കറുത്ത വംശം 12

Karutha Vamsham by Arun

“സ്വപ്നങ്ങൾ വിറ്റവരുടെ ജീവിതം”

ഞാൻ മനു ,മെഡിക്കൽ റെപ്രെസെന്ററ്റീവ് ആയി ജോലി ചെയുന്നു, സാമാന്യം നല്ല രീതിയിൽ ഉള്ള ശമ്പളം ഉണ്ട്. എന്നാലും പ്രാരാബ്ദം ഉള്ള വീട്ടിലെ ജനനം കൊണ്ട് കിട്ടുന്നത് ഒന്നും തികയുന്നില്ല

രണ്ടു പെങ്ങന്മാർ ഉണ്ടായിരുന്നു, രണ്ടു പേരേം കെട്ടിച്ചു വിട്ടു, കുറെ കടങ്ങൾ വരുത്തി വച്ചിട്ട് അച്ഛൻ മരിച്ചു, അച്ഛൻ പോയി അധികം കഴിയും മുൻപ് അമ്മയും.

ഒരുപാട് ബുദ്ധിമുട്ട് സഹിച്ചാണ് ഞാൻ പ്രൈവറ്റ് ആയി ഡിഗ്രി പാസായത്, പഠിത്തവും ജോലിയും, വീട്ടുകാര്യം നോക്കലും എല്ലാം ഒരുമിച്ചായിരുന്നു
കാർമേഘങ്ങൾ എപ്പോളും ഞങ്ങളുടെ വീടിന്റെ മുകളിൽ മഴയായി പെയ്യാൻ കൊതിച്ചു നിൽക്കുക ആയിരുന്നു

പെങ്ങമാരേ കെട്ടിച്ചു വിട്ടപ്പോൾ ഉണ്ടായ കടങ്ങൾ ഒക്കെ കഷ്ടപ്പെട്ട് തീർത്തതിന് ശേഷം ആണ് ഞാൻ വിവാഹം കഴിച്ചത്.

സ്വന്തമായി വീട് ഒന്നും ഇല്ലാരുന്നു അത്കൊണ്ട് തന്നെ പെണ്ണ് കിട്ടാൻ കുറെ അധികം ചായ കുടിച്ചു, അവസാനം അച്ഛനും അമ്മയും നേരത്തെ മരിച്ചിട്ടു അമ്മാവന്മാർ നോക്കിയ ഒരു പെണ്ണിനെ കിട്ടി, അവർക്കു അവളെ എങ്ങനെ എങ്കിലും എന്റെ തലയിൽ കെട്ടിവെച്ചു ആ ബാധ്യത തീർക്കാൻ ഉള്ള മോഹം ആയിരുന്നു

ജന്മം കൊണ്ട് ഹതഭാഗ്യൻ ആയ എനിക്ക് അത് പോലെ തന്നെ ഉള്ള പെണ്ണ്, നന്നായി എന്ന് മാത്രമേ തോന്നിയുള്ളൂ.

കല്യാണം കഴിഞ്ഞപ്പോൾ ആണ് ഒരു വീട് സ്വന്തമായി വെക്കണം തോന്നിയത് അങ്ങനെ പറയുന്നത് ഒരുതരത്തിൽ കള്ളത്തരം ആണ് കടം ഒഴിഞ്ഞത് ഇപ്പോൾ ആണ് അതാണ് സത്യം എങ്കിലും കടങ്ങൾ ഒക്കെ ഒഴിഞ്ഞല്ലോ അത് തന്നെ ജീവിതത്തിൽ ആദ്യം സാലറി സ്ലിപ് കാണിച്ചു കുറച്ചു പൈസ അടച്ചാൽ വീട് തരം ആക്കി തരാമെന്നു ഒരു ബ്രോക്കർ പറഞ്ഞു അതും പ്രകാരം കയ്യിൽ ഉണ്ടായിരുന്ന പൈസ മുഴുവനും അവൾക്കു ഉള്ള സ്വർണവും വിറ്റ് ഞങ്ങൾ ഒരു വീട് മേടിച്ചു.

ബാക്കി പൈസ ഗഡുക്കൾ ആയിരുന്നു മാസാമാസം അടച്ചാൽ മതി 10 വർഷത്തേക്ക്,ഈ സമയം കൊണ്ട് ഞങ്ങൾക്ക് ഒരു കുഞ്ഞും പിറന്നു, വീട് വച്ചു 2 വർഷത്തിനുള്ളിൽ ഞങ്ങൾക്ക് അടുത്ത കുഞ്ഞും പിറന്നു,ശരിക്കും സന്തോഷം ഉള്ള ജീവിതം .