എന്തോ പറയുവാനായി തുടങ്ങിയ അനിയന്റെ കയ്യിൽ ഏട്ടത്തി പിടിച്ചു… മിണ്ടരുതെന്നു തലയാട്ടി ” അവരുടെ ആഗ്രഹം അല്ലേ വീണ.. അങ്ങനെ നടക്കട്ടെ… ഇനി മുതൽ കുഞ്ഞു എപ്പോഴും ഇവിടെ അല്ലേ…?? എനിക്ക് എപ്പോ വേണേലും എടുക്കാലോ “ അപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…. നിഷ അത് മറക്കാൻ വേഗം മുറിയിലേക്ക് പോയി…കുറച്ചു സമയത്തിന് ശേഷം ഭർത്താവു മുറിയിലേക്ക് വന്നു. അവൾ കട്ടിലിൽ മിണ്ടാതെ ഇരിക്കുന്നുണ്ടായിരുന്നു.. ” മോളേ ” നിഷ കണ്ണുകൾ തുടച്ചു എണീറ്റു… ” ഞാൻ വന്നോളാം.. ഏട്ടൻ അങ്ങോടു ചെല്ല് “ അവൻ അവളെ സൂക്ഷിച്ചൊന്നു നോക്കി… അവനു മുഖം കൊടുക്കാതെ അവൾ പുറത്തേക്കും നോക്കി നിന്നു..
” എനിക്ക് അതിനു കഴിയില്ലെന്ന് അറിഞ്ഞ അന്ന് തന്നെ ഞാൻ പറഞ്ഞതല്ലേ മോളോട്… ഞാൻ മാറി തരാം… നിനക്കൊരു കുഞ്ഞിനെ തരാൻ എനിക്ക് പറ്റില്ല നിഷ… നീ ഏറ്റവും ആഗ്രഹിക്കുന്ന സന്തോഷം തരാൻ എനിക്ക് പറ്റില്ല… നീ മറ്റൊരു ജീവിതം തിരഞ്ഞെടുക്കണം ” അവൾ അയ്യാളുടെ അടുത്തേക്ക് വന്നു..
” എനിക്കാണ് കുഴപ്പം എങ്കിൽ നിങ്ങൾ എന്നെ ഉപേക്ഷിക്കുമായിരുന്നോ ? ” അവളുടെ കണ്ണുകൾ ചുവന്നു…. ” പറ ” അയ്യാളുടെ ഷിർട്ടിൽ പിടി മുറുക്കി അവൾ ചോദിച്ചു ” നിനക്കാണ് കുഴപ്പം എങ്കിൽ നിന്റെ സമ്മതത്തോടെ ഞാനൊരു കുഞ്ഞിനെ ദത്തെടുക്കുമായിരുന്നു ” അവളുടെ ഇരു കൈകളും പിടിച്ചു കൊണ്ടു നിറ കണ്ണുകളോടെ അയ്യാൾ പറഞ്ഞു… ” എങ്കി പിന്നെ ഇപ്പോഴും അത് ചെയ്തൂടെ ഏട്ടാ… ???
ആരോരും ഇല്ലാത്ത.. ആരും അവകാശം പറയാനില്ലാത്ത… ഒരിക്കലും നമ്മളെ വിട്ടു പോവാത്ത, അച്ഛന്റേം അമ്മേടേം സ്നേഹം കൊതിക്കുന്ന ഒരു കുഞ്ഞിനെ നമുക്കും ദത്തെടുത്തു കൂടെ “ ” എടുക്കാം ” അവൾ അവന്റെ നെഞ്ചോട് ചേർന്ന് വാരി പുണർന്നു നിന്നു….” അല്ലെങ്കിലും ജന്മം കൊണ്ടല്ല കർമ്മം കൊണ്ടാണ് നിഷ മാതൃത്വവും പിതൃത്വവും യാഥാർഥ്യമാകുന്നത്… ” അവളെ ചേർത്തു പിടിച്ചു കൊണ്ടു അയ്യാൾ പറഞ്ഞു…
❤️
Apputta kollatta
❤❤❤
A fine piece of art…?
1st❤❤?
1st