മഹാദേവൻ്റെ അനിഷ്ടവും ഇഷ്ടവും വിശ്വാസവും ജീവിതവും അങ്ങനെ എല്ലാം………..🤲🤲🤲
ഒരു നീണ്ട കാലയളവ്…..
നീണ്ടത് എന്ന് തന്നെ പറയണം കാരണം ഒരു കഥാകൃത്തിന്റെ ഒരു ചെറിയ അളവിൽ തീർക്കണ്ട കഥ ഒരു ജീവിതത്തിൻറെ അനന്തതയിലൂടെ സഞ്ചരിപ്പിക്കാൻ പ്രേരിപ്പിച്ച അദ്ദേഹത്തിൻറെ കഴിവിനെ പറഞ്ഞറിയിക്കാൻ പറ്റില്ല.
ആ കഥാകൃത്താണ് ഹർഷൻ.
ഇനി ഞാൻ സംസാരിക്കുന്നത് അപരാജിതൻ എന്ന ആ കഥയെക്കുറിച്ച് ആ കഥയിലെ ഓരോ കഥാപാത്രവും നമ്മുടെ മനസ്സിനെ ആഴത്തിൽ ഉൾക്കൊള്ളാൻ പറ്റുന്ന രീതിയിൽ വളരെ വളരെ വളരെ വളരെ വളരെ മനോഹരമായ രീതിയിൽ തന്നെ അദ്ദേഹം നമുക്ക് അവതരിപ്പിച്ച് തന്നിട്ടുണ്ട്.
അതിലെ അപ്പുവും പാറുവും മാലിനി കൊച്ചമ്മയും നരേനും എല്ലാവരും നമ്മുടെ മനസ്സിന് ഒരു സ്ഥാനം കൊടുക്കാൻ സാധിച്ചിട്ടുണ്ട് അതിൻ്റെ പ്രധാനം ഈ കഥയുടെ അവതരണം തന്നെയാണ്.
ഇതിൻറെ അവസാനം എത്തുമ്പോൾ വളരെ വളരെ ബുദ്ധിമുട്ടേറിയ രീതിയിൽ തന്നെ അവസാനിപ്പിക്കേണ്ട ഒരു അവസ്ഥ കഥാകൃത്തിന് വന്നിട്ടുണ്ട് സത്യം പറഞ്ഞാൽ മഹാദേവൻ അത് കഥാകൃത്തിന് കൊടുക്കുന്ന ഒരു വെല്ലുവിളി തന്നെയാണ്.
ശാരീരിക അസ്വസ്ഥതകൾ കാരണം ഒരുതരത്തിൽ പറഞ്ഞാൽ കഥാകൃത്തായ ഹർഷൻ അതിൽ തോറ്റു പോയിരിക്കുന്നു അതിനു ഉദാഹരണമാണ് ഇത്ര വർഷമായിട്ടും ഈ കഥയുടെ പൂർണ്ണത ലഭിക്കാത്തത്.
മഹാദേവൻ തന്ന ആ വെല്ലുവിളി ഹർഷന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു, ഈ കാലയളവിൽ ഹർഷനെ മുക്തനാക്കിയിട്ടില്ല അതാണ് സത്യം. എൻറെ അഭിപ്രായത്തിൽ അത് തെറ്റാവാം ശരിയാക്കാം എൻറെ മാത്രം അഭിപ്രായത്തിൽ ഹർഷൻ ഓടി ഒളിക്കുക ആണ് ചെയ്തത്ഒരു എഴുത്തുകാരൻ എന്ന നിലയിൽ പോലും ചിന്തിക്കാമായിരുന്നു ആരെയെങ്കിലും വെച്ച് എഴുതി യെങ്കിലും ഈ കഥ തീർക്കണം എന്നത്.
ഇവിടെ പലപ്പോഴും അപ്പു പറയുന്നതുപോലെ ലൂസർ ആവുകയാണ് ഹർഷൻ .
നിനക്ക് മാത്രമേ ഈ കഥ എഴുതാൻ പറ്റൂ ഈ കഥയുടെ പൂർണ്ണരൂപത്തിൽ എത്തിക്കാൻ നിനക്ക് മാത്രമേ സാധിക്കുക. അത് എന്നെപ്പോലുള്ള ഓരോ ആരാധകന്റെയും അഭിപ്രായം തന്നെയാണ് കാരണം ഈ കഥ പൂർത്തിയാകണം വേറൊരു കഥ പോലും ഞാൻ ഇതിൽനിന്ന് വായിച്ചിട്ടില്ല അതാണ് ഈ കഥയ്ക്ക് ഞാൻ കൊടുക്കുന്ന മൂല്യം.
എൻറെ ഫോണിൽ ഇപ്പോഴും ഒരു പേജ് ഹർഷ നിൻറെ ഈ കഥയ്ക്ക് വേണ്ടി ഞാൻ മാറ്റിവെച്ചിരിക്കുകയാണ് എപ്പോഴും തുറന്നു നോക്കൂഉം.
അതുപോലെ എത്രയെത്ര ആൾക്കാർ ഈ കഥയുടെ പൂർണ്ണതയ്ക്ക് വേണ്ടി കാത്തിരിക്കുന്നു ഇനിയെങ്കിലും നീ ഈ കഥ തീർക്കണം അതിനെ മഹാദേവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും.
ഒരു മറുപടി പ്രതീക്ഷിച്ചുകൊണ്ട് അതിലേറെ ഈ കഥ തന്നെ മുന്നിലോട്ട് വരുമെന്ന് പ്രതീക്ഷയോടെ നിൻറെ കഥ വായിക്കുന്ന ആരാധകൻ എന്ന നിലയിൽ മഹാദേവന്റെ പ്രാർത്ഥനയിൽ ഞാൻ അഭ്യർത്ഥിക്കുകയാണ്
