്ധക്കാരേം അയൽവക്കകാരേം ഒക്കെ വിളിക്കണം.
കുറച്ചു പണികൾ ഇണ്ട്.”
“പോണേനു മുന്നേ ഇവളെ ഒന്ന് കണ്ടിട്ട് പോവാം എന്ന് വിചാരിച്ചു. വന്നത് എന്തായാലും വെറുതെയായില്ല ഇനിയിപ്പോ നിങ്ങ പൊക്കൊളുല്ലോ ”
പടച്ചോനെ വന്ന പാട് പണിയാണല്ലോ എന്ന മട്ടിൽ ഉമർ ബാക്കി ഉള്ളവരെ നോക്കി. അവർക്കും അതെ ഭാവം തന്നെ ആയിരുന്നു.
കുഞ്ഞി മാത്രം ഒരു ചെറിയ ചിരി ചിരിച് നിങ്ങൾക് അങ്ങനെ തന്നെ വേണം എന്നാ ഭാവത്തിൽ അവരെ നോക്കി ചുണ്ട് മലത്തി.
“ഷാനും ഖാലീം ചന്തേ..പോയി സാധനങ്ങൾ എട്ക്.
നമ്മടെ വെപ്പുകാരൻ ഷംസുക്കാനോട് ഭക്ഷണത്തിന്റെ കാര്യം പറഞ്ഞിട്ടുണ്ട് അവ്ടെന്നു സാധനങ്ങളുടെ ലിസ്റ്റ് തരും കാറെടുത്ത മതി..ഷംസുന്റെ നമ്പർ ഞാൻ തരാ..”
“അബു… ഉമറിനെ കൂട്ടി വല്യേ പള്ളി പോയി ഉസ്താദിനെ കണ്ട് വരാൻ പറ.വരുന്ന വഴിക്ക് ചെറിയ പള്ളീലെ ഉസ്താതുമാരേം വിളിച്ചോ..”
“ബന്ധുക്കളെ ഒക്കെ ഞാൻ വിളിച്ചോളാം നിങ്ങളെ ആർക്കും അത്ര പത്യം പോരല്ലോ…?
“പിന്നെ കുഞ്ഞി ഖദിജാത്താനെ കൂടെ കൂട്ടി അയൽവക്കത്തൊക്കെ പറ.”
മൂത്താപ്പ പണികൾ എല്ലാം വിഭജിച്ചത് വല്യേ ഇഷ്ടമായില്ലെങ്കിലും അവസാനം കുഞ്ഞിക്കു കൂടി ഒരു ചെറിയ പണി കിട്ടിയത് എല്ലാർക്കും ഒരു ആശ്വാസം ആയിരുന്നു.
അല്ലെങ്കിലും നമുക്ക് എട്ടിന്റെ പണി കിട്ടുമ്പോൾ കുറഞ്ഞത് നാലിന്റെ എങ്കിലും മറ്റൊരാൾക്ക് കിട്യാലല്ലേ പണിയെടുക്കാൻ ഒരു സുഗമുള്ളൂ എന്ന് ചിന്ദിച്ചു നാലാളും കുഞ്ഞിയെ നോക്കി കുറച്ചു മുന്നേ അവൾ കാണിച്ച പോലെ ചുണ്ട് മലത്തി അതേ എക്സ്പ്രഷൻ ഇട്ടു.
“ഉച്ച കഴിഞ്ഞ് വെയിലാറീട്ട് പോവാ മൂത്താപ്പ”
ഖാലിദ് പറഞ്ഞു.
അതങ്ങീകരിച്ച പോലെ മൂത്താപ്പ തലയാട്ടി.
കുറച്ചു നേരം കൂടി വിശേഷങ്ങൾ പറഞ്ഞു. ചെയ്യാനുള്ള കാര്യങ്ങൾ ഒരിക്കൽ കൂടി ഓർമിപ്പിച്ചു മൂത്താപ്പ പോയി.
കുത്തരി ചോറും തേങ്ങാ അരച്ച ചിക്കൻ കറിയും കൂട്ടിനു പരിപ്പ് ഉള്ളിയും മുളകും കുത്തിയതും കൂട്ടി ഉച്ചക്ക് ഭക്ഷണം കഴിച്ചു.
ഒരു ചെറുമയക്കം കൂടി കഴിഞ്ഞ് എല്ലാരും അവരവർക്ക് കിട്ടിയ ജോലികളിലേക്ക് പോകാനായി തയ്യാറായി.
👍👍
കഥ സൂപ്പർ ആണ് (NB:കുറച്ച് പാർട്ട് കഴിയുമ്പോൾ ഇട്ടിട്ട് പോകരുത് plzzz നല്ല പല കഥകളും പകുതിക്ക് കിടപ്പുണ്ട അതുകൊണ്ട് പറഞ്ഞതാ)
ഇല്ല ബ്രോ വലിയൊരു ത്രെഡ് ആണ് ഫ്രീ ടൈമിൽ ആണ് എഴുതുന്നത്. പക്ഷെ ഇവിടെ സബ്‌മിറ്റ് ചെയ്ത് പബ്ലിഷ് ആവാൻ ടൈം എടുക്കുന്നുണ്ട് വായനക്കാർക് അത് ഒരുപക്ഷെ ഒരു പ്രശ്നം ആയേക്കാം.
ഈ പാർട്ട് തന്നെ സബ്‌മിറ്റ് ചെയ്തിട്ട് ഒരു മാസം അടുത്തായിട്ടുണ്ട് ഇപ്പോഴാണ് പബ്ലിഷ് ആയത്.