പക്ഷെ ഇതിനകം വിരാടരാജാവ് തന്റെ സ്വന്തം പത്രമായ ഇന്ത്യൻ എക്സ്പ്രസ്സിൽ വീട്ടുജോലിക്ക് ആറുപേരെ ആവശ്യമുണ്ടെന്ന് പരസ്യം ചെയ്തിരുന്നു. രാവിലെ പത്രം വായിക്കുന്ന ശീലം അര്ജുനന് ഉണ്ടായിരുന്നതിനാൽ ഈ വാർത്ത ശ്രദ്ധയിൽ പെട്ടു. തുടർന്നു നടന്ന ഫാമിലി മീറ്റിംഗിൽ എല്ലാവരും വീട്ടുജോലിക്കാരാവാൻ തീരുമാനിച്ചു. യുധിഷ്‌ഠിരൻ കങ്കൻ എന്ന പേരിലും, ഭീമൻ വലലൻ എന്ന പേരിലും നകുലനും സഹദേവനും ഗ്രന്ധികൻ എന്നും അരിഷ്ടനേമിയെന്നും അറിയപ്പെട്ടു.അർജുനൻ സൽസ്വഭാവി ആയിരുന്നു എങ്കിലും അഞ്ചാറു വർഷം മുൻപ് ഉർവശിയിൽ നിന്നും ശാപം ലഭിച്ചതിനാൽ ചാന്തുപൊട്ടിലെ രാധയെപ്പോലെ ആണായി പെണ്ണായി ബ്രിഹന്നള എന്ന പേരിലും പാഞ്ചാലി മാലിനി എന്നപേരിലും വിരാടരാജ്യത്ത് താമസിക്കുവാൻ തീരുമാനിച്ചു. ജനുവരി 1 ന് രാവിലെ 10 മണിക്ക് ഇന്റർവ്യൂവിൽ പങ്കെടുത്ത ആറുപേരെയും വിരാടരാജാവ് കൊട്ടാരത്തിൽ 5000 രൂപ ശമ്പളത്തിൽ നിയമിച്ചുകൊണ്ട് അപ്പോയ്ന്റ്മെന്റ് ഓർഡർ കൊടുത്തു. ആറുമാസത്തേക്കായിരുന്നു എഗ്രിമെന്റ്. ജോലി നന്നായാൽ തുടരുകയും ചെയ്യാം.
സസുഖം അവർ വിരാടരാജ്യത്ത് കഴിയുമ്പോൾ വിരാടരാജാവിന്റെ ഭാര്യയുടെ സഹോദരനും പട്ടാളത്തിലെ ഉന്നത ഉദ്യോഗസ്ഥനുമായ കീചകൻ ആയിരുന്നു അവിടുത്തെ ദാദ.സുന്ദരിയും സുശീലയുമായ മാലിനിയോട് കീചകന് അനുരാഗം തോന്നി.കീചകൻ പല തവണ ട്രൈ ചെയ്തിട്ടും മാലിനി ഒക്കെ പറഞ്ഞില്ല. ഇത് ഇങ്ങനെ വൺ വേ ആയി തുടർന്നാൽ ശരിയാവില്ല എന്ന് കീചകന് തോന്നി.തുടർച്ചയായി മൂന്നു തവണ മികച്ച അഹങ്കരിക്കുള്ള ബീഹാർ സംസ്ഥാന അവാർഡ് നേടിയ കീചകൻ ദുഃഖിതനായി
വിജയം വരെയും സമരം ചെയ്യാൻ തീരുമാനിച്ചു.കീചകൻ തന്റെ സഹോദരിയായ വിരാടരാജ്യത്തെ രാജ്ഞിയെ കൂട്ടുപിടിച്ചു.ചേച്ചിയോട് വളരെ ദുഖത്തോടെ മാലിനിയെ തനിക്ക് ഭാര്യയായി തരണമെന്ന് ആവശ്യപ്പെട്ടു.കീചകന്റെ സങ്കടം കണ്ടു വിഷമം തോന്നിയ പെങ്ങൾ മാലിനിയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.അതിബുദ്ധിമതിയായ പാഞ്ചാലി തന്റെ ഭീമേട്ടനെ വിവരം ധരിപ്പിച്ചു. ഭീമൻ രണ്ടും കല്പ്പിച്ചു ഒരു ക്ലൈമാക്സ് തയ്യാറാക്കി ദ്രൗപദിയെ ഏൽപ്പിച്ചു.
