കാത്തിരിപ്പിനൊടുവിൽ 15

തിരികെ വരുന്നത്….. അവന്റെ പ്രിയതമയുടെ അടുത്തേക്ക്….. അവളും കാത്തിരിപ്പിലാണ്……. ഇന്നു വല്ലാത്തൊരു സന്തോഷത്തിലുമാണ്…..

എല്ലാ ദിവസവും നിവേദ്യയെ വിളിക്കാറുള്ള സുൾഫീക്കർ രണ്ടു ദിവസമായ് അവളെ വിളിക്കുന്നതു കൂടി ഇല്ല….. വീട്ടുകാരെല്ലാം എന്തോ മറക്കുന്നതു പോലെ…… ഇതൊന്നും അവൾ കാര്യമാക്കുന്നതേയില്ല…… അവൾ ഓടിനടന്ന് തന്റെ സുൾഫിക്കു വേണ്ടുന്ന ഇഷ്ടവിഭവങ്ങൾ ഒരുക്കുന്ന തിരക്കിലാണ്…..

പറഞ്ഞ സമയം കഴിഞ്ഞും സുൾഫിയെ കാണാത്തതിന്റെ നീരസം അവളുടെ നോട്ടത്തിലുണ്ട്…… കാത്തിരിപ്പിനു ഒരു അവസാനമില്ലേ????? ജനലിലൂടെ വിദൂരതയിലേക്കുള്ള അവളുടെനോട്ടത്തിൽ നിവേദ്യക്കു മനസ്സിലായി, പതിവില്ലാത്ത ജനക്കൂട്ടം പരിസരത്തുണ്ട്…… ഇന്നെന്താ ഇത്ര പ്രത്യേകത???? അവൾ മനസ്സിൽ ചോദിച്ചു…..

ഒടുവിൽ അതിനുത്തരവുമായി തിങ്ങിനിറഞ്ഞ ജനസഞ്ചയത്തിനിടയിൽ കൂടി അവളുടെ എല്ലാമായ സുൾഫീക്കറുടെ ചേതനയറ്റ ശരീരവുമായ് ആംബുലൻസെത്തി…..

അവൾക്കൊന്നും വിശ്വസിക്കാനായില്ല…..

ആർക്കും അവളെ ഒന്നും വിശ്വസിപ്പിക്കുവാനുമായില്ല……

മരണം അങ്ങനെയാണ്…….

അവൻ രംഗബോധമില്ലാത്ത കോമാളിയാണ്…..

കാത്തിരിപ്പിനൊടുവിൽ എല്ലാം നഷ്ടമായ നിവേദ്യയെപ്പോൽ,,,,, ഒരുപാട് സഹോദരിമാർ,,,, നമുക്കുചുറ്റും…..