കടമയിട്ട് കുറച്ചു പൈസ തരണം ഞാൻ വീട്ടിക്കോളം .
” ഇരുപത്തയ്യായിരമോ എന്താ രാമാ ഈ പറയുന്നേ രാമനാറിയാലോ ഇവിടത്തെ കാര്യങ്ങൾ തേങ്ങക്കൊക്കെ വിലയില്ലാണ്ടായി”
” ഹാജ്യാര് കനിയണം ചോദിക്കാൻ ഇനി വേറെ ആളില്ല” രാമൻ കൈകൂപ്പി പറഞ്ഞു .”ജീവിത കാലം മുഴുവനും ഇവിടെ പണിയെടുത്തെങ്കിലും വീട്ടിക്കൊള്ളാം
ഞാനൊന്ന് നോക്കട്ടെ ” എന്നും പറഞ്ഞു ഹാജ്യാര് അകത്തോട്ടു പോയി
കുറച്ചു കഴിഞ്ഞു തിരിച്ചു വന്നു നൂറിന്റെ അഞ്ചു നോട്ടുകൾ രാമന്റെ കയ്യിൽ കൊടുത്തു ”ഇതു വെച്ചോ കടമായി കൂട്ടണ്ട ” എന്തെങ്കിലും വഴിയുണ്ടോന്ന് ഞാനൊന്ന് നോക്കട്ടെ ..അതും പറഞ്ഞു ഹാജിയാർ അകത്തേക്കു പോയി …
രാമന്റെ ഹൃദയം തകർന്നു ഇനി എന്തു ചെയ്യാനാ ആകെയുള്ള പ്രതീക്ഷ ആയിരുന്നു ഹാജിയാർ
ഈ സമയത്തു കവലയിലുള്ള ഒരു ക്ലബിന്റെ ഒരാഴ്ചക്ക് ശേഷമുള്ള അഞ്ചം വാർഷികതെ കുറിച്ച് ഒരു കൂട്ടം ആളുകളുടെ ചർച്ച ആയിരുന്നു .
“പ്രോഗ്രാംപ്രോഗ്രാം നമുക്ക് തകർക്കണം കഴിഞ്ഞ വര്ഷം നടത്തതിനെക്കാളും കൂടുതൽ പരിപാടി നടത്തണം” ഹരി പറഞ്ഞു .
“എങ്ങിനെ നടുത്തുമെന്ന പറയുന്നേ” മുനീർ ചോദിച്ചു .
”
എല്ലാ വർഷത്തെ പോലെയും നമുക്ക് പിരിവു നടത്താം പറ്റിയാൽ ടൗണിൽ നിന്നു സ്പോൺസർ മാരെ പിടിക്കാം” ജമാൽ പറഞ്ഞു
“എങ്ങിനെ പിരിവു നടത്തിയാലും കിട്ടുന്നതിന് ഒരു പരിധിയുണ്ട് ” ഹരി പറഞ്ഞു
“പിന്നെ ഒരു പണിയുണ്ട് നിങ്ങളും കൂടി സഹകരിച്ചാൽ പരിപാടി നമുക്ക് ഗംബീര മാക്കം” മുനീർ എന്തോ ആലോചനയോടെ പറഞ്ഞു …
” എന്തു പണി ”ജമാൽ ചോദിച്ചു . എല്ലാവരും അവന്റെ മുഖത്തേക്ക് നോക്കി .
ഇന്നു ക്ലബിന്റെ വാർഷികമാണ് കവലയോടെ ചേർന്നുള്ള ഗ്രൗണ്ടിൽ ആളുകൾ വന്നു തുടങ്ങിയിരുന്നു
പരിപാടി തുടങ്ങി …സ്റ്റേജിലുള്ള അഞ്ചു ഇരിപ്പിടത്തിൽ ഒരാൾ ഹാജിയാർ ആയിരുന്നു …
അധ്യക്ഷൻ പ്രസംഗം തുടങ്ങി …..
“അടുത്തതായി രണ്ടു വാക്കു പറയാൻ നമ്മുടെ നാടിനും നാട്ടുകാർക്കും എപ്പോഴും സഹായ ഹസ്തങ്ങൾ ചെയുന്ന മൂസ ഹാജിയെ ക്ഷണിക്കുന്നു” ..
” എന്നാലും മുനീറെ നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു ” നിന്റെ ബുന്ദി അപാരം തന്നെ ഹരി മുനീറിനോട് പറഞ്ഞു .
“അതെയതെ” ജമാലും കൂടെയുള്ളവരും അതു ശരി വെച്ചു..
“സ്റ്റേജിൽ ഒരു സീറ്റ് കൊടുക്കാമെന്ന് പറഞ്ഞപ്പോൾ ഇരുപത്തയ്യായിരമല്ലേ ഇങ്ങു പോന്നെ” …ഹരി പറഞ്ഞു
ക്ലബിന്റെ നോട്ടീസ് എടുത്തു ജമാൽ പതിയെ വായിച്ചു …വടം വലി മത്സരം ഒന്നാം സമ്മാനം ഇരുപതിനായിരം രൂപ ……ബ്രാക്കറ്റിൽ മൂസ ഹാജി …..
ഈ സമയത്തു ഒരു വാഹനം ആളുകളുടെ ഇടയിൽ കൂടി രാമന്റെ വീട് ലക്ഷ്യമാക്കി പോകുന്നുണ്ടായിരുന്നു .