സ്വതവേ സുന്ദരിയായ പാഞ്ചാലി കല്യാൺ സിൽക്സിൽ നിന്നും സഹദേവൻ വാങ്ങിക്കൊടുത്ത പട്ടുസാരിയും ആലുക്കാസിൽ നിന്നും നകുലൻ വാങ്ങിവച്ച സ്വർണാഭരണവും ധരിച്ചു സുന്ദരിയായി കിടപ്പറയിൽ ഇരുന്നു. കീചകൻ രാത്രി കൃത്യം 12 മണിക്ക് തന്നെ പ്രിയതമയെ കാണാൻ എത്തി.അത്യധികം ആഗ്രഹങ്ങൾ ഉള്ളിലൊതുക്കി കീചകൻ പാഞ്ചാലിയുടെ അടുത്തുചെന്നു.പാഞ്ചാലി മുഖം തിരിഞ്ഞു നോക്കി. അപ്പോഴാണ് പ്രതീക്ഷകൾ തകിടംമറിച്ചുകൊണ്ട് ഭീമന്റെ മുഖം കണ്ടത്. കാര്യങ്ങൾ പന്തിയല്ലെന്ന് കണ്ട കീചകൻ മാപ്പ് പറഞ്ഞു പോകാൻ ശ്രമിച്ചു.പക്ഷെ ഭീമൻ വിടാൻ തയ്യാറായില്ല. വർധിച്ച കോപത്തോടെ ഭീമൻ പറഞ്ഞു
അടിപൊളി
താങ്ക് യു
നല്ലതായിരുന്നു ബ്രോ. വന്ന് അന്ന് വായ്ച്ചത കമൻറ് ഇടാൻ വൈകി. ഒരു new gen മഹാഭാരതം?
സ്നേഹത്തോടെ
താങ്ക് യു.
വളരെ സന്തോഷം
ചിരിച്ച് ചിരിച്ചു…ഹെൻ്റമ്മേ..???????❤️❤️❤️❤️
താങ്ക് യു ബ്രൊ
കൊള്ളാം..,.,
മഹാഭാരതം ഇന്ന്.,,
ചിരിക്കാൻ ഉള്ള വകയുണ്ട്..
ഇഷ്ടപ്പെട്ടു.,., ഇത്ര വേഗത്തിൽ പറഞ്ഞത് കൊണ്ട് തുടർക്കഥ ആക്കിയാൽ അടുത്ത ഭാഗത്തിൽ തീരും.,.. മനസിൽ അങ്ങനെ ചിന്ത ഇല്ലാന്ന് അല്ലെ പറഞ്ഞത്.,., സോ തന്റെ ഇഷ്ടം പോലെ എഴുതുക…
സ്നേഹത്തോടെ.,.,
??
ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.
മുന്നേ പറഞ്ഞത് പോലെ ഇതിനൊരു തുടർച്ചയില്ല.
ആൽബി
ആൽബിച്ചാ……….
ഒരേ പൊളി ? ചിരിച്ചൊരു വഴിയായി……… ഇജ്ജാതി ക്രീയേറ്റിവിറ്റി……. സമ്മതിച്ചുട്ടോ……
എല്ലാം ഒന്നിനൊന്നു മനോഹരം……… ഏറ്റവും ഇഷ്ടപ്പെട്ടത് വിരട് രാജാവിന്റെ പത്ര പരാസ്യം ആണ് ?
ഇതു തുടർകഥ അല്ലെ ബ്രോ……. വെയ്റ്റിങ് ആണേ…..
ഒത്തിരി സ്നേഹം ❤️❤️
ചാണക്യൻ ബ്രൊ…..
കണ്ടതിൽ ഒരുപാട് സന്തോഷം കേട്ടൊ.ഇത് ഒരു തുടർകഥ ആണോന്ന് ചോദിച്ചാൽ അത് തത്കാലം മനസ്സിൽ ഇല്ല എന്ന് പറയേണ്ടി വരും, അവസാനം അങ്ങനെ തോന്നും. എങ്കിൽ കൂടിയും.
താങ്ക് യു
ആൽബി ബ്രോ കിടിലൻ ???
മനസ്സറിഞ്ഞു ചിരിച്ചു… ?
താങ്ക് യു
ആദ്യമായി അങ്ങനെ ഈ സൈറ്റില് ഹാസ്യം വായിച്ചു ??. സൂപ്പർ ആയിട്ടുണ്ട് ആൽബി ബ്രോ!
താങ്ക് യു ബ്രൊ
വായിക്കാം ❤️❤️
സമയം പോലെ വായിക്കൂ
കൊള്ളാം ആനുകാലിക ഭാഷ വിവരണത്തിൽ ഒരു പുരാണേതിഹാസം
Waiting for next part
❤️❤️❤️❤️
താങ്ക് യു ബ്രൊ
ആല്‍ബി ചരിതം മഹാഭാരതം ആണല്ലോ ??
അതെ
കൊള്ളാം..വായിക്കാന്‍ രസമുണ്ട് ????
താങ്ക് യു രാജീവ്