ഒറ്റ മരം [ഭ്രാന്തൻ ] 86

ഒറ്റ മരം

Author :ഭ്രാന്തൻ

ആദ്യത്തെ ഒരു പരിശ്രമം മാത്രമാണ്, ഇഷ്ടമാകുമെന്ന് കരുതുന്നു.ഞാൻ നേരിൽ കണ്ട ഒരു കാഴ്ച അതിൻ്റെ കൂടെ കുറച്ച് ഭാവനയും ചേർത്ത് നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നു. സഹകരണം പ്രതീക്ഷിക്കുന്നു.

എന്നും കാണാറുള്ളത് തന്നെയല്ലേ ഏട്ടാ ഇത് ഇതിന് എന്താ ഇന്ന് ഇത്ര പ്രത്യേകത? ഉറക്കത്തിൽ നിന്നും നേരം പുലരും മുമ്പേ വിളിച്ചുണർത്തിയ എട്ടനോട്നോട് നീരസം കലർത്തി മാളൂ ചോദിച്ചു.

നീ കാണുന്നത് തന്നെ മാളൂ, എന്നാൽ ഈ പ്രഭാതത്തിൽ സൂര്യനൊപ്പം നീ അത് കാണണം, നിനക്ക് ആ കാഴ്ച കണ്ടിട്ടും എന്നോട് നീരസം തോന്നിയാൽ പിന്നെ ഞാൻ നിന്നെ നിർബന്ധിക്കില്ല . കണ്ടില്ലെന്നു നിനക്ക് പിന്നീട് തോന്നാതിരിക്കാൻ വേണ്ടി മാത്രമെങ്കിലും നീ എൻ്റെ ഒപ്പം വാ ഇപ്പൊൾ.

മനസ്സില്ലാ മനസ്സോടെ മാളൂ എട്ടനൊപ്പം റൂമിൽ നിന്നും ഇറങ്ങി .

അമ്മയോടും അച്ഛനോടും ഇപ്പൊൾ വരാം എന്ന് പറഞ്ഞ് വീടിൻ്റെ പിന്നിലെ ഒരു ചെറിയ മല കയറി അവിടെ അവർ ഒരുക്കി വെച്ച ചെറിയ ചായ്പ്പിൽ ഇരുന്നു, അവിടേക്ക് ആരും അങ്ങനെ പോകാറില്ല എഴുത്തുകാരനായ ഇവൻ്റെ സ്വകാര്യതയ്ക്ക് വേണ്ടി അവൻ തന്നെ നിർമിച്ച ഒരു ചായ്‌പ്പാണ് ഇത് .

 

ചുറ്റും തേയില തോട്ടമാണ് ആരുടെയും കണ്ണഞ്ചിപ്പിക്കുന്ന പച്ചപ്പ്. അവളെ അവിടെ ഇരുത്തി അവൻ ഒന്ന് എഴുന്നേറ്റു , ഉറക്കം വിട്ടു മാറാത്ത മാളൂ ഇപ്പോളും തൂങ്ങി വീഴുന്നുണ്ട് അതിനിടയിലും അവൾ ചോദിച്ചു എങ്ങോട്ടാ ഏട്ടാ..? നീ ഇരിക്ക് ഞാൻ നിനക്ക് ഒരു ചായ എടുത്ത് തരാം . ചായപ്പിൽ കയറി അവൻ ഒരു ചായ ഉണ്ടാക്കി, ചായ എന്ന് പറഞ്ഞാൽ പോര ചായയുടെ രുചി നോക്കാത്ത അവൻ അവൾക്ക് വേണ്ടി മാത്രം ഉണ്ടാക്കുന്ന ഒരു പ്രത്യേക പാനീയം തന്നെയാണ് അത് അതിൻ്റെ ചേരുവയും അതിലെ മധുരവും അത് ഇന്നും അവൻ്റെ മനസ്സിൽ മാത്രം നിൽക്കുന്നതാണ് , അത്രയും സ്നേഹിക്കുന്നവർക്ക് വേണ്ടി മാത്രം അവൻ ഉണ്ടാക്കുന്ന ഒരു പ്രത്യേക പാനീയം.

15 Comments

  1. ഭ്രാന്തൻ ?

    പ്രിയപ്പെട്ടവരേ,
    എൻ്റെ ആദ്യത്തെ തുടർക്കഥ കുൽദ്ധാര നവംബർ ഒന്നിന് ആദ്യ ഭാഗം നിങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നു.
    അഭിപ്രായങ്ങൾ അറിയിക്കാൻ ശ്രമിക്കുക.

    സ്നേഹത്തോടെ ഭ്രാന്തൻ ?

  2. Superb vendum varika nalloru kadhayum aayitt

  3. ആ മരം മനസ്സിൽ വന്നു.
    നല്ല അവതരണം.
    വീണ്ടും വരിക ഭ്രാന്തൻ.
    ❤?

    1. ഭ്രാന്തൻ ?

      തീർച്ചയായും വരും

  4. ഭ്രാന്തൻ ?

    അധികം വൈകാതെ തന്നെ ഞാൻ ഒരു തുടർക്കഥയുമായി നിങ്ങൾക്ക് മുന്നിലേക്ക് വരുന്നതായിരിക്കും… എഴുതി തുടങ്ങിയിട്ടുണ്ട് .

    “കുൽദ്ധാര” അർദ്ധ രാത്രിയിൽ കാണാതായ ഒരു നഗരവും അതിനെ ചുറ്റി പറ്റി നടക്കുന്ന ചില ദുരൂഹതകളും

    എല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഒക്ടോബർ പകുതിക്ക് മുമ്പായി ആദ്യഭാഗം നൽകാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു.

    സ്നേഹത്തോടെ ഭ്രാന്തൻ ?

  5. Kadha nannayittund. Page kootti veendum varuka….wtg 4 nxt part…..

    1. ഭ്രാന്തൻ ?

      സത്യം പറഞാൽ ഇത് തുടർക്കഥ അല്ല. ഞാൻ ഒരിക്കൽ യാത്ര ചെയ്യുമ്പോൾ മനസ്സിൽ പതിഞ്ഞ ഒരു കാഴ്ച മാത്രമാണ് ഇത്.

  6. സത്യം പറഞ്ഞാൽ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല…

    1. ഭ്രാന്തൻ ?

      ഒരു ചെറു കഥ മാത്രമാണ് ഇത്

    1. ഭ്രാന്തൻ ?

      ❤️

  7. സ്റ്റോറി കൊള്ളാം ഇനിയും നന്നായി എഴുതണം… ❤️

    1. ഭ്രാന്തൻ ?

      ❤️

  8. വിശ്വനാഥ്

    ?????????

Comments are closed.