കാണാമറയത്ത് – 1 15

സഞ്ചരിച്ചു പോയി…..ജീവിതമല്ലേ…? ജീവൻ വെടിയണോ..?

പകലുകൾ പലവട്ടം രാവുകൾക്ക് കൈമാറി…..കാലചക്രം കളിയോടം പോലേ….അലസമായി നീങ്ങി കൊണ്ടിരുന്നു….!

കാത്തിരുന്ന് മടുത്തപ്പോൾ ””’അവന്തിക”’ മുറിയിൽ കയറി കതകടച്ചു…

ശരത്തിനെ കാണുന്നില്ലല്ലോ..?

വീട്ടുക്കാരെല്ലാം എപ്പഴേ ഉറങ്ങി….വിട്ടുക്കാരെന്ന് പറയാൻ… വയസ്സായ അച്ഛനും അമ്മയും മാത്രം…അവർ മൂവന്തി അയാൽ കേറി കിടന്നുറങ്ങും…

ശരത് ഇത്രയും വൈകാറില്ലല്ലോ.?

ഇനിയിപ്പോൾ വണ്ടിക്ക് വല്ല പണിയും…

അരോരും ഇല്ലാത്ത പോലുള്ള ഈ ജീവിതം…തന്നോട് തന്നെ വെറുപ്പ് തോന്നുന്നു….ഒരു നിമിഷം കൊണ്ടല്ലെ എല്ലാം തകർന്നടിഞ്ഞത്….

വാതിലിൽ ആരോ മുട്ടുന്നതു പോലെ തോന്നിയപ്പോഴാണ്…അവൾ മയക്കം വിട്ടുണർന്നത്…..

സമയം ഒരു പാടായീന്ന് തോന്നന്നു….

വീർത്തുന്തിയ വയറും താങ്ങി….അവൾ മെല്ലെ വാതിലിൻ അരുകിലെത്തി വാതിൽ തുറന്നു….

മനസ്സിൻ്റ ക്ഷീണം….പിന്നെ ഇത് ഒമ്പതാമത്തെ മാസമല്ലേ….

പുറത്ത് ഇരുണ്ട വെളിച്ചം…ഓൾട്ടേജ് പോയതാണോ..?

പുറത്ത് ആരേയും കാണുന്നില്ലല്ലോ..?

അവൾ പതുക്കെ വിളിച്ചു…

ശരത്…..ശരത്….