അത് സാറേ അവിടെ നിന്നും തിരിച്ച് വരും വഴി ചിറ്റൂരിൽ വച്ച് എന്റെ ലോറി ഒരു ബൈക്കിൽ തട്ടി. എന്റെ ഭാഗത്തു നിന്നും വന്ന തെറ്റ് ആയത് കൊണ്ട് തന്നെ ഞാൻ അവനെ ഇവിടത്തെ ഗവണ്മെന്റ് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി. അവന് ബന്ധുക്കളായി ആരും ഇല്ലാത്തത് കൊണ്ടാണ് ഞാൻ ഇത്രയും നാൾ ഇവിടെ നിന്നത്.
എന്നിട്ട് അവൻ എവിടെ?
അവൻ ഇപ്പോൾ അവന്റെ വീട്ടിൽ ഉണ്ട്. മൂന്ന് ദിവസം മുമ്പ് ഡിസ്ചാർജ് ആയി. അവന്റെ ബൈക്കും കൂടി ശെരി ആക്കി കൊടുത്ത ശേഷം നാട്ടിലേക്കു തിരിക്കാനായിരുന്നു എന്റെ പ്ലാൻ.
അവന്റെ വീട് എവിടെയാണ്.?
ഇവിടെ അടുത്ത് തന്നെയാണ് ചിറ്റൂരിൽ.
……….
രണ്ട് പോലീസ് കാരെ പറഞ്ഞയച്ച് ഒരു മണിക്കൂർ കൊണ്ട് മുരളി പറഞ്ഞ കാര്യങ്ങൾ സത്യം ആണെന്ന് ഉറപ്പിച്ച ശേഷമാണ് സുനിൽ ആന്റണിയെ വിളിച്ച് കര്യങ്ങൾ ധരിപ്പിക്കുന്നത്.
………..
സുനി നീ ഒരു ഉപകാരം കൂടി ചെയ്യണം.
എന്താ ആന്റണി? പറഞ്ഞോ.
നീ മുരളിയേയും കൂട്ടി അവൻ ആക്രി സാധനങ്ങൾ ഇറക്കിയ സ്ഥലം ഒന്ന് പരിശോധിക്കണം.
അപ്പോൾ ആ പഴയ ഫ്രീസറിനകത്ത് വക്കിൽ ഉണ്ടായിരുന്നിരിക്കണം എന്നാണോ?
പക്ഷെ രണ്ട് സ്ത്രീകൾ മാത്രം ചേർന്ന്.?
ഉം. നീ പറയുന്നതിൽ കാര്യം ഇല്ലാതില്ല. എങ്കിലും എന്റെ ഒരു മനസമാധാനത്തിന് നീ ഒന്ന് പോയി നോക്ക്.
Ok
………..
മുരളിയെ കൂട്ടി പുതുപെരിയാരത്തേക്ക് പോയെങ്കിലും അവിടെ തീർത്തും ശൂന്യമായിരുന്നു. സാധനങ്ങൾ ഇറക്കിയ ഒരു ലക്ഷണവും അവിടെ കണ്ടെത്താൻ സുനിക്ക് കഴിഞ്ഞില്ല
അവിടെ പഴയ സാധനങ്ങൾ ഒന്നും ഡമ്പ് ചെയ്യാറില്ല എന്നാണ് സമീപ വാസികൾ പറഞ്ഞത്. എന്നാൽ ഒരാഴ്ച മുമ്പ് പതിവില്ലാത്ത രീതിയിൽ രണ്ട് മൂന്ന് വലിയ ലോറികൾ അവിടേക്ക് വന്നിരുന്നു എന്നും ചിലർ സാഷ്യപ്പെടുത്തി.
Pages kurachu kootti exhuthikkooode
❤❤❤
♥️♥️♥️
Super ❤❤❤
♥️♥️♥
കഥ സൂപ്പർ ആയിരുന്നു
♥️♥️♥
?
♥️♥️♥
❤
♥️♥️♥
സൂപ്പർ ❤
♥️♥️♥
❤️❤️
♥️♥️♥
???
♥️♥️♥️