കർമ 5 [Vyshu] 260

സ്ത്രീ 1: ആന്റണിയുടെയും ആ asi യുടെയും അന്വേഷണം ഈ നിലയ്ക്ക് പോയാൽ നമ്മൾ പെടും.

സ്ത്രീ 2: ഇല്ല അതെന്നി മുന്നോട്ടേക്ക് പോകില്ല….

സ്ത്രീ 4:ഇനിയുള്ള ലക്ഷ്യത്തിൽ ഒരാൾ ജയിലിൽ. ഒരാളെ ഇത് വരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഒരുത്തൻ മാത്രമേ നിലവിൽ നമുക്ക് മുന്നിലുള്ളൂ. പക്ഷെ അതും അത്ര എളുപ്പമല്ല.

സ്ത്രീ 2: അറിയാം. എന്ത് സംഭവിച്ചാലും നമ്മൾ നമ്മുടെ കർമം പൂർത്തിയാക്കുക തന്നെ ചെയ്യും. മുന്നിൽ ആളി ക്കത്തുന്ന അഗ്നി പോലെ അവളുടെ മനസ്സിലെ പ്രതികാരവും ആളി ക്കത്തി…..

……………..

സുഭാഷ് നിലയ്ക്കലിനെ പറ്റി പറഞ്ഞത് മുതൽ ഏത് നേരവും അനിക്ക് അതേപ്പറ്റി ആയിരുന്നു ചിന്ത.

ഈ കേസുമായി തന്റെ അച്ഛനെന്ന് പറയുന്നയാൾക്ക് എന്താണ് ബന്ധം.?
ആയാൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ.?
മരിച്ചു എന്നാണ് കുറച്ച് വർഷങ്ങൾക്കു മുമ്പ് അറിഞ്ഞത്.

രാത്രി 8 മണിയോട് കൂടി അത്താഴവും കഴിച്ച് കട്ടിലിൽ കിടന്നപാടെ അവന്റെ ഓർമ്മകൾ പിന്നിലേക്ക് പോയി.

അമ്മയുടെ വ്യക്‌തമായ ഒരു ചിത്രം തനിക്കില്ല. ജനിച്ചപ്പോൾ മുതൽ അവഗണന ആയിരുന്നു തനിക്കവിടെ. അമ്മയും അച്ഛനും എന്നും പണത്തിന് പിന്നാലെ ആയിരുന്നു.
അങ്ങനെ ഇരിക്കെയാണ് എന്തോ സാമ്പത്തിക തിരിമറി കേസിൽ അമ്മയെ പോലിസ് കൊണ്ട് പോകുന്നത്. അമ്മ ജയിലിൽ ആയതിൽ അച്ചന് വലിയ വിഷമമൊന്നും കണ്ടില്ല. അമ്മയുടെ അറസ്റ്റിനു ശേഷം കുറച്ച് വർഷങ്ങൾ കഴിഞ്ഞാണറിയുന്നത്
അമ്മയ്ക്കെതിരെ കൊലപാതകം ഉൾപ്പെടെയുള്ള കേസുകൾ ഉണ്ടെന്നും. അമ്മ ജയിലിൽ വച്ച് ആത്മഹത്യ ചെയ്തു എന്നും. ഒരു ആറ് വയസുകാരന് അതേക്കുറിച്ചൊക്കെ ചെറിയ ധാരണകൾ മാത്രമേ അന്നുണ്ടായിരുന്നുള്ളു.

പിന്നീട് അച്ഛൻ രണ്ടാമതൊരു വിവാഹം കൂടി നടത്തി. രണ്ടാനമ്മയ്ക്ക് തന്നെ തീരെ ഇഷ്ടമല്ലായിരുന്നു.

17 Comments

  1. Pages kurachu kootti exhuthikkooode

  2. ❤❤❤

    1. ♥️♥️♥️

  3. ♕︎ ꪜ??ꪊ? ♕︎

    Super ❤❤❤

    1. ♥️♥️♥

  4. കഥ സൂപ്പർ ആയിരുന്നു

    1. ♥️♥️♥

  5. ?

    1. ♥️♥️♥

    1. ♥️♥️♥

  6. *വിനോദ്കുമാർ G*

    സൂപ്പർ ❤

    1. ♥️♥️♥

    1. ♥️♥️♥

    1. ♥️♥️♥️

Comments are closed.