അറിയണമെന്ന് ഒരുപാട് ആഗ്രഹമുണ്ടെങ്കിലും ശബ്ദമൊന്നും പുറത്ത് വന്നില്ല. വേറെ സ്വപ്നലോകത്തായിരുന്നു ഞാൻ. എന്റെ നിൽപ്പും ഭാവവും കണ്ടിട്ട് ചേട്ടൻ തന്നെ പറഞ്ഞു തുടങ്ങി.
“എന്റെ മുഖത്ത് നോക്കി നേരിട്ട് ഇഷ്ടമാണെന്ന് പറയുന്ന ഒരു കാന്താരിയെ കെട്ടാനായിരുന്നു എന്റെ ആഗ്രഹം. ആരും എന്നോടങ്ങനെ ഇതുവരെ പറഞ്ഞിട്ടില്ലായിരുന്നു. പിന്നെ ശ്വേത വഴി തന്നെ പറ്റി ഞാൻ എല്ലാം അറിയുന്നുണ്ടാരുന്നു. എനിക്ക് വേണ്ടി എഴുതി തുടങ്ങിയതും എന്നെ വായിനോക്കി നടന്നതും, ബോധം കെട്ടതുമൊക്കെ ഇഷ്ടമായി. ശരിക്കും പറഞ്ഞാൽ തന്റെ ഈ കുശുമ്പാണ് എനിക്കേറെ ഇഷ്ടം. ഞാൻ സ്‌നേഹിക്കുന്ന ആൾ വേറെ ആരെയും സ്നേഹിക്കെണ്ടന്ന വാശിയും. സ്വന്തം ആണെന്ന് വിചാരിച്ചു കൊണ്ടുളള തന്റെ നടപ്പും അങ്ങനെയെല്ലാം.”
ഒന്നും പറയാൻ കഴിയാത്തതുകൊണ്ട് ഞാൻ എന്റെ ഹീറോയെ പോയി കെട്ടിപിടിച്ചു കരഞ്ഞു. പിറ്റേന്ന് മുതൽ ഹീറോയുടെ പെണ്ണെന്ന പേരിൽ കോളേജിൽ പുള്ളിക്കാരന്റെ കൈയും പിടിച്ചു നടന്നു, വലിയ ആളാണെന്ന് ഭാവത്തിൽ.
~ ശാരി പി പണിക്കർ ( ചാരു )
നന്നായിട്ടുണ്ട്..
ഒറ്റ പേജിൽ ഒരു ക്യാംപസ് പ്രണയം..?
കൂടെ പഠിച്ച ലെറ്റ് ബ്രോക്ക് വേണ്ടി സീനിയർ ചേച്ചിയെ എല്ലാരും കൂടെ സെറ്റ് ആക്കിക്കൊടുത്തിട്ടുണ്ട്??
Adipoli