അനി സുബാഷിനു മുന്നിൽ സംശയം തോന്നാത്ത രീതിയിൽ നിന്നു.
അല്ല നീയെന്താ നേരത്തെ നിലയ്ക്കൽ മന എന്ന് കേട്ടപ്പോൾ ഞെട്ടിയത്.
ഓ അതോ. ഞാൻ അടുത്ത ആഴ്ച അങ്ങോട്ടേക്ക് ട്രിപ്പ് പ്ലാൻ ചെയ്തതായിരുന്നു. ട്രിപ്പിൽ ഈ പറഞ്ഞ മനയും ഉണ്ട്. ട്രെയിൻ ടിക്കറ്റ് ഒക്കെ ബുക്ക് ചെയ്തതാ. അതാ ഞാൻ പെട്ടെന്ന് നിലയ്ക്കൽ എന്ന് കേട്ടപ്പോൾ ഒന്ന് ഞെട്ടിയത്.
Ohh അങ്ങനെ.
കുറച്ച് നേരം കൂടി അവിടെ അനിയുടെ കൂടെ ഇരുന്ന ശേഷമാണു സുഭാഷ് തന്റെ സ്റ്റേഷനിലേക്ക് തിരികെ പോയത്.
ഈ സമയം കൊണ്ട് രണ്ട് നമ്പറിന്റെയും മുഴുവൻ വിവരങ്ങളും അനി സുബാഷിനും സുഭാഷ് അത് ആന്റണിക്കും കൈമാറിയിരുന്നു.
…………
സുഭാഷ് പോയതിനു ശേഷം അനി പൂർണമായും ആസ്വസ്ഥനായിരുന്നു.
സുബാഷേട്ടന് സംശയം തോന്നിയിട്ടുണ്ടാകുമോ? ഏയ് ഇല്ല അന്റണി സാറിനെ പോലെ അത്ര കടന്ന് ചിന്തിക്കാനുള്ള കഴിവ് സുബാഷേട്ടന് ഇല്ല….
വർഷങ്ങൾക്ക് ശേഷം തന്റെ ഭൂത കാലം തന്നെ തേടി എത്തിയിരിക്കുന്നു. അവൻ വീണ്ടും ഓർമകളിലേക്ക് പോയി.
നിലയ്ക്കൽ കോവിലകത്തെ രാമ വർമ്മയുടെയും ഭാഗ്യ ലക്ഷ്മിയുടെയും മകൻ സൂര്യ വർമ… സൂര്യൻ…. എല്ലാമുണ്ടായിട്ടും ഒന്നുമില്ലാതായി തീർന്നവന്റെ ബാല്യം…..
സൂര്യയെന്ന അനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…..
………..
അനിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആന്റണിയും സുബാഷും അന്വേഷണം തുടങ്ങിയിട്ട് ഇത് രണ്ടാമത്തെ ദിവസമാണ്.
അനി നൽകിയ നമ്പർ ട്രേസ് ചെയ്ത് ഒടുവിൽ അന്വേഷണം എത്തി നിന്നത് പാളയം മാർക്കറ്റിലെ മുരളി എന്ന ലോറി ഡ്രൈവറിലാണ്.
Pages kurachu kootti exhuthikkooode
❤❤❤
♥️♥️♥️
Super ❤❤❤
♥️♥️♥
കഥ സൂപ്പർ ആയിരുന്നു
♥️♥️♥
?
♥️♥️♥
❤
♥️♥️♥
സൂപ്പർ ❤
♥️♥️♥
❤️❤️
♥️♥️♥
???
♥️♥️♥️