ഖുനൂസിന്റെ സുൽത്താൻ EP-2 [Umar] 76

ഉമ്മറവാതിലിനു മുൻപിലായി കയ്യിലൊരു തസ്ബീഹും വെള്ള ജുബ്ബയും വെള്ള മുണ്ടും ധരിച്ചു മുടിയും താടിയും നരച്ചു എഴുപതോട് അടുത്ത് പ്രായം.

ദൃഠമായ ശരീരം ഉറച്ച പേശികൾ ജുബ്ബക് പുറത്ത് തെളിഞ്ഞു കാണാം.

താടിയും മുടിയും മുഖത്തെ ചുളിവുകളും പ്രായം കാണിക്കുന്നുണ്ടെങ്കിലുംഇപ്പോഴും ഇരുപതിന്റെ ചുറുചുറുക്കും തേജസും ആ മുഖം വിളിച്ചോതുന്നുണ്ട്.

“മൂത്താപ്പ…”

എല്ലാരും ഒരേ സ്വരത്തിൽ വിളിച്ചു.

മൂത്താപ്പ ഒന്ന് എല്ലാരേയും നോക്കി ചിരിച്ചു.

കിട്ടിയ തക്കത്തിൽ ഷാനുവിന്റെ കൈ വിടുവിച്ചു കുഞ്ഞി മൂത്താപ്പാന്റെ അടുത്തേക്കോടി മൂത്താപ്പാനെ കെട്ടിപിടിച്ചു നിന്ന് ഷാനുവിനെ പുരികം പൊക്കി  ചുണ്ടുകൊണ്ട് കോപ്രായം കാട്ടി കളിയാക്കി ശബ്ദമില്ലാതെ

“പോടാ” എന്ന രീതിയിൽ ചുണ്ടനക്കി .

നിനക്ക് ഞാൻ വെച്ചിട്ടുണ്ട് എന്നാ മട്ടിൽ അവൻ തല ഇടംവലം ആട്ടി.

വാപ്പാടെ ജ്യേഷ്ഠൻ എന്നതിനേക്കാൾ സ്നേഹം കൊണ്ട് മനസ് കീഴടക്കിയിട്ടുള്ള ചുരുക്കം ആളുകളിൽ ഒരാൾ അതായിരുന്നു മൂത്താപ്പ.

മൂത്താപ്പക്കും മൂത്തുമ്മക്കും ഒരു മകൻ ആണ് ഉള്ളത് സുഹൈൽക്ക. ആള് ദുബായിലാണ് ഏതോ കമ്പനിയിൽ സിവിൽ എഞ്ചിനീയർ ആയി ജോലി നോക്കുന്നു.

മൂപര് കല്യാണം കഴിഞ്ഞ് അവിടെ സെറ്റൽഡ് ആണ് ഭാര്യക്കും അവിടെ ജോലിയുണ്ട് എന്നാണ് അറിവ് അവർക്ക് ഒരു മകനാണ്.

ഭാര്യയെയും മകനെയും ഒകെ കുഞ്ഞി അയച്ച ഫോട്ടോകളിൽ അല്ലാതെ അവരാരും നേരിൽ കണ്ടിട്ടില്ല.

മൂത്തപ്പ സലാം പറഞ്ഞു സംസാരം തുടങ്ങി.

 

“വനരപട മൊത്തം ഉണ്ടല്ലോ..

 

“നീ എപ്പോ എത്തി”

മറ്റുള്ളവർ വന്നത് അറിഞ്ഞിട്ടെന്ന പോലെ ഉമറിനോട് അദ്ദേഹം ചോദിച്ചു.

 

“ഇന്ന് രാവിലെ”

 

“ഇയ്യിപ്പ ഡെൽഹീൽ അല്ലെ?”

 

“ആ.. അവിടൊരു കമ്പനിൽ അക്കൗണ്ടന്റ് ആണ് ”

 

അവനൊരു ചെറിയ അത്ഭുത്തോടെ അത്രയും പറഞ്ഞു മൂത്താപ്പ എങ്ങനെ അറിഞ്ഞു എന്ന് കുലങ്കഷമായി ചിന്തിച്ചു.

പിന്നെ കുഞ്ഞി പറഞ്ഞതാവും എന്ന് കരുതി ചിന്തകൾക്കു വിരാമമിട്ടു അദ്ദേഹം പറയുന്നത് ശ്രദ്ധിച്ചു.

3 Comments

  1. കഥ സൂപ്പർ ആണ് (NB:കുറച്ച് പാർട്ട് കഴിയുമ്പോൾ ഇട്ടിട്ട് പോകരുത് plzzz നല്ല പല കഥകളും പകുതിക്ക് കിടപ്പുണ്ട അതുകൊണ്ട് പറഞ്ഞതാ)

    1. ഇല്ല ബ്രോ വലിയൊരു ത്രെഡ് ആണ് ഫ്രീ ടൈമിൽ ആണ് എഴുതുന്നത്. പക്ഷെ ഇവിടെ സബ്‌മിറ്റ് ചെയ്ത് പബ്ലിഷ് ആവാൻ ടൈം എടുക്കുന്നുണ്ട് വായനക്കാർക് അത് ഒരുപക്ഷെ ഒരു പ്രശ്നം ആയേക്കാം.
      ഈ പാർട്ട്‌ തന്നെ സബ്‌മിറ്റ് ചെയ്തിട്ട് ഒരു മാസം അടുത്തായിട്ടുണ്ട് ഇപ്പോഴാണ് പബ്ലിഷ് ആയത്.

Comments are closed.