ഒറ്റ മരം [ഭ്രാന്തൻ ] 86

ഒരിക്കൽ പോലും അവൻ അത് രുചിച്ചിട്ടില്ല ചോദിച്ചാൽ അവൻ പറയും നിങ്ങൾ കുടിക്കുമ്പോൾ നിങ്ങളുടെ കണ്ണിൽ വിരിയുന്ന ആ ആകാംഷ കാണാൻ ആണ് എനിക്ക് താല്പര്യം , അല്ലാതെ ചെറുപ്പം മുതൽ ഞാൻ ഉപയോഗിക്കാത്ത ചായ കുടിക്കാൻ അല്ലെന്ന് . അവൻ അവൾക്കായി ഒരു സ്ഫടിക നിർമിത പാനീയ പീന പാത്രത്തിലേക്ക് ആ പാനീയം പകർന്നു. ആ കോടമഞ്ഞു പെയ്യുന്ന വേളയിൽ മാളുവിന് ആ ചായ ആശ്വാസം തന്നെ ആയിരുന്നു , ഇളം ചൂടിൽ ആവി പറക്കുന്ന ആ ചായ ഊതി ഊതി അവള് കുടിക്കാൻ തുടങ്ങി ദൂരേക്ക് നോക്കി നിന്ന ഏട്ടനെ പിടിച്ച് അവള് അവൾക്കൊപ്പം ഇരുത്തി അവൻ്റെ ഒരു കയ്ക്കുള്ളിൽ കൈ ഇട്ട് അവൻ്റെ നെഞ്ചോട് ചേർന്ന് അവൻ അവൾക്കായി ഉണ്ടാക്കിയ ചായ ഊതി കുടിച്ചുകൊണ്ട് അവനോട് ചോദിച്ചു എന്താ ഏട്ടാ ഇങ്ങനെ നോക്കുന്നത്,

മാളൂ ഇനി സൂര്യൻ ഉദിക്കാൻ ഏതാനും നിമിഷങ്ങൾ മാത്രം ബാക്കി, നീ പുഞ്ചിക്കാറുള്ള ഒരു മരമില്ലെ ഇലയോക്കെ പൊഴിഞ്ഞ് നിൽക്കുന്ന നമുക്ക് നേരെ കാണുന്ന ആ മരം കുറച്ച് ദൂരേക്ക് ചൂണ്ടി അവൻ പറഞ്ഞു. അതാണ് നിന്നെ ഇന്ന് ആശ്ചര്യ പെടുത്താൻ പോകുന്നത്

കേട്ടപ്പോൾ തന്നെ അവളുടെ മുഖം ഒന്ന് വാടിയോ?

 

അത് ഏട്ടാ ഞാൻ …

വേണ്ട മാളൂ ഒന്നും നീ ഇപ്പൊൾ പറയണ്ട നീ ആദ്യം ഈ കാഴ്ച കാണു എന്നിട്ട് നമുക്ക് സംസാരിക്കാം

ചായ അവളുടെ കയ്യിൽ നിന്നും വാങ്ങി നിലത്ത് വച്ച് അവൻ അവളെ എഴുന്നേൽപ്പിച്ചു എന്നിട്ട് കണ്ണുകൾ കയ്യിലെ ഒരു കറുത്ത തുണി കൊണ്ട് കെട്ടി കുറച്ച് മുന്നിലേക്കായി അവളെ നിർത്തി സൂര്യൻ മലകൾക്കിടയിൽ നിന്നും ഉദിച്ച് വരുന്നത് പോലെ നേർ രേഖയിൽ വെളിച്ചം അവളിലേക്കും അവനിലേക്കും പതിച്ചു . പതിയെ അവൻ അവളുടെ കണ്ണുകൾ ബന്ധന മുക്ത മാക്കി , തൻ്റെ നേരെ കാണുന്ന ആ കാഴ്ച കണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു ഒരു വാക്കുപോലും മിണ്ടാൻ കഴിയാതെ കുറച്ചധികം നേരം അവൾ ആ നിൽപ്പു നിന്നു.

 

ഒരുപാട് ചില്ലകളായി പ്രസരിച്ച് നിൽക്കുന്ന എന്നാൽ ഒരില പോലും ഇല്ലാത്ത ഒരു ഉണങ്ങിയ ഒരു ഈട്ടി തടി അതിൽ നിറയെ ചിലന്തി വല കെട്ടി മൂടിയിരിക്കുന്നു അതിലേക്ക് പുലർ വേളയിലെ മഞ്ഞു തുള്ളികൾ പറ്റി ചേർന്നു കിടക്കുകയാണ് , മഞ്ഞു തുള്ളികളിൽ സൂര്യ കിരങ്ങൾ പതിച്ചപ്പോൾ ആ മരത്തിനു ചുറ്റും ഏഴു വർണങ്ങൾ വാരി വിതറിയ കാഴ്ച കണ്ടിട്ടാണ് മാളൂ ഒന്ന് അനങ്ങാൻ പോലും പറ്റാതെ അവിടെ നിന്നു പോയത്.

അവള് ഒന്നും പറയാതെ അവനെ ചേർത്ത് പിടിച്ച് ആ കാഴ്ച കണ്ട് പിന്നെയും അവിടെ നിന്നു… ദൂരേ നിന്നും കുയിലിൻ്റെ മണിനാദം അവർക്ക് അകമ്പടി ഏകി.

 

വീണ്ടും എഴുതണോ വേണ്ടയോ എന്നത് നിങ്ങളുടെ അഭിപ്രായങ്ങൾക്ക് വിട്ടു തരുന്നു. സസ്നേഹം ഭ്രാന്തൻ ?

15 Comments

  1. ഭ്രാന്തൻ ?

    പ്രിയപ്പെട്ടവരേ,
    എൻ്റെ ആദ്യത്തെ തുടർക്കഥ കുൽദ്ധാര നവംബർ ഒന്നിന് ആദ്യ ഭാഗം നിങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നു.
    അഭിപ്രായങ്ങൾ അറിയിക്കാൻ ശ്രമിക്കുക.

    സ്നേഹത്തോടെ ഭ്രാന്തൻ ?

  2. Superb vendum varika nalloru kadhayum aayitt

  3. ആ മരം മനസ്സിൽ വന്നു.
    നല്ല അവതരണം.
    വീണ്ടും വരിക ഭ്രാന്തൻ.
    ❤?

    1. ഭ്രാന്തൻ ?

      തീർച്ചയായും വരും

  4. ഭ്രാന്തൻ ?

    അധികം വൈകാതെ തന്നെ ഞാൻ ഒരു തുടർക്കഥയുമായി നിങ്ങൾക്ക് മുന്നിലേക്ക് വരുന്നതായിരിക്കും… എഴുതി തുടങ്ങിയിട്ടുണ്ട് .

    “കുൽദ്ധാര” അർദ്ധ രാത്രിയിൽ കാണാതായ ഒരു നഗരവും അതിനെ ചുറ്റി പറ്റി നടക്കുന്ന ചില ദുരൂഹതകളും

    എല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഒക്ടോബർ പകുതിക്ക് മുമ്പായി ആദ്യഭാഗം നൽകാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു.

    സ്നേഹത്തോടെ ഭ്രാന്തൻ ?

  5. Kadha nannayittund. Page kootti veendum varuka….wtg 4 nxt part…..

    1. ഭ്രാന്തൻ ?

      സത്യം പറഞാൽ ഇത് തുടർക്കഥ അല്ല. ഞാൻ ഒരിക്കൽ യാത്ര ചെയ്യുമ്പോൾ മനസ്സിൽ പതിഞ്ഞ ഒരു കാഴ്ച മാത്രമാണ് ഇത്.

  6. സത്യം പറഞ്ഞാൽ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല…

    1. ഭ്രാന്തൻ ?

      ഒരു ചെറു കഥ മാത്രമാണ് ഇത്

    1. ഭ്രാന്തൻ ?

      ❤️

  7. സ്റ്റോറി കൊള്ളാം ഇനിയും നന്നായി എഴുതണം… ❤️

    1. ഭ്രാന്തൻ ?

      ❤️

  8. വിശ്വനാഥ്

    ?????????

Comments are closed.