കർമ 5 [Vyshu] 260

ഒരിക്കൻ എന്തോ ചെറിയ കുറ്റത്തിന് അവർ എന്നെ ഒരുപാട് തല്ലിചതച്ചു. ഇനിയും അവിടെ നിന്നാൽ ചിലപ്പോൾ അവർ എന്നെ കൊല്ലും എന്ന പേടിയിൽ ഞാൻ അവിടെ നിന്നും ഇറങ്ങി ഓടി. രാത്രി ഒരുപാട് ഓടി തളർന്നപ്പോൾ ആണ് ഒരു ഓട്ടോയുടെ മുന്നിൽ തട്ടി ഞാൻ വീഴുന്നത്. ബോധം മറഞ്ഞ എന്നെ ആ ഓട്ടോ ഡ്രൈവർ ഹോസ്പിറ്റലിലേക്കും അവിടെ നിന്ന് അയാളുടെ വീട്ടിലേക്കും കൂട്ടികൊണ്ട് പോയി.

അവരുടെ മകൻ ടൈഫോയിട് ബാധിച്ച് മരിച്ചിട്ട് അധിക നാൾ ആയിട്ടുണ്ടായിരുന്നില്ല. അവരുടെ മരിച്ചു പോയ മകന്റെ അതെ രൂപവും ഭാവവും ആയിരുന്നു എനിക്കും. അങ്ങനെ അവരുടെ മകനായി ഞാൻ വീണ്ടും പുനർജനിച്ചു. സ്നേഹവും പരിഗണനയും അവർ എനിക്ക് ആവോളം നൽകി.

 

മകന്റെ ചികിത്സയ്ക്കായി എടുത്ത കടങ്ങൾ ബാധ്യത ആയപ്പോൾ. ഉള്ളതെല്ലാം വിറ്റുപെറുക്കി കടങ്ങൾ വീട്ടി രാമനച്ഛനും ശ്രീദേവി അമ്മയും എന്നെയും കൂട്ടി അങ്ങനെ കോഴിക്കോട് വെസ്റ്റ് ഹില്ലിലേക്ക് താമസം മാറി.

കഴിഞ്ഞ വർഷം അസുഖം ബാധിച്ച് മരിക്കുന്നത് വരെ രാമനച്ചൻ സ്നേഹമല്ലാതെ മറ്റൊന്നും തനിക്ക് നൽകിയിട്ടില്ല.

അനിയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകി….

ആ സമയത്താണ് അനിയുടെ ഫോൺ മേശമേൽ ഇരുന്ന് വൈബ്രേറ്റ് ചെയ്യുന്നത് കണ്ടത്.

നോക്കുമ്പോൾ നീതു ചേച്ചിയാണ്. ചേച്ചി എന്താ ഈ സമയത്ത്?

ആ ഹലോ ചേച്ചി.

ആ അനി നീയിത് എവിടെയാ? എത്ര നേരമായി നിന്നെ വിളിക്കുന്നു.

ഫോൺ സൈലന്റിൽ ആയിരുന്നു ചേച്ചി. ഞാൻ ഇപ്പോഴാ റിങ് ചെയ്യുന്നത് കണ്ടത്.

എടാ സുബാഷേട്ടൻ ഇതുവരെ വന്നിട്ടില്ല. വിളിച്ചിട്ടാണെങ്കിൽ ഫോൺ സ്വിച്ച് ഓഫും.

എന്തെങ്കിലും തിരക്കിൽ പെട്ടിട്ടുണ്ടാവും ചേച്ചി. കുറച്ച് കഴിയുമ്പോൾ എത്തിക്കൊള്ളും.

17 Comments

  1. Pages kurachu kootti exhuthikkooode

  2. ❤❤❤

    1. ♥️♥️♥️

  3. ♕︎ ꪜ??ꪊ? ♕︎

    Super ❤❤❤

    1. ♥️♥️♥

  4. കഥ സൂപ്പർ ആയിരുന്നു

    1. ♥️♥️♥

  5. ?

    1. ♥️♥️♥

    1. ♥️♥️♥

  6. *വിനോദ്കുമാർ G*

    സൂപ്പർ ❤

    1. ♥️♥️♥

    1. ♥️♥️♥

    1. ♥️♥️♥️

Comments are closed